ഫോറസ്ട്രിയില്‍ ഗവേഷണപഠനം: എന്‍ട്രന്‍സിന് അപേക്ഷ ക്ഷണിച്ചു
text_fieldsഫോറസ്ട്രിയില്‍ ഗവേഷണപഠന പ്രവേശത്തിന് ഡെറാഡൂണ്‍ കല്‍പിത സര്‍വകലാശാലയായ ഫോറസ്റ്റ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എഫ്.ആര്‍.ഐ) നടത്തുന്ന പൊതു പ്രവേശപരീക്ഷക്ക് അപേക്ഷക്ഷണിച്ചു. രാജ്യത്തെ 11 ഗവേഷണകേന്ദ്രങ്ങളിലായി വിവിധ സ്പെഷലൈസേഷനില്‍ 165 സീറ്റുകളാണുള്ളത്. അപേക്ഷിക്കേണ്ട അവസാനതീയതി മേയ് 15. ജൂലൈ അഞ്ചിനാണ് എന്‍ട്രന്‍സ്.
യോഗ്യത: എഫ്.ആര്‍.ഐ അംഗീകൃത സര്‍വകലാശാല/ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള മാസ്റ്റര്‍ ബിരുദം അല്ളെങ്കില്‍, തത്തുല്യം. ജനറല്‍വിഭാഗത്തിന് 55 ശതമാനം മാര്‍ക്കും പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം മാര്‍ക്കും നിര്‍ബന്ധം. അപേക്ഷാഫീസ് 1000 രൂപ. Registrar, FRI Deemed University, Dehradun എന്നപേരില്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റായി വേണം ഫീസടക്കാന്‍.
പൊതുപരീക്ഷയില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് നേടുന്നവരെയാണ് പ്രവേശത്തിന് പരിഗണിക്കുന്നത്. പട്ടികജാതി, പട്ടികവര്‍ഗ, ഒ.ബി.സി വിദ്യാര്‍ഥികള്‍ക്ക് 45 മാര്‍ക്ക് മതിയാകും. UGC/CSIR -JRF/GATE/NET യോഗ്യത നേടിയവര്‍ക്കും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഫോറസ്ട്രി റിസര്‍ച് ആന്‍ഡ് എജുക്കേഷന്‍ ഉദ്യോഗസ്ഥര്‍ക്കും പ്രവേശപരീക്ഷ കൂടാതെ അഭിമുഖത്തില്‍ പങ്കെടുക്കാം.
അപേക്ഷാഫോറം http--fri.icfre.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ആവശ്യമായ രേഖകളും ഡി.ഡിയും സഹിതം ഗവേഷണം നടത്താന്‍ ആഗ്രഹിക്കുന്ന സെന്‍റിലേക്ക് അയച്ചുനല്‍കണം. പീച്ചിയിലെ കേരള ഫോറസ്റ്റ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ( Kerala Forest Research Institute, Peechi, Thrissur, Kerala 680 653) കേരളത്തിലെ ഗവേഷണകേന്ദ്രം. ഇവിടെ സില്‍വി കള്‍ചര്‍, സീഡ് ടെക്നോളജി, ഫോറസ്റ്റ് ജെനറ്റിക്സ്, ഫോറസ്റ്റ് ബോട്ടണി, ഫോറസ്റ്റ് ഇക്കോളജി & എന്‍വയണ്‍മെന്‍റ്, ഫോറസ്റ്റ് മാനേജ്മെന്‍റ്, വുഡ് സയന്‍സ് & ടെക്നോളജി, കെമിസ്ട്രി ഓഫ് ഫോറസ്റ്റ് പ്രൊഡക്ട്സ്, വൈല്‍ഡ്ലൈഫ് സയന്‍സ് വിഭാഗങ്ങളിലായി 26 സീറ്റുകളുണ്ട്. മറ്റു ഗവേഷണ കേന്ദ്രങ്ങള്‍, സ്പെഷലൈസേഷനുകള്‍, സിലബസ് തുടങ്ങിയ വിവരങ്ങള്‍ വെബ്സൈറ്റില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.