Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightശാസ്ത്ര വിഷയങ്ങളില്‍...

ശാസ്ത്ര വിഷയങ്ങളില്‍ നെറ്റിന് അപേക്ഷിക്കാം

text_fields
bookmark_border
ശാസ്ത്ര വിഷയങ്ങളില്‍ നെറ്റിന് അപേക്ഷിക്കാം
cancel

അധ്യാപനത്തിലേക്കും ഗവേഷണത്തിലേക്കും പൊതുമേഖലാ കമ്പനികളിലെ ജോലിയിലേക്കും ഒരുമിച്ച് വഴിതുറക്കുന്നതാണ് യു.ജി.സി ‘നെറ്റ്’ പരീക്ഷ. ‘നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റ്’ യോഗ്യത നേടിയവര്‍ക്ക് കോളജുകളില്‍ അസിസ്റ്റന്‍റ് പ്രഫസറാവാനുള്ള അവസരവും മികവ് പുലര്‍ത്തുന്നവര്‍ക്ക് സ്കോളര്‍ഷിപ്പോടെ പിഎച്ച്.ഡി ചെയ്യാന്‍ ജെ.ആര്‍.എഫും ലഭിക്കും. നെറ്റ് യോഗ്യത നേടിയവര്‍ക്ക് പൊതുമേഖലാ കമ്പനികളില്‍ ജോലിചെയ്യാനും ഇപ്പോള്‍ അവസരമുണ്ട്. കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ചും യൂനിയന്‍ ഗ്രാന്‍റ് കമീഷനും ഒരുമിച്ച് നടത്തുന്ന യു.ജി.സി നെറ്റ് പരീക്ഷയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. വര്‍ഷത്തില്‍ ജൂണിലും ഡിസംബറിലും രണ്ടുതവണയായാണ് നെറ്റ് പരീക്ഷ നടത്തുക. കെമിക്കല്‍ സയന്‍സ്, എര്‍ത്ത്,അറ്റ്മോസ്ഫറിക്, ഓഷന്‍ ആന്‍ഡ് പ്ളാന്‍ററി സയന്‍സ്, ലൈഫ് സയന്‍സ്, മാത്തമാറ്റിക്കല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ് വിഷയങ്ങളിലുള്ള പരീക്ഷയാണ് ഡിസംബര്‍ 20ന് നടക്കുക.
യോഗ്യത: 55 ശതമാനം മാര്‍ക്കോടെ എം.എസ്സി അല്ളെങ്കില്‍ തത്തുല്യം/ ഇന്‍ഗ്രേറ്റഡ് ബി.എസ്/ എം.എസ്/ ബി.ഇ, ബി.ടെക്, ബി.ഫാര്‍മ, എം.ബി.ബി.എസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഭിന്നശേഷിയുള്ളവര്‍ക്കും 50 ശതമാനം മാര്‍ക്കുണ്ടെങ്കില്‍ അപേക്ഷിക്കാം.
പ്രായപരിധി: ജൂനിയര്‍ റിസര്‍ച് ഫെല്ളോഷിപ്പിന് അപേക്ഷിക്കുന്നവര്‍ക്ക് 2015 ജൂലൈ ഒന്ന് അടിസ്ഥാനത്തില്‍ 28 വയസ്സ് കഴിയരുത്. ലെക്ചര്‍ഷിപ്പിന് അപേക്ഷിക്കുന്നവര്‍ക്ക് പ്രായപരിധിയില്ല.
പരീക്ഷാരീതി: മൂന്ന് മണിക്കൂര്‍ നീളുന്ന ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാണുണ്ടാവുക. നെഗറ്റീവ് മാര്‍ക്കുണ്ട്. ഒരു പേപ്പറില്‍ മൂന്ന് വിഭാഗമായാണ് പരീക്ഷ നടത്തുക.
അഭിരുചി പരിശോധനക്കുള്ള ‘പാര്‍ട്ട് എ’ എല്ലാവര്‍ക്കും പൊതുവിലുള്ളതാണ്. റീസണിങ്, ഗ്രാഫിക്കല്‍ അനാലിസിസ്, അനലറ്റിക്കല്‍ ആന്‍ഡ് ന്യൂമറിക്കല്‍ എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് കംപാരിസണ്‍ തുടങ്ങിയ ചോദ്യങ്ങളാണ് ഈ വിഭാഗത്തിലുണ്ടാവുക.
‘പാര്‍ട്ട് ബി’ സിലബസ് ആധാരമാക്കിയുള്ള മള്‍ട്ടിപ്ള്‍ ചോയ്സ് ചോദ്യങ്ങളാണുണ്ടാവുക. ‘പാര്‍ട്ട് സി’യില്‍ പ്രായോഗികവും ഉയര്‍ന്ന നിലവാരത്തിലുമുള്ള ചോദ്യങ്ങളായിരിക്കും.
അപേക്ഷാഫീസ്: ജനറല്‍ വിഭാഗത്തിലുള്ളവര്‍ 1000 രൂപയും മറ്റ് പിന്നാക്ക വിഭാഗക്കാര്‍ 500 രൂപയും എസ്.സി/ എസ്.ടി/ ഭിന്നശേഷി വിഭാഗത്തിലുള്ളവര്‍ 250 രൂപയും ഫീസായി ഇന്ത്യന്‍ ബാങ്കില്‍ അടക്കണം.www.csirhrdg.res.in വെബ്സൈറ്റില്‍ ലഭിക്കുന്ന ചെലാന്‍ വഴി ആഗസ്റ്റ് 24ന് മുമ്പ് ഫീസ് അടക്കണം. വെബ്സൈറ്റ് വഴി 25നുള്ളില്‍ ടെസ്റ്റിന് രജിസ്റ്റര്‍ ചെയ്യണം.
ഓണ്‍ലൈനായി അപേക്ഷിച്ചശേഷം ഫോറത്തിന്‍െറ പകര്‍പ്പും ചെലാന്‍ രസീതും സഹിതം The DeputySecretary (Exam), Human Resource Development Group, Examination Unit, CSIR Complex, LibraryAvenue, Pusa, New Delhi110012 വിലാസത്തില്‍ അയക്കണം. അപേക്ഷ ലഭിക്കേണ്ട അവസാനതീയതി സെപ്റ്റംബര്‍ മൂന്ന്.
തിരുവനന്തപുരം, കൊച്ചി, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളില്‍ വെച്ചും പരീക്ഷ നടത്തും. അപേക്ഷകര്‍ക്ക് താല്‍പര്യമുള്ള പരീക്ഷാ കേന്ദ്രം തെരഞ്ഞെടുക്കാവുന്നതാണ്. 2016 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഫലം പ്രസിദ്ധീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റില്‍ നോട്ടിഫിക്കേഷന്‍ പരിശോധിക്കാം.

Show Full Article
TAGS:
Next Story