Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസംസ്ഥാനത്ത്​ നാക്​ എ...

സംസ്ഥാനത്ത്​ നാക്​ എ പ്ലസ്​ പ്ലസ്​ നേടിയത്​ 18 കോളജുകൾ

text_fields
bookmark_border
സംസ്ഥാനത്ത്​ നാക്​ എ പ്ലസ്​ പ്ലസ്​  നേടിയത്​ 18 കോളജുകൾ
cancel

മ​ല​പ്പു​റം: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഗ്രേ​ഡി​ങ്ങി​നാ​യു​ള്ള നാ​ഷ​ന​ൽ അ​സ​സ്​​മെ​ന്‍റ്​ ആ​ൻ​ഡ്​ അ​ക്ര​ഡി​റ്റേ​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ (നാ​ക്) ഏ​റ്റ​വും ഉ​യ​ർ​ന്ന ബ​ഹു​മ​തി​യാ​യ എ ​പ്ല​സ്​ പ്ല​സ്​ ഗ്രേ​ഡ് ഇ​തു​വ​രെ​ ല​ഭി​ച്ച​ത്​ സം​സ്ഥാ​ന​ത്തെ 18 കോ​ള​ജു​ക​ൾ​ക്ക്. ഏ​റ്റ​വും കൂ​ടു​ത​ൽ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ എ ​പ്ല​സ്​ പ്ല​സ് ഗ്രേ​ഡ്​​ ല​ഭി​ച്ച​ത്​ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കോ​ള​ജു​ക​ൾ​ക്കാ​ണ്. എ​റ​ണാ​കു​ള​ത്തെ അ​ഞ്ച്​​ കോ​ള​ജു​ക​ൾ​ക്കാ​ണ്​ നാ​കി​ന്‍റെ ഉ​യ​ർ​ന്ന ഗ്രേ​ഡ്​ ല​ഭി​ച്ച​ത്. തൃ​ശൂ​ർ ജി​ല്ല​യി​ൽ​നി​ന്ന്​ മൂ​ന്ന്​ കോ​ള​ജു​ക​ളും തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും കോ​ട്ട​യ​ത്തു​നി​ന്നും​ ര​ണ്ട്​ കോ​ള​ജു​ക​ളും നാ​കി​ന്‍റെ ഉ​യ​ർ​ന്ന പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ 35 കോ​ള​ജു​ക​ൾ​ക്ക്​ എ ​പ്ല​സ്​ ഗ്രേ​ഡും 63 കോ​ള​ജു​ക​ൾ​ക്ക്​ എ ​​​​​​ഗ്രേ​ഡും ല​ഭി​ച്ചി​ട്ടു​ണ്ട്. സ​ർ​വ​ക​ലാ​ശാ​ല വി​ഭാ​ഗ​ത്തി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ മാ​ത്ര​മാ​ണ്​ എ ​പ്ല​സ്​ പ്ല​സ്​ ഗ്രേ​ഡു​ള്ള​ത്.

നി​ർ​മ​ല കോ​ള​ജ്​ മൂ​വാ​റ്റു​പു​ഴ, സെ​ന്‍റ്​ സേ​വ്യേ​ഴ്‌​സ് കോ​ള​ജ് ഫോ​ർ വി​മ​ൻ ആ​ലു​വ, മോ​ണി​ങ്​ സ്റ്റാ​ർ ഹോം ​സ​യ​ൻ​സ്​ കോ​ള​ജ്​ അ​ങ്ക​മാ​ലി, രാ​ജ​ഗി​രി കോ​ള​ജ്​ ഓ​ഫ്​ സോ​ഷ്യ​ൽ സ​യ​ൻ​സ്​ ക​ള​മ​ശ്ശേ​രി, സെ​ന്‍റ്​ തെ​രാ​സാ​സ്​ കോ​ള​ജ്​ കൊ​ച്ചി എ​ന്നി​വ​യാ​ണ് എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ​നി​ന്ന്​ നാ​കി​ന്‍റെ​ ഉ​യ​ർ​ന്ന ഗ്രേ​ഡി​ലു​ള്ള കോ​ള​ജു​ക​ൾ.

തൃ​ശൂ​ർ ജി​ല്ല​യി​ൽ​നി​ന്ന് സെ​ന്‍റ്​ തോ​മ​സ്​ കോ​ള​ജ്​ തൃ​ശൂ​ർ, സെ​ന്‍റ്​ ജോ​സ​ഫ്​​സ്​ കോ​ള​ജ്​ ഇ​രി​ങ്ങാ​ല​ക്കു​ട, ക്രൈ​സ്റ്റ്​ കോ​ള​ജ്​ ഇ​രി​ങ്ങാ​ല​ക്കു​ട എ​ന്നി​വ പ​ട്ടി​ക​യി​ലു​ണ്ട്. കോ​ട്ട​യ​ത്തു​നി​ന്ന്​ സെ​ന്‍റ്​ തോ​മ​സ്​ കോ​ള​ജ്​ പാ​ല, ബ​സേ​ലി​യ​സ്​ കോ​ള​ജ്​ എ​ന്നി​വ​യും തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ എ​ച്ച്.​എ​സ്.​എം.​എ​സ്.​പി.​ബി എ​ൻ.​എ​സ്.​എ​സ്​ കോ​ള​ജ്​ ഫോ​ർ വി​മ​ൻ, ല​യോ​ള കോ​ള​ജ്​ ഓ​ഫ്​ സോ​ഷ്യ​ൽ സ​യ​ൻ​സ്​ എ​ന്നി​വ​യും എ ​പ്ല​സ്​ പ്ല​സ്​ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. പ്രോ​വി​ഡ​ൻ​സ്​ വി​മ​ൻ​സ്​ കോ​ള​ജ്​ കോ​ഴി​ക്കോ​ട്, സാ​ഫി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ അ​ഡ്വാ​ൻ​സ്​​ഡ്​ സ്റ്റ​ഡീ​സ്​ (സി​യാ​സ്) വാ​ഴ​യൂ​ർ മ​ല​പ്പു​റം, ത​ങ്ങ​ൾ കു​ഞ്ഞു മു​സ്​​ലി​യാ​ർ കോ​ള​ജ്​ ഓ​ഫ്​ ആ​ർ​ട്​​സ്​ ആ​ൻ​ഡ്​ സ​യ​ൻ​സ്​ ​കൊ​ല്ലം, സെ​ന്‍റ്​ തോ​മ​സ്​ കോ​ള​ജ്​ കോ​ഴ​ഞ്ചേ​രി പ​ത്ത​നം​ത്തി​ട്ട, നി​ർ​മ​ല​ഗി​രി കോ​ള​ജ്​ കൂ​ത്തു​പ​റ​മ്പ്​ ക​ണ്ണൂ​ർ, മ​രി​യ​ൻ കോ​ള​ജ്​ കു​ട്ടി​ക്കാ​നം ഇ​ടു​ക്കി എ​ന്നീ കോ​ള​ജു​ക​ളും​ നാ​കി​ന്‍റെ ഉ​യ​ർ​ന്ന ലി​സ്റ്റി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓ​ട്ടോ​ണ​മ​സ് പ​ദ​വി, റൂ​സ്സാ ഫ​ണ്ടി​ങ്, ഗ​വേ​ഷ​ണ പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യു​ടെ മു​ൻ​ഗ​ണ​ന തീ​രു​മാ​നി​ക്കു​ന്ന​തി​ൽ അ​ക്ര​ഡി​റ്റേ​ഷ​ന്റെ പ​ങ്ക് നി​ർ​ണാ​യ​ക​മാ​ണ്. ‘നാ​കി’​ന്‍റെ മാ​തൃ​ക​യി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ലും അ​ക്ര​ഡി​റ്റേ​ഷ​ൻ സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സ്റ്റേ​റ്റ്​ അ​സ​സ്​​മെ​ന്‍റ്​ ആ​ൻ​ഡ്​ അ​ക്ര​ഡി​​റ്റേ​ഷ​ൻ സെ​ന്‍റ​ർ (സാ​ക്) എ​ന്ന പേ​രി​ലാ​ണ്​ പ്ര​വ​ർ​ത്ത​നം. ‘സാ​കി’​ന്‍റെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്കാ​നാ​ണ്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NAAC A++18 collegesHigher Education Institutions Grading
News Summary - 18 colleges won NAAC A++
Next Story