Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightപ്ലസ്‌ വണ്‍ പ്രവേശം:...

പ്ലസ്‌ വണ്‍ പ്രവേശം: സ്കൂള്‍/ കോമ്പിനേഷന്‍ മാറ്റങ്ങള്‍ക്ക് അപേക്ഷിക്കാം

text_fields
bookmark_border
പ്ലസ്‌ വണ്‍ പ്രവേശം: സ്കൂള്‍/ കോമ്പിനേഷന്‍ മാറ്റങ്ങള്‍ക്ക് അപേക്ഷിക്കാം
cancel

തിരുവനന്തപുരം: ഏകജാലക രീതിയിലൂടെ മെറിറ്റ്, സ്പോര്‍ട്സ് ക്വോട്ടകളില്‍ പ്രവേശം നേടിയ വിദ്യാര്‍ഥികള്‍ക്ക് കോമ്പിനേഷന്‍ മാറ്റത്തിനും സ്കൂള്‍ മാറ്റത്തിനും കോമ്പിനേഷന്‍ മാറ്റത്തോടു കൂടിയ സ്കൂള്‍ മാറ്റത്തിനും അപേക്ഷിക്കാമെന്ന് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
സ്കൂള്‍ / കോമ്പിനേഷന്‍ മാറ്റങ്ങള്‍ക്കുവേണ്ടി നിലവിലുള്ള ഒഴിവുകളുടെ വിശദാംശങ്ങള്‍ ജൂലൈ 11ന് അഡ്മിഷന്‍ വെബ്സൈറ്റില്‍ (www.hscap.kerala.gov.in) പ്രസിദ്ധീകരിക്കും. ജൂലൈ 13 മുതല്‍ 14ന് ഉച്ചക്ക് മൂന്നുവരെ സ്കൂള്‍ / കോമ്പിനേഷന്‍ മാറ്റങ്ങള്‍ക്കുള്ള നിര്‍ദിഷ്ട മാതൃകയിലെ അപേക്ഷ പ്രവേശം നേടിയ സ്കൂളില്‍ സമര്‍പ്പിക്കാം.സ്കൂള്‍ / കോമ്പിനേഷന്‍ മാറ്റങ്ങള്‍ അനുവദിച്ച ശേഷമുള്ള ഒഴിവുകളുടെ വിശദാംശങ്ങള്‍ ജൂലൈ 16ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഈ ഒഴിവുകളിലേക്ക് എസ്.എസ്.എല്‍.സി സേ പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കും സി.ബി.എസ്.ഇയുടെ സ്കൂള്‍തല പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കും നേരത്തെ അപേക്ഷ നല്‍കാന്‍ കഴിയാതിരുന്ന മറ്റ് എല്ലാ വിദ്യാര്‍ഥികള്‍ക്കും പുതിയ അപേക്ഷകള്‍ നല്‍കാം. അപേക്ഷ നല്‍കിയിട്ടും അലോട്ട്മെന്‍റ് ലഭിക്കാത്തവര്‍ക്ക് വീണ്ടും പരിഗണിക്കപ്പെടുന്നതിനായി അപേക്ഷ പുതുക്കി നല്‍കാം. അപേക്ഷ പുതുക്കുന്നതിനോടൊപ്പം നിലവിലെ ഒഴിവുകളുടെ അടിസ്ഥാനത്തില്‍ ഓപ്ഷനുകളും പുതുക്കി നല്‍കാം. അപേക്ഷ പുതുക്കുന്നതിനുള്ള ഫോറവും സപ്ളിമെന്‍ററി അലോട്ട്മെന്‍റ് സംബന്ധിക്കുന്ന കൂടുതല്‍ നിര്‍ദേശങ്ങളും പിന്നാലെ പുറപ്പെടുവിക്കും.

Show Full Article
TAGS:
Next Story