കേരളയില്‍ പിഎച്ച്.ഡിക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം
text_fields
അവസാനതീയതി ആഗസ്റ്റ് 31
കേരള സര്‍വകലാശാലയില്‍ 2015 വര്‍ഷത്തെ പിഎച്ച്.ഡി ഫുള്‍ടൈം, പാര്‍ട്ടൈം പ്രവേശത്തിന് പൊതു അഭിരുചിപരീക്ഷക്കായി അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തശേഷം അപേക്ഷാ ഫോറങ്ങള്‍ കേരള സര്‍വകലാശാലയുടെ വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമായ രേഖകളും രജിസ്ട്രാറുടെ പേരില്‍ ചലാന്‍ അടച്ച രസീതും സഹിതം ആഗസ്റ്റ് 31 വൈകീട്ട് അഞ്ചിന് മുമ്പായി യൂനിവേഴ്സിറ്റിയില്‍ ലഭിക്കത്തക്കവിധം അയക്കണം. അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്യാന്‍ 20 രൂപയാണ് ഈടാക്കുക. പരീക്ഷാഫീസായി 1000 രൂപയും അടക്കണം. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് 500 രൂപയുമാണ് ഫീസ്. ഡി.ഡി ആയാണ് അയക്കുന്നതെങ്കില്‍ പത്ത് രൂപ സര്‍വിസ് ചാര്‍ജ് ഈടാക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ജില്ലാ സഹകരണ ബാങ്കുകള്‍ എന്നിവ മുഖാന്തരം പണം അടക്കാം. ഡൗണ്‍ലോഡ് ചെയ്യുന്ന അപേക്ഷയോടൊപ്പം മേല്‍വിലാസവും സ്റ്റാമ്പും സഹിതമുള്ള കവറും അയക്കണം. കവര്‍ ഇല്ളെങ്കില്‍ 50 രൂപ ചാര്‍ജ് അധികം ഈടാക്കും.
യോഗ്യത: 55 ശതമാനത്തില്‍ കുറയാതെയുള്ള മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദം. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് മാര്‍ക്കില്‍ നിയമാനുസൃത ഇളവ് ലഭിക്കും. ഫലം കാത്തിരിക്കുന്ന ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.
യു.ജി.സി, സി.എസ്.ഐ.ആര്‍, ഗേറ്റ് അല്ളെങ്കില്‍ ഐ.സി.എം.ആര്‍ എന്നിവയുടെ കീഴില്‍ ജൂനിയര്‍ റിസര്‍ച് ഫെലോഷിപ്പിനോ ലെക്ചര്‍ഷിപ്പിനോ നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റ് പാസായവരും എം.ഫില്‍ ഡിഗ്രിയുള്ളവരും യോഗ്യതാ പരീക്ഷ എഴുതേണ്ടതില്ല. ഇവര്‍ക്ക് നേരിട്ട് പ്രവേശം ലഭിക്കും. യോഗ്യത നേടുന്ന വിദ്യാര്‍ഥികള്‍ക്ക് അതത് വിഷയത്തില്‍ മേല്‍നോട്ടം വഹിക്കേണ്ട അധ്യാപകരുടെ ഒഴിവന് ആനുപാതികമായി സെന്‍ററുകളില്‍ പ്രവേശം ലഭ്യമാക്കും.
കേരള സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള റെഗുലര്‍ കോളജുകളില്‍ അതത് വിഷയത്തില്‍ അധ്യാപകരായി ജോലിചെയ്യുന്നവര്‍ക്ക് മാത്രമാണ് പിഎച്ച്.ഡി പാര്‍ട്ടൈം രജിസ്ട്രേഷന്‍ അനുവദിക്കുക. കൂടാതെ എയ്ഡഡ് കോളജ് അധ്യാപകര്‍ക്കും അപേക്ഷിക്കാം.
റെഗുലര്‍ കോളജുകളില്‍ ലൈബ്രറി സ്റ്റാഫായി മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ പിഎച്ച്.ഡിക്കായി പാര്‍ട്ടൈം രജിസ്ട്രേഷന്‍ നടത്താം. മൂന്ന് മണിക്കൂറില്‍ 200 മാര്‍ക്കിന്‍െറ ചോദ്യങ്ങളായിരിക്കും അഭിരുചിപരീക്ഷയില്‍ ഉണ്ടാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
