ഫുഡ് പ്രോസസിങ് ആന്‍ഡ് ഫുഡ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷിക്കാം
രുചി വൈവിധ്യങ്ങളുടെമേഖല സാധ്യത അവസാനിക്കാത്തതാണ്. പാചകത്തിനപ്പുറം കരിയര്‍ അവസരങ്ങള്‍ നല്‍കുന്നവയാണ് ഫുഡ് ടെക്നോളജി, ഫുഡ് പ്രോസസിങ്, ഫോറന്‍സിക് ഫുഡ് അനലൈസ് തുടങ്ങിയ കോഴ്സുകള്‍. ഭക്ഷ്യവസ്തുക്കളുടെ സംരക്ഷണം, വിതരണം, നിര്‍മാണം, പാക്കേജിങ് തുടങ്ങിയവ കോഴ്സിന്‍െറ ഭാഗമാണ്. പുറമെ പേറ്റന്‍റ്, ഗുണനിലവാര പരിശോധന, നിയമങ്ങള്‍ തുടങ്ങിയ ജോലിസാധ്യതകളും ഫുഡ് ടെക്നോളജി കോഴ്സ് നല്‍കുന്നു. ഭക്ഷ്യ സാങ്കേതിക വിദ്യ ജോലികള്‍ ഉയര്‍ന്നവരുമാനവും ജീവിതസൗകര്യങ്ങളും ഉറപ്പുനല്‍കുന്നതാണ് . ഫുഡ് ടെക്നോളജി യോഗ്യതനേടിയവര്‍ക്ക് അന്താരാഷ്ട്ര കമ്പനികളും അവസരം നല്‍കുന്നുണ്ട്.
ആരോഗ്യകരമായ ഭക്ഷണത്തിന്‍െറ നിര്‍മാണവും വിപണനവുമാണ് ഫുഡ് പ്രോസസിങ്ങില്‍ ചെയ്യുന്നത്. ഈ കോഴ്സ് തെരഞ്ഞെടുക്കുന്നവര്‍ വൃത്തിയാക്കല്‍ മുതല്‍ പാചകം വരെയുള്ള ജോലികളുടെ ഭാഗമാകേണ്ടതുണ്ട്.
ഭക്ഷണത്തിന്‍െറ സുരക്ഷിതത്വവും ഗുണമേന്മയും ഉറപ്പുവരുത്തുന്നതാണ് ഫോറന്‍സിക് ഫുഡ് അനാലിസിസ്.
ജോലി സാധ്യതകള്‍ കാത്തിരിക്കുന്ന ഈ കോഴ്സുകളില്‍ അപേക്ഷിക്കാന്‍ ഇപ്പോളവസരമുണ്ട്.
എങ്ങനെ അപേക്ഷിക്കാം: ഫുഡ് പ്രോസസിങ് ആന്‍ഡ് ഫുഡ് ടെക്നോളജിയില്‍ എം.എസ്സി പ്രോഗ്രാമിന് ലഖ്നോ യൂനിവേഴ്സിറ്റി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 50 സീറ്റുകളാണുള്ളത്.
യോഗ്യത: സയന്‍സ്, ഹോംസയന്‍സ്, അഗ്രികള്‍ച്ചര്‍, എന്‍ജിനീയറിങ്, ടെക്നോളജി കോഴ്സുകളില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. പ്രവേശപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. നാലു സെമസ്റ്ററുകളിലായി രണ്ടുവര്‍ഷമാണ് കോഴ്സ് കാലാവധി. 800 രൂപ ഫിനാന്‍സ് ഓഫിസര്‍, യൂനിവേഴ്സിറ്റി ഓഫ് ലഖ്നോവില്‍ മാറാവുന്ന തരത്തില്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റായി അയക്കണം. www.lkouniv.ac.in ല്‍ അപേക്ഷ ഫോറം ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും ഡിമാന്‍ഡ് ഡ്രാഫ്റ്റിന്‍െറയും സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പും ദ കോഓഡിനേറ്റര്‍, ഫുഡ് പ്രോസസിങ് ആന്‍ഡ് ഫുഡ് ടെക്നോളജി, ഡിപ്പാര്‍ട്മെന്‍റ് ഓഫ് കെമിസ്ട്രി, യൂനിവേഴ്സിറ്റി ഓഫ് ലഖ്നോ-226007 എന്ന വിലാസത്തില്‍ അയക്കണം. അവസാന തീയതി ജൂലൈ 31.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്‍റ്, ഗുജറാത്ത് ഫോറന്‍സിക് സയന്‍സ് യൂനിവേഴ്സിറ്റിയും എം.എസ്സി ഫുഡ് ടെക്നോളജി-ഫോറന്‍സിക് ഫുഡ് അനാലിസിസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
യോഗ്യത: സയന്‍സ്, മെഡിസിന്‍, കെമിക്കല്‍, ഫാര്‍മസി 50 ശതമാനം മാര്‍ക്കോടെ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവേശപരീക്ഷ ഉണ്ടായിരിക്കും. 1200 രൂപ ‘ദ രജിസ്ട്രാര്‍, ഗുജറാത്ത് ഫോറന്‍സിക് സയന്‍സ് യൂനിവേഴ്സിറ്റി’ എന്ന വിലാസത്തില്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റായി അയക്കണം.
www.gfsu.edu.in എന്ന വിലാസത്തില്‍ ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് ഡിമാന്‍ഡ് ഡ്രാഫ്റ്റിന്‍െറ സ്ളിപ് സഹിതം Institute of Research and Development
Gujarat Forensic Sciences University,Sector9, B/h. Police Bhavan,Gandhinagar-382007 എന്ന വിലാസത്തില്‍ രജിസ്ട്രഡ് പോസ്റ്റായി അയക്കണം. അവസാന തീയതി ആഗസ്റ്റ് 4. വിവരങ്ങള്‍ക്ക് www.gfsu.edu.in.