തിരുവനന്തപുരം: 2015^16 വര്‍ഷത്തെ സംസ്ഥാനത്തെ വിവിധ പ്രഫഷനല്‍ കോളജുകളിലേക്ക് കേന്ദ്രീകൃത അലോട്മെന്‍റിന്‍െറ ആദ്യ ഘട്ടത്തിന് ഈ മാസം 23 വരെ അപേഷിക്കാം. മെഡിക്കല്‍/എന്‍ജിനിയറിങ്/ ആര്‍കിടെക്ചര്‍ കോഴ്സുകളിലേക്കാണ് അലോട്മെന്‍റ്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 23ന് വൈകീട്ട് അഞ്ചുമണിവരെയാണ് അപേക്ഷിക്കേണ്ട സമയം. www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം.
സൗജന്യമായി ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സംസ്ഥാനത്തുടനീളം ഓപ്ഷന്‍ ഫെസിലിറ്റേഷന്‍ സെന്‍ററുകളും ഹെല്‍പ് ഡെസ്കുകളും പ്രവര്‍ത്തിക്കും. ഇതിന്‍െറ വിവരങ്ങള്‍ www.cee.kerala.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാത്തവരെ ഒരു കാരണവശാലും അലോട്മെന്‍റിന് പരിഗണിക്കുകയില്ല.
അലോട്മെന്‍റ് ഷെഡ്യൂള്‍: 16ന് ഓപ്ഷന്‍ രജിസേ്ട്രഷന്‍ ആരംഭിച്ചു. 22ന് ട്രയല്‍ അലോട്മെന്‍റ്. 23ന് വൈകീട്ട് അഞ്ച് മണിക്ക് ഓപ്ഷന്‍ രജിസേ്ട്രഷന്‍ അവസാനിക്കും. 25ന് ആദ്യ അലോട്മെന്‍റ്. അലോട്മെന്‍റ് മെമ്മോയില്‍ രേഖപ്പെടുത്തിയ തുക 26 മുതല്‍ ജൂലൈ മൂന്നുവരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്‍െറ (എസ്.ബി.ടി) നിശ്ചിത ശാഖകളില്‍ അടക്കണം. തുടര്‍ന്നുള്ള അലോട്മെന്‍റുകളുടെ സമയക്രമം പിന്നീട് പ്രസിദ്ധീകരിക്കും.
ഫീസ് ഘടന, സംവരണവിഹിതം, അംഗീകൃത കോളജുകള്‍ തുടങ്ങിയവയുള്‍പ്പടെ എല്ലാ വിവരങ്ങളും www.cee.kerala.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: 0471^2339101/ 2339102/ 2339103/ 2339104.
സിറ്റിസണ്‍ കാള്‍സെന്‍റര്‍ നമ്പര്‍: 155300, 0471^2115054, 2115098, 2335523.