നിസ്റ്റില്‍ പ്രോജക്ട് അസിസ്റ്റന്റ് വാക്-ഇന്‍-ഇന്റര്‍വ്യൂ
text_fieldsതിരുവനന്തപുരത്തെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ളിനറി സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ പ്രോജക്ട് അസിസ്റ്റന്റിന്‍െറ താല്‍ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വാക്-ഇന്‍-ഇന്റര്‍വ്യൂവിലൂടെയാണ് നിയമനം.13 ഒഴിവുകളുണ്ട്. തസ്തിക, വിദ്യാഭ്യാസ യോഗ്യത, ഇന്റര്‍വ്യൂ തീയതി തുടങ്ങിയ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
പ്രോജക്ട് അസിസ്റ്റന്റ് (ഗ്രേഡ് രണ്ട്/ഗ്രേഡ്) മൂന്ന് - രണ്ട് ഒഴിവുകള്‍. യോഗ്യത: എം.എസ്സി ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി/എം.ടെക് ഫുഡ് ടെക്നോളജി. പ്രായം: 28-32. വാക്-ഇന്‍-ഇന്റര്‍വ്യൂ: ഏപ്രില്‍ ഏഴ്.
പ്രോജക്ട് അസിസ്റ്റന്റ് (ഗ്രേഡ് രണ്ട്) - ഒന്ന്. യോഗ്യത: 55 ശതമാനം മാര്‍ക്കോടെ എം.എസ്സി കെമിസ്ട്രി. പ്രായം: 28. വാക്-ഇന്‍-ഇന്റര്‍വ്യൂ: ഏപ്രില്‍ ഏഴ്.
പ്രോജക്ട് അസിസ്റ്റന്റ് (ഗ്രേഡ് രണ്ട്) - ഒന്ന്. യോഗ്യത: 55 ശതമാനം മാര്‍ക്കോടെ എം.എസ്സി ഫിസിക്സ്. പ്രായം: 28 വയസ്സ്. വാക്-ഇന്‍-ഇന്റര്‍വ്യൂ: ഏപ്രില്‍ എട്ട്.
പ്രോജക്ട് അസിസ്റ്റന്റ് (ഗ്രേഡ് രണ്ട്) - ഒന്ന്. യോഗ്യത: 55 ശതമാനം മാര്‍ക്കോടെ എം.എസ്സി ജിയോളജി/അപൈ്ളഡ് ജിയോളജി. പ്രായം: 28 വയസ്സ്. വാക്്-ഇന്‍-ഇന്റര്‍വ്യൂ: ഏപ്രില്‍ എട്ട്.
പ്രോജക്ട് അസിസ്റ്റന്റ് (ഗ്രേഡ് മൂന്ന്) - ഒന്ന്. യോഗ്യത: എം.എസ്സി ബയോടെക്നോളജി/മൈക്രോ ബയോളജി, രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 32 വയസ്സ്. വാക്-ഇന്‍-ഇന്റര്‍വ്യൂ: ഏപ്രില്‍ 17.
പ്രോജക്ട് അസിസ്റ്റന്റ് (ഗ്രേഡ് രണ്ട്) - അഞ്ച്്. യോഗ്യത: 55 ശതമാനം മാര്‍ക്കോടെ എം.എസ്സി ബയോടെക്നോളജി/മൈക്രോ ബയോളജി. പ്രായം: 28 വയസ്സ്. വാക്-ഇന്‍-ഇന്റര്‍വ്യൂ: ഏപ്രില്‍ 17.
പ്രോജക്ട് അസിസ്റ്റന്റ് (ഗ്രേഡ് ഒന്ന്) - രണ്ട്. യോഗ്യത: ഒന്നാം ക്ളാസ് എം.എസ്സി കെമിസ്ട്രി/കെമിക്കല്‍ എന്‍ജിനീയറിങ്/മെക്കാനിക്കല്‍ എന്‍ജിനീയറിങ്/ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദം. പ്രായം: 25 വയസ്സ്. വാക്-ഇന്‍-ഇന്റര്‍വ്യൂ: ഏപ്രില്‍ 17.
അര്‍ഹരായവര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ http://www.niist.res.in വെബ്സൈറ്റില്‍ ലഭിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് നിര്‍ദിഷ്ട രേഖകളുടെ പകര്‍പ്പും അസ്സലും സഹിതം മേല്പറഞ്ഞ തീയതികളില്‍ രാവിലെ ഒമ്പതിന് തിരുവനന്തപുരത്തുള്ള നിസ്റ്റ് കാമ്പസില്‍ എത്തിച്ചേരണം.
വിശദാംശങ്ങള്‍ക്ക് നിസ്റ്റ് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
