ഐ.ഒ.ബിയിൽ 127 ഓഫിസർ ഒഴിവുകൾ
text_fieldsപൊതുമേഖലയിലെ ഇന്ത്യൻ ഓവർസീസ് ബാങ്ക് പ്രവൃത്തിപരിചയമുള്ള പ്രഫഷനലുകളെ ഓഫിസർമാരായി റിക്രൂട്ട് ചെയ്യുന്നു. മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ II, III തസ്തികകളിലായി 127 ഒഴിവുകളാണുള്ളത്.
മാനേജർ-ഐ.എ.എസ് ഓഡിറ്റ്, സിവിൽ, ആർക്കിടെക്റ്റ്, ഇലക്ട്രിക്കൽ, ഓട്ടോമൊബൈൽ, പ്രിന്റിങ്, ട്രഷറി, കോർപറേറ്റ് ക്രെഡിറ്റ്, ഐ.ടി, റിസ്ക്, ഇൻഫർമേഷൻ സെക്യൂരിറ്റി; സോഫ്റ്റ്വെയർ എൻജിനീയർ-മൊബൈൽ ആപ്സ്, ഓട്ടോമേഷൻ എൻജിനീയറിങ്, ഡോട്ട്നെറ്റ് ടെക്നോളജീസ്, ജാവ ടെക്നോളജീസ്, ഓഷ്യൻ ലേണിങ്, ഡേറ്റ സയന്റിസ്റ്റ്, ഡേറ്റ എൻജിനീയർ മുതലായ തസ്തികകളിലാണ് നിയമനം. തസ്തികകൾ, യോഗ്യതാ മാനദണ്ഡങ്ങൾ (പ്രവൃത്തി പരിചയമുൾപ്പെടെ) സെലക്ഷൻ നടപടികൾ, ശമ്പളം, സംവരണം അടക്കമുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം www.iob.in/careersൽ ലഭിക്കും. അപേക്ഷാഫീസ് 1000 രൂപ, എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾക്ക് 175 രൂപ മതി. ഓൺലൈനിൽ ഒക്ടോബർ മൂന്നു വരെ രജിസ്റ്റർ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

