സംസ്കൃത സര്‍വകലാശാലയില്‍ കോഴ്സുകളില്‍ സീറ്റൊഴിവ്
text_fieldsകാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ എം.എഫ്.എ കോഴ്സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. എം.എഫ്.എ പെയ്ന്‍റിങ് (എസ്.സി)-ഒന്ന്, എം.എഫ്.എ മ്യൂറല്‍ പെയ്ന്‍റിങ് (എസ്.സി)-ഒന്ന്, എം.എഫ്.എ സ്കള്‍പ്ചര്‍ (ഓപണ്‍)-രണ്ട് എന്നിങ്ങനെയാണ് സീറ്റ് ഒഴിവുകള്‍. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 20ന് രാവിലെ 11ന് ചിത്രകലാ വിഭാഗത്തില്‍ ഹാജരാവുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9947436243. വിവിധ എം.എ കോഴ്സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ജൂലൈ 22ന് നടത്തുന്ന പ്രവേശ പരീക്ഷ/അഭിമുഖത്തിന്‍െറ അടിസ്ഥാനത്തിലായിരിക്കും അഡ്മിഷന്‍. വിവരങ്ങള്‍ക്ക്; www.ssus.ac.in.
എം.പി.എഡ് കോഴ്സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഒ.ബി.എച്ച്-ഒന്ന്, എസ്.സി-രണ്ട്, എസ്.ടി-ഒന്ന് എന്നിവയാണ് ഒഴിവുകള്‍. താല്പര്യമുള്ളവര്‍ ജൂലൈ 20ന് ഫിസിക്കല്‍ എജുക്കേഷന്‍ ഡിപ്പാര്‍ട്മെന്‍റില്‍ ഹാജരാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.