Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightപുണെ ഫിലിം...

പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അപേക്ഷ ക്ഷണിച്ചു
cancel

തെരഞ്ഞെടുപ്പ് ദേശീയതലത്തിലുള്ള പ്രവേശപ്പരീക്ഷയുടെ അടിസ്ഥാനത്തില്‍

സിനിമയുടെ സാങ്കേതികതയും അഭിനയത്തിന്‍െറ  വ്യാകരണവും തിരക്കഥാരചനയുടെ രീതിയും പഠിക്കാനുള്ള  ആഗ്രഹവും അഭിരുചിയുമുണ്ടോ. ചലച്ചിത്രമേഖലയില്‍ പ്രശസ്തരായ  പലരും പഠിച്ചിറങ്ങിയ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് നിങ്ങളെ സ്വാഗതം ചെയ്യുന്നു. അഭിനയക്കളരി മുതല്‍ സംവിധാനം വരെയുള്ള മേഖലകളില്‍ പ്രായോഗിക പരിശീലനത്തോടുകൂടി ഇവിടെ പഠിക്കാം. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിവിധ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ കോഴ്സുകളില്‍  പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ  ഇന്ത്യയിലെ ചലച്ചിത്രപഠന പരിശീലനരംഗത്തെ സുപ്രധാന സ്ഥാപനമാണ്.
   സിനിമ, ടെലിവിഷന്‍ എന്നീ വിഭാഗങ്ങളിലായി 11 കോഴ്സുകളാണ് പുണെ ഫിലിം  ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്നത്. അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. യോഗ്യത: ബിരുദം.
കോഴ്സുകള്‍ (സിനിമ)

1. പി.ജി ഡിപ്ളോമ ഇന്‍ ഡയറക്ഷന്‍ ആന്‍ഡ് സ്ക്രീന്‍പ്ളേ റൈറ്റിങ്
ദൈര്‍ഘ്യം: മൂന്നു വര്‍ഷം
യോഗ്യത: ബിരുദം
സീറ്റ്: 10

2. പി.ജി ഡിപ്ളോമ ഇന്‍ സിനിമറ്റോഗ്രഫി

ദൈര്‍ഘ്യം: മൂന്നു വര്‍ഷം
യോഗ്യത: ബിരുദം
സീറ്റ്: 10

3. പി.ജി ഡിപ്ളോമ ഇന്‍ സൗണ്ട് റെക്കോഡിങ് ആന്‍ഡ് സൗണ്ട് ഡിസൈന്‍
ദൈര്‍ഘ്യം: മൂന്നു വര്‍ഷം
സീറ്റ്: 10
യോഗ്യത: ബിരുദം (ഹയര്‍സെക്കന്‍ഡറി തലത്തില്‍ ഫിസിക്സ് പഠിച്ചിരിക്കണം)

4. പി.ജി ഡിപ്ളോമ ഇന്‍ എഡിറ്റിങ്
യോഗ്യത: ബിരുദം
ദൈര്‍ഘ്യം: മൂന്നു വര്‍ഷം
സീറ്റ്: 10

5. പി.ജി ഡിപ്ളോമ ഇന്‍ ആക്ടിങ്
യോഗ്യത: ബിരുദം
ദൈര്‍ഘ്യം: രണ്ടു വര്‍ഷം
സീറ്റ്: 10

6. പി.ജി ഡിപ്ളോമ ഇന്‍ ഡയറക്ഷന്‍ ആന്‍ഡ് പ്രൊഡക്ഷന്‍ ഡിസൈന്‍
യോഗ്യത: ഫൈന്‍ ആര്‍ട്സ് ബിരുദം
ദൈര്‍ഘ്യം: മൂന്നു വര്‍ഷം
സീറ്റ്: 10

7. പി.ജി സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫീച്ചര്‍ ഫിലിം സ്ക്രീന്‍പ്ളേ റൈറ്റിങ്
യോഗ്യത:  ബിരുദം
ദൈര്‍ഘ്യം: ഒരു വര്‍ഷം
സീറ്റ്: 12

ഇതോടൊപ്പം ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ടെലിവിഷന്‍ കോഴ്സുകള്‍ക്കും അപേക്ഷ ക്ഷണിച്ചു. ടി.വി ഡയറക്ഷന്‍, ഇലക്ട്രോണിക് സിനിമറ്റോഗ്രഫി, വിഡിയോ എഡിറ്റിങ്, സൗണ്ട് റെക്കോഡിങ് ആന്‍ഡ് ടി.വി എന്‍ജിനീയറിങ് എന്നീ നാല് പോസ്റ്റ് ഗ്രാജ്വേറ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്ക് അപേക്ഷിക്കാം.
ഓരോ കോഴ്സിനും 12 സീറ്റുകള്‍ വീതമുണ്ട്. ബിരുദമാണ് അടിസ്ഥാന യോഗ്യത. സൗണ്ട് റെക്കോഡിങ് കോഴ്സിന് ഹയര്‍സെക്കന്‍ഡറി തലത്തില്‍ ഫിസിക്സ് പഠിച്ചിരിക്കണം.
അപേക്ഷാരീതി:
www.ftiindia.com എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ജൂണ്‍ എട്ടു മുതല്‍ അപേക്ഷിക്കാം. അവസാന തീയതി 2015 ജൂലൈ എട്ട്.

അപേക്ഷാ ഫീസ് 2150 രൂപ (എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് 650 രൂപ). അക്കൗണ്ട്സ് ഓഫിസര്‍, ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, പുണെ എന്ന പേരില്‍ ഏതെങ്കിലും ദേശസാത്കൃത ബാങ്കിന്‍െറ പുണെയില്‍ മാറാവുന്ന ഡി.ഡി ആയി ഫീസ് അടക്കണം.
ഓണ്‍ലൈനായി അപേക്ഷിച്ചതിന്‍െറ പ്രിന്‍റൗട്ട്  ഡിക്ളറേഷന്‍ സ്ളിപ്പില്‍ ഒപ്പിട്ട് ഡി.ഡിക്കൊപ്പം സമര്‍പ്പിക്കണം ജൂലൈ 15നകം സമര്‍പ്പിക്കണം. The Controller of Examination, Film and Television Institute of India, Law College Road, Pune  411 004 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്.

Show Full Article
TAGS:
Next Story