പരിയാരത്ത് പാരാമെഡിക്കല്‍ ഡിപ്ളോമ പ്രവേശം
text_fieldsകണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജില്‍ 2015-16 അധ്യയന വര്‍ഷത്തെ പാരാമെഡിക്കല്‍ ഡിപ്ളോമ കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു.
മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി (ഡി.എം.എല്‍.ടി), ഓപറേഷന്‍ തിയറ്റര്‍ ടെക്നോളജി (ഡി.ഒ.ടി.ടി), കാര്‍ഡിയോ വാസ്കുലാര്‍ ടെക്നോളജി (ഡി.സി.വി.ടി), റേഡിയോളജിക്കല്‍ ടെക്നോളജി (ഡി.ആര്‍.ടി), ഡയാലിസിസ് ടെക്നോളജി (ഡി.ഡി.ടി) എന്നീ ഡിപ്ളോമ കോഴ്സുകളിലേക്കാണ് പ്രവേശം. കോഴ്സുകളുടെ കാലപരിധി രണ്ട് വര്‍ഷം.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെ പ്ളസ്ടു/തത്തുല്യം പാസായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. എസ്.ഇ.ബി.സി വിദ്യാര്‍ഥികള്‍ക്ക് എസ്.സി/എസ്.ടി വിദ്യാര്‍ഥികള്‍ക്ക് 40 ശതമാനം മാര്‍ക്ക് മതി. ഉയര്‍ന്ന പ്രായപരിധി 30 വയസ്സ്.
അപേക്ഷാ ഫോറം പ്രിന്‍സിപ്പലിന്‍െറ ഓഫിസില്‍ നിന്ന് നേരിട്ടും കോളജ് വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തും അപേക്ഷിക്കാം. വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നവര്‍ പ്രിന്‍സിപ്പല്‍, അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ്, പരിയാരം എന്ന പേരില്‍ പരിയാരത്ത് മാറാവുന്ന 300 രൂപയുടെ ഡി.ഡി സഹിതം അപേക്ഷിക്കണം. ഓരോ കോഴ്സിനും പ്രത്യേകം പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം.
പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 25 ന് വൈകീട്ട് അഞ്ചു മണിക്ക് മുമ്പായി പ്രിന്‍സിപ്പല്‍, അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ്, പരിയാരം, കണ്ണൂര്‍ - 670503 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭിക്കണം. വെബ്സൈറ്റ് www.mcpariyaram.com. ഫോണ്‍: 0497-2808111
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
