സോഷ്യല്‍ സയന്‍സ്, ലാംഗ്വേജ്, കോമേഴ്സ് വിഷയങ്ങളില്‍ അധ്യാപനയോഗ്യതക്കും ജൂനിയര്‍ റിസര്‍ച് ഫെലോഷിപ്പിനും (ജെ.ആര്.എഫ്) യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷന് (യു.ജി.സി) നടത്തുന്ന നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റിന് (നെറ്റ്) അപേക്ഷ ക്ഷണിച്ചു. www.cbsenet.nic.in വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി മേയ് 15. ജൂണ്‍ 28നാണ് പരീക്ഷ. കേരളത്തില്‍ കാലിക്കറ്റ് സര്‍വകലാശാല, കൊച്ചിന് യൂനിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി (കുസാറ്റ്), കേരള സര്‍വകലാശാല എന്നിവരാണ് പരീക്ഷ നടത്തുന്നത്.
ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവര്‍ക്കും അവസാനവര്‍ഷ പരീക്ഷയെഴുതിയവര്‍ക്കും അപേക്ഷിക്കാം. പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍/ശാരീരിക വൈകല്യമുള്ളവര്‍/ നോണ്‍ ക്രീമിലെയറില്‍ ഉള്‍പ്പെട്ട ഒ.ബി.സി വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം മാര്‍ക്ക് മതിയാകും. 1991 സെപ്റ്റംബര്‍ 19നുള്ളില്‍ പി.ജി പഠനം പൂര്‍ത്തിയാക്കി പിഎച്ച്.ഡി ബിരുദം നേടിയവര്‍ക്കും 50 ശതമാനം മാര്‍ക്ക് മതിയാകും. 2009നുമുമ്പ് പിഎച്ച്.ഡി ബിരുദം നേടിവരെയും 1989നുമുമ്പ് യു.ജി.സി/സി.എസ്.ഐ.ആര് ജെ.ആര്.എഫ് പരീക്ഷ ജയിച്ചവരെയും നെറ്റ് പരീക്ഷയില്നിന്നൊഴിവാക്കിയിട്ടുണ്ട്.
ജെ.ആര്.എഫിന് 2015 ജൂണ്‍ ഒന്നിന് 28 ആണ് ഉയര്‍ന്ന പ്രായപരിധി. സംവരണ വിഭാഗക്കാര്‍ക്കും ഗവേഷണ പരിചയമുള്ളവര്‍ക്ക് അഞ്ചു വര്‍ഷവും എല്‍എല്‍.എം ബിരുദധാരികള്‍ക്ക് മൂന്നു വര്‍ഷവും ഇളവ് ലഭിക്കും. അസിസ്റ്റന്റ് പ്രഫസര്‍ യോഗ്യതക്ക് പ്രായപരിധിയില്ല. ജനറല്‍ വിഭാഗത്തിന് 600 രൂപയും ഒ.ബി.സി വിഭാഗത്തിന് 300 രൂപയും പട്ടികജാതി/പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍/ശാരീരിക വൈകല്യമുള്ളവര്‍ക്ക് 150 രൂപയുമാണ് അപേക്ഷാഫീസ്. വെബ്സൈറ്റില്‍ ലഭിക്കുന്ന ഇ-ചലാന്‍ ഉപയോഗിച്ച് സിന്‍ഡിക്കേറ്റ് ബാങ്ക്, ഐ.സി.ഐ.സി.ഐ, കനറാ ബാങ്ക് ശാഖകള്‍ വഴിയോ ഡെബിറ്റ് കാര്‍ഡ്/ക്രെഡിറ്റ് കാര്‍ഡ് മുഖേന ഓണ്‍ലൈനായോ ഫീസടക്കാം.
അപേക്ഷിക്കേണ്ട വിധം, സിലബസ്, പരീക്ഷാകേന്ദ്രങ്ങള്‍ തുടങ്ങിയ വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2015 10:35 PM GMT Updated On
date_range 2015-04-19T04:05:25+05:30യു.ജി.സി നെറ്റ് പരീക്ഷക്ക് അപേക്ഷിക്കാം
text_fieldsNext Story