Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോട്ടൺ കോർപറേഷനിൽ 148 ഒഴിവുകൾ

text_fields
bookmark_border
ജൂനിയർ അസിസ്റ്റന്റ്, ജൂനിയർ കൊമേഴ്സ്യൽ എക്സിക്യൂട്ടിവ്, മാനേജ്മെന്റ് ട്രെയിനി തസ്തികകളിലേക്കാണ്, നിയമനം ഓൺലൈൻ അപേക്ഷ ജൂലൈ 24 വരെ
കോട്ടൺ കോർപറേഷനിൽ 148 ഒഴിവുകൾ
cancel

കേന്ദ്ര പൊതുമേഖലാ സംരംഭമായ കോട്ടൺ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, നവി മുംബൈ വിവിധ തസ്തികകളിൽ നേരിട്ടുള്ള നിയമനത്തിന് ഓൺലൈനിൽ ജൂലൈ 24 വരെ അപേക്ഷ സ്വീകരിക്കും.

ജൂനിയർ കൊമേഴ്സ്യൽ എക്സിക്യൂട്ടിവ്, ഒഴിവുകൾ -50, യോഗ്യത- 50 ശതമാനം മാർക്കോടെ ബി.എസ് സി അഗ്രികൾചർ ബിരുദം. പ്രായപരിധി 30 വയസ്സ്.

ജൂനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്)- 50, യോഗ്യത 50 ശതമാനം മാർക്കോടെ ബി.കോം ബിരുദം. പ്രായപരിധി -30 വയസ്സ്.

ജൂനിയർ അസിസ്റ്റന്റ് (ജനറൽ)- 30, യോഗ്യത -50 ശതമാനം മാർക്കോടെ ബിരുദം. പ്രായപരിധി 30 വയസ്സ്.

മേൽപറഞ്ഞ എല്ലാ തസ്തികകൾക്കും പട്ടികജാതി/വർഗം, ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്നവർക്ക് യോഗ്യതാ പരീക്ഷക്ക് 45 ശതമാനം മാർക്ക് മതിയാകും. ​ശമ്പളനിരക്ക് 22000-90,000 രൂപ.

മാനേജ്മെന്റ് ട്രെയിനി- മാർക്കറ്റിങ്, ഒഴിവുകൾ -8, യോഗ്യത -എം.ബി.എ (അഗ്രി ബിസിനസ് മാനേജ്മെന്റ്/അഗ്രികൾചർ അനുബന്ധ മാനേജ്മെന്റ്/തത്തുല്യം) പ്രായപരിധി 30 വയസ്സ്. ശമ്പളനിരക്ക് 30,000-1,20,000 രൂപ.

മാനേജ്മെന്റ് ട്രെയിനി- അക്കൗണ്ട്സ്, ഒഴിവുകൾ -8, യോഗ്യത -സി.എ/സി.എം.എ. പ്രായപരിധി 30 വയസ്സ്. ശമ്പളനിരക്ക് 30,000-1,20,000 രൂപ.

വിമുക്ത ഭടന്മാർ, പട്ടികജാതി/വർഗം, ഒ.ബി.സി, ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്നവർക്ക് നിയമാനുസൃത വയസ്സിളവുണ്ട്.

അസിസ്റ്റന്റ് മാനേജർ- ഒഫീഷ്യൽ ലാം​ഗ്വേജ്-1, ഐ.ടി-1.

യോഗ്യതാ മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികൾ, അപേക്ഷിക്കേണ്ട രീതി അടക്കമുള്ള വിവരങ്ങൾ www.cotcorp.org.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷാ ഫീസ്: ജനറൽ/ഇ.ഡബ്യു.എസ്/ഒ.ബി.സി വിഭാഗങ്ങൾക്ക് 1770 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി/വിമുക്ത ഭടന്മാർ- 590 രൂപ. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ് മുഖേന ഫീസ് അടക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 148 vacancies in Cotton Corporation
Next Story