Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകാലിക്കറ്റിന് കീഴിലെ...

കാലിക്കറ്റിന് കീഴിലെ കോളജുകളില്‍ 20 ശതമാനം സീറ്റ് വര്‍ധന

text_fields
bookmark_border
calicut university
cancel

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ലെ സ​ര്‍ക്കാ​ര്‍, എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ല്‍ 2023-24 അ​ധ്യ​യ​ന​വ​ര്‍ഷ​ത്തി​ല്‍ ബി​രു​ദ-​ബി​രു​ദാ​ന​ന്ത​ര പ്രോ​ഗ്രാ​മു​ക​ള്‍ക്ക് 20 ശ​ത​മാ​നം സീ​റ്റ് വ​ര്‍ധി​പ്പി​ക്കാ​ൻ സി​ന്‍ഡി​ക്കേ​റ്റ് തീ​രു​മാ​നം. ബി.​എ, ബി.​കോം പ്രോ​ഗ്രാ​മു​ക​ള്‍ക്ക് 70 സീ​റ്റ് വ​രെ​യും ബി.​എ​സ് സി, ​ബി.​സി.​എ പ്രോ​ഗ്രാ​മു​ക​ള്‍ക്ക് 55 വി​ദ്യാ​ർ​ഥി​ക​ള്‍ക്കും ഇ​തു​പ്ര​കാ​രം പ്ര​വേ​ശ​നം ന​ല്‍കാ​നാ​കും.

സോ​ണ്‍, ഇ​ന്റ​ര്‍ സോ​ണ്‍ ക​ലോ​ത്സ​വ​ങ്ങ​ള്‍ മേ​യ് ആ​ദ്യം ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ത്തും. സ​ര്‍വ​ക​ലാ​ശാ​ല ന​ല്‍കു​ന്ന എ​ല്ലാ സേ​വ​ന​ങ്ങ​ള്‍ക്കു​മു​ള്ള നി​ല​വി​ലെ ഫീ​സു​ക​ള്‍, ചാ​ര്‍ജു​ക​ള്‍ എ​ന്നി​വ​യി​ല്‍ 2023-24 സാ​മ്പ​ത്തി​ക വ​ര്‍ഷം മു​ത​ല്‍ അ​ഞ്ചു​ശ​ത​മാ​നം വ​ര്‍ധ​ന ന​ട​പ്പാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യി​ല്ല.

2022-23 വ​ര്‍ഷ​ത്തെ സ്റ്റേ​റ്റ് പ്ലാ​ന്‍ ഗ്രാ​ന്‍ഡി​ൽ​നി​ന്ന് ചെ​ല​വ​ഴി​ക്കേ​ണ്ട ബി​ല്ലു​ക​ള്‍ക്ക് സ​ര്‍ക്കാ​ര്‍ അ​നു​വ​ദി​ച്ച തു​ക തി​ക​യാ​തെ വ​ന്ന​തി​നാ​ല്‍ സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ ത​ന​ത് ഫ​ണ്ടി​ല്‍നി​ന്ന് ന​ല്‍കും. 10,89,49,305 രൂ​പ​യാ​ണ് ത​ന​ത് ഫ​ണ്ടി​ല്‍നി​ന്ന് ന​ല്‍കു​ക. സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ ക​ട​ലാ​സു​ക​ള്‍ കേ​ര​ള പേ​പ്പ​ര്‍ പ്രോ​ഡ​ക്ട്‌​സ് ലി​മി​റ്റ​ഡി​ന് ന​ല്‍കാ​നു​ള്ള സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വ് അം​ഗീ​ക​രി​ച്ചു. പ്ര​ഫ. പി. ​വേ​ണു​ഗോ​പാ​ലി​നെ സ്‌​കൂ​ള്‍ ഓ​ഫ് കെ​മി​ക്ക​ല്‍ ആ​ൻ​ഡ് ഫി​സി​ക്ക​ല്‍ സ​യ​ന്‍സി​ല്‍ എ​മി​ര​റ്റ​സ് പ്ര​ഫ​സ​റാ​യി നി​യ​മി​ച്ചു.

ലൈ​ഫ് സ​യ​ന്‍സ് അ​ധ്യാ​പ​ക​നാ​യി​രു​ന്ന ഡോ. ​രാ​ധാ​കൃ​ഷ്ണ​പി​ള്ള​യി​ല്‍നി​ന്ന് 89,70,000 രൂ​പ തി​രി​ച്ചു​പി​ടി​ക്കും. അ​ദ്ദേ​ഹം വി​ദേ​ശ പൗ​ര​ത്വം സ്വീ​ക​രി​ച്ച ശേ​ഷ​വും സ​ര്‍വ​ക​ലാ​ശാ​ല ക്വാ​ര്‍ട്ടേ​ഴ്‌​സും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചെ​ന്ന​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സി​ന്‍ഡി​ക്കേ​റ്റ് തീ​രു​മാ​നം.

രാ​ധാ​കൃ​ഷ്ണ​പി​ള്ള​യെ സ​ര്‍വ​ക​ലാ​ശാ​ല സ​ര്‍വീ​സി​ല്‍നി​ന്ന് നേ​ര​ത്തേ സ​സ്‌​പെ​ന്‍ഡ് ചെ​യ്തി​രു​ന്നു. പു​റ​ത്താ​ക്കി​യ​ത് സം​ബ​ന്ധി​ച്ച അ​പ്പീ​ല്‍ ഗ​വ​ര്‍ണ​റു​ടെ മു​മ്പാ​കെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന​തി​നാ​ല്‍ സി​ന്‍ഡി​ക്കേ​റ്റ് അം​ഗം ഡോ. ​പി. റ​ഷീ​ദ് അ​ഹ​മ്മ​ദ് തീ​രു​മാ​ന​ത്തോ​ട് വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തി .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Calicut university
News Summary - 20 percent seat increase in colleges under Calicut
Next Story