ഭാവിയിലെ പൗരന്മാരെ വാര്‍ത്തെടുക്കുന്നവരാണ് അധ്യാപകര്‍. അവര്‍ പകരുന്ന ഓരോ നുറുങ്ങ് അറിവും മികച്ച പൗരന്മാരെ സൃഷ്ടിക്കുന്നതാകണം. അധ്യാപകര്‍ക്കുണ്ടാകുന്ന പിഴവുകള്‍ അമ്പത്തൊന്നായി ശിഷ്യന്മാര്ക്ക് പിഴക്കുമെന്നാണല്ളോ ചൊല്ല്. അധ്യാപകരുടെ അറിവ് അളക്കാന്‍ നടപ്പാക്കുന്ന കെടെറ്റിന് (കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്) ഇപ്പോള്‍ അപേക്ഷിക്കാം. പരീക്ഷാഭവനാണ് പരീക്ഷ നടത്തുന്നത്. സിലബസും സ്കീമും തീരുമാനിക്കുന്നത് എസ്.സി.ഇ.ആര്.ടിയാണ്.
നാല് കാറ്റഗറിയിലാണ് കെടെറ്റ് പരീക്ഷ നടത്തുക. ഒന്നു മുതല്‍ അഞ്ചു വരെ ക്ളാസുകളില്‍ അധ്യാപകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാറ്റഗറി-1 പരീക്ഷ വിജയിച്ചാല്‍ മതി. ആറു മുതല്‍ എട്ടു വരെ ക്ളാസുകളില്‍ രണ്ടാം കാറ്റഗറിയും ഹൈസ്കൂള്‍ ക്ളാസുകളില്‍ അധ്യാപകരാകാന്‍ മൂന്നാം കാറ്റഗറിയും വിജയിക്കണം. അപ്പര്‍ പ്രൈമറി മുതല്‍ ഭാഷാ വിഷയങ്ങളില്‍ അധ്യാപകരാകാനും ഫിസിക്കല്‍ എജുക്കേഷന്‍ അധ്യാപകരാകാനും കാറ്റഗറി നാല് വിജയിച്ചിരിക്കണം. ഒന്നില്‍ കൂടുതല്‍ കാറ്റഗറി പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ പ്രത്യേകം സൂചിപ്പിക്കണം. ഒന്നും രണ്ടും കാറ്റഗറി പരീക്ഷ ഒക്ടോബര്‍ മൂന്നിനും മൂന്നും നാലും കാറ്റഗറി പരീക്ഷ ഒക്ടോബര്‍ 17നും നടക്കും.
യോ ഗ്യത: കാറ്റഗറി ഒന്ന്-45 ശതമാനം മാര്‍ക്കോടെ പ്ളസ് ടു, രണ്ടു വര്‍ഷത്തെ ടീച്ചേഴ്സ് ട്രെയ്നിങ് സര്‍ട്ടിഫിക്കറ്റ് (ടി.ടി.സി), അല്ളെങ്കില്‍ രണ്ടു വര്‍ഷത്തെ എലിമെന്ററി എജുക്കേഷന്‍ ഡിപ്ളോമ, 50 ശതമാനം മാര്‍ക്കോടെ പ്ളസ് ടു/തത്തുല്യവും നാലു വര്‍ഷത്തെ എലിമെന്ററി എജുക്കേഷന്‍ ബിരുദം, 50 ശതമാനം മാര്‍ക്കോടെ പ്ളസ് ടു/തത്തുല്യവും രണ്ടു വര്‍ഷത്തെ ഡിപ്ളോമ ഇന്‍ എജുക്കേഷന്‍(സ്പെഷല്‍ എജുക്കേഷന്‍).
കാറ്റഗറി രണ്ടില്‍ അപേക്ഷിക്കാന്‍ ബിരുദവും ടി.ടി.സി, ബി.എഡ്, എലിമെന്ററി എജുക്കേഷന്‍ ബിരുദവുമാണ് യോഗ്യത.
കാറ്റഗറി മൂന്ന്- 45 ശതമാനം മാര്‍ക്കോടെ ബി.എ/ ബി.എസ്സി/ബി.കോം, ബി.എഡ് മാത്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി വിഷയങ്ങളില്‍ അപേക്ഷിക്കാന്‍ 50 ശതമാനത്തില്‍ കുറയാത്ത MSc.Ed യോഗ്യത നേടിയിരിക്കണം. ലൈഫ് സയന്‍സില്‍ MSc.Ed യോഗ്യതയുള്ളവര്‍ക്ക് ബോട്ടണി, സുവോളജി വിഷയങ്ങളില്‍ അപേക്ഷിക്കാം.
മള്‍ട്ടിപ്പ്ള്‍ ചോയ്സ് മാതൃകയിലുള്ള പരീക്ഷയില്‍ നാല് കാറ്റഗറികളിലും 150 മാര്‍ക്കിന്‍െറ വീതം ചോദ്യങ്ങള്‍ ഉണ്ടാകും. ചൈല്‍ഡ് ഡെവലപ്മെന്റ് ആന്‍ഡ് പെഡഗോഗി, മാത്തമാറ്റിക്സ്, ഇ.വി.എസ്, ലാംഗ്വേജ് ഒന്ന് (മലയാളം, തമിഴ്, കന്നട) ലാംഗ്വേജ് രണ്ട് (ഇംഗ്ളീഷ്, അറബിക്) എന്നിവയില്‍ നിന്നായിരിക്കും കാറ്റഗറി ഒന്നില്‍ (എല്‍.പി)ചോദ്യങ്ങളുണ്ടാവുക. കാറ്റഗറി രണ്ടില്‍ (യു.പി) ഡെവലപ്മെന്റ് ആന്‍ഡ് പെഡഗോഗി, മാത്തമാറ്റിക്സ്, സയന്‍സ് അല്ളെങ്കില്‍ സോഷ്യല്‍സയന്‍സ്, ലാംഗ്വേജ് ഒന്ന്, രണ്ട് എന്നിവയില്‍ നിന്നായിരിക്കും ചോദ്യങ്ങള്‍.
കാറ്റഗറി മൂന്നില്‍ (ഹൈസ്കൂള്‍) അഡോളസെന്‍സ് സൈക്കോളജി, ലാംഗ്വേജ്, സബ്ജക്ട് വിത്ത് പെഡഗോഗി എന്നിവയില്‍ നിന്നായിരിക്കും ചോദ്യങ്ങള്‍. കാറ്റഗറി നാലില്‍ ചൈല്‍ഡ് ഡെവലപ്മെന്റ് ആന്‍ഡ് പെഡഗോഗി ലാംഗ്വേജ്, സബ്ജക്ട് സ്പെസിഫിക് പേപ്പര്‍ എന്നിവയുടെ ചോദ്യങ്ങളായിരിക്കും ഉണ്ടാവുക.
പരീക്ഷാ ഫീസ്: 500 രൂപയാണ് പരീക്ഷാ ഫീസ്. എസ്.സി/എസ്.ടി/ ഭിന്നശേഷിയുള്ളവര്‍ 250 രൂപ ഫീസ് അടച്ചാല്‍ മതി. എസ്.ബി.ടിയുടെ തെരഞ്ഞെടുത്ത ബ്രാഞ്ചുകള്‍ വഴി ഇ-ചലാനായി ഫീസടക്കാം.
അപേക്ഷിക്കേണ്ട വിധം: www.keralapareekshabhavan.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്തശേഷം ‘Kerala Teacher Eligibility Test’ ലിങ്കില്‍ പ്രവേശിക്കണം. Click here to Apply ക്ളിക്ക് ചെയ്തശേഷം ഫീസടക്കാനുള്ള ചലാന്‍ കോപ്പിയെടുക്കുക. ആവശ്യമായ വിവരങ്ങള്‍ നല്‍കിയശേഷം സബ്മിറ്റ് ചെയ്യുക. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചശേഷം പകര്‍പ്പ് സൂക്ഷിച്ചുവെക്കണം.
രണ്ടു ഘട്ടങ്ങളായാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ആദ്യ ഘട്ട രജിസ്ട്രേഷന് അവസാന തീയതി ആഗസ്റ്റ് 24. രണ്ടാം ഘട്ടം ആഗസ്റ്റ് 26നുമുമ്പ് രജിസ്റ്റര്‍ ചെയ്യാം. . വിശദവിവരങ്ങള്‍ക്ക് www.keralapareekshabhavan.in. വെബ്സൈറ്റ് സന്ദര്‍ശിക്കാം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2015 12:24 PM GMT Updated On
date_range 2015-08-14T17:54:40+05:30അധ്യാപകരാവാന്‍ കെടെറ്റ്
text_fieldsNext Story