ഡിസംബര്‍ 13 നാണ് പ്രവേശപരീക്ഷ • അവസാന തീയതി ഒക്ടോബര്‍ 13
ശാസ്ത്രവിഷയങ്ങളിലെ ഉന്നതപഠനത്തിന് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റല്‍ റിസര്‍ച്ചില്‍ അവസരം. പിഎച്ച്.ഡി, എം.എസ്സി, ഇന്‍ഗ്രേറ്റഡ് എം.എസ്സി-പി.എച്ച്ഡി കോഴ്സുകളാണ് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്നത്. ലോകനിലവാരത്തിലുള്ള ക്ളാസുകളും ഗവേഷണസൗകര്യവുംവഴി ഇന്‍സ്റ്റിറ്റ്യൂട്ട് ശാസ്ത്രപ്രതിഭകളെ സൃഷ്ടിക്കുന്നു. മാത്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടര്‍ ആന്‍ഡ് സിസ്റ്റം സയന്‍സ് എന്നീ വിഷയങ്ങളിലാണ് കോഴ്സുകള്‍. മുംബൈയിലും ടി.ഐ.എഫ്.ആറിന്‍െറ വിവിധ സെന്‍ററുകളിലുമായാണ് ക്ളാസുകള്‍.
എം.എസ് സി മൂന്നു വര്‍ഷവും പിഎച്ച്.ഡി അഞ്ചു വര്‍ഷവും ഇന്‍റഗ്രേറ്റഡ് പിഎച്ച്.ഡി ആറു വര്‍ഷവുമാണ്. പ്രവേശപരീക്ഷ ഡിസംബര്‍ 13 ഞായറാഴ്ച നടക്കും. പിഎച്ച്.ഡി, ഇന്‍റഗ്രേറ്റഡ് പിഎച്ച്.ഡി വിദ്യാര്‍ഥികള്‍ക്ക് മാസം 16,000 രൂപയും എം.എസ്സിക്കാര്‍ക്ക് 12,000 രൂപയും സ്കോളര്‍ഷിപ് ലഭിക്കും.
യോഗ്യത: മാത്തമാറ്റിക്സ് പിഎച്ച്.ഡി (മുംബൈ)-എം.എസ് സി/ ബി.ഇ/ ബി.ടെക്/എം.ടെക്/ എം.എ/ ബി.എ/ ബി.എസ് സി.
പിഎച്ച്.ഡി (ബംഗളൂരു^എം.എ/ എം.എസ് സി.
ഐ^പിഎച്ച്.ഡി (ബംഗളൂരു)^ബി.എ/ബി.എസ് സി/ ബി.ഇ/ ബി.ടെക്.
ഫിസിക്സ്^പിഎച്ച്.ഡി-എം.എസ് സി (ഫിസിക്സ്) / ബി.ടെക് (എന്‍ജിനീയറിങ് ഫിസിക്സ്).
ഐ^പിഎച്ച്.ഡി^ബി.എസ് സി/ ബി.ഇ/എം.ഇ/ എ.ടെക്/ ബി.ടെക്/ ബി.കെമിസ്ട്രി/ എം.എസ് സി/ ബി.ടെക്.
പിഎച്ച്.ഡി (ടി.സി.ഐ.എസ്)^എം.എസ് സി ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ ബി.ടെക്(എന്‍ജിനീയറിങ് ഫിസിക്സ്).
പിഎച്ച്.ഡി (ഐ.സി.ടി.എസ്)^എം.എസ് സി ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ ബി.ടെക്(എന്‍ജിനീയറിങ് ഫിസിക്സ്).
കെമിസ്ട്രി^പിഎച്ച്.ഡി^എം.എസ് സി/ ബി.ഇ/ ബി.ടെക് / എ.ടെക്/ ബി.ഫാം/എം.ഫാം.
പിഎച്ച്.ഡി (ടി.സി.ഐ.എസ്)^എം.എസ് സി ഫിസിക്സ്, കെമിസ്ട്രി, ബയോളജി.
ബയോളജി^പിഎച്ച്.ഡി^അടിസ്ഥാന ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം/ അപൈ്ളഡ് സയന്‍സില്‍ ബിരദവും.
എം.എസ് സി (അഗ്രി), ബി.ടെക്, ബി.ഇ. ബി.വി.എസ് സി, ബിഫാര്‍മ, എം.ബി.ബി.എസ്, ബി.ഡി.എസ്, എം.ഫാര്‍മ ബിരുദധാരികള്‍കള്‍ക്കും അപേക്ഷിക്കാം.
ഇന്‍റഗ്രേറ്റഡ് പി.എച്ച്ഡി/ എം.എസ് സി^സയന്‍സ് വിഷയങ്ങളില്‍ ബിരുദം.
പിഎച്ച്.ഡി (ടി.സി.ഐ.എസ്)^എം.എസ് സി ഫിസിക്സ്, കെമിസ്ട്രി, ബയോളജി.
കമ്പ്യൂട്ടര്‍ ആന്‍ഡ് സിസ്റ്റംസ് സയന്‍സ്^പിഎച്ച്ഡി-ബി.ഇ/ബി.ടെക്/ എം.ടെക്/ എം.ഇ/ എം.ടെക്/ എം.സി.എ/ എം.എസ് സി.
ഫീസ്: പുരുഷന്മാര്‍ 500 രൂപയും സ്ത്രീകള്‍ 100 രൂപയുമാണ് അടക്കേണ്ടത്. ഇന്‍റര്‍നെറ്റ് ബാങ്കിങ്/ ക്രെഡിറ്റ്/ ഡെബിറ്റ് ഉപയോഗിച്ച് ഫീസടക്കാം.
അപേക്ഷിക്കേണ്ട വിധം:www.univ.tifr.res.in വെബ്സൈറ്റ് വഴി. സെപ്തംബര്‍ ഏഴു മുതല്‍ അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബര്‍ 13