ജില്ലയില്‍ ‘വര്‍ണക്കൂടാരം’ തീര്‍ത്ത് 120 പ്രീ പ്രൈമറി സ്കൂളുകള്‍
text_fieldsവർണക്കൂടാരം പദ്ധതിയുടെ ഭാഗമായ ഈസ്റ്റ് യാക്കര ഗവ. എൽ.പി സ്കൂൾ (ഫയൽ ചിത്രം)
പാലക്കാട്: ജില്ലയിലെ 120 പ്രീ പ്രൈമറി സ്കൂളുകള്‍ ‘വര്‍ണക്കൂടാരം’പദ്ധതിയിലൂടെ ആധുനിക നിലവാരത്തിലെത്തി. പ്രീ പ്രൈമറി വിദ്യാലയങ്ങളുടെ ആധുനികവും ശാസ്ത്രീയവുമായ നവീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് വര്‍ണക്കൂടാരം. 12കോടി രൂപയാണ് പദ്ധതിക്കായി ജില്ലക്ക് ഇതുവരെ അനുവദിച്ചത്. സ്റ്റാര്‍സ് പദ്ധതിയുടെ ഭാഗമായി സമഗ്ര ശിക്ഷാ കേരളമാണ് മോഡല്‍ പ്രൈമറി സ്കൂള്‍ പദ്ധതി നടപ്പാക്കുന്നത്.
2021-22 അധ്യയന വര്‍ഷത്തില്‍ ആരംഭിച്ച പദ്ധതിയിലൂടെ 13ഇന പ്രത്യേക ഇടങ്ങളാണ് സ്കൂളുകളില്‍ വികസിപ്പിക്കുന്നത്. കളിയിടം, വരയിടം, കുഞ്ഞരങ്ങ്, ഗണിതയിടം, ആട്ടവും പാട്ടും, ശാസ്ത്രയിടം, ഹരിതോദ്യാനം പഞ്ചേന്ദ്രിയാനുഭവ ഇടം, നിർമാണ ഇടം, ഇ-ഇടം, പുറം കളിയിടം, അകം കളിയിടം എന്നിങ്ങനെ കൗതുകമുണര്‍ത്തുന്ന രീതിയിലാണ് വര്‍ണക്കൂടാരങ്ങള്‍ കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
ഓരോ സ്കൂളിനും പത്ത് ലക്ഷം രൂപ വീതമാണ് പദ്ധതിക്കായി അനുവദിച്ചത്. ഓരോ സ്കൂളിലും രണ്ട് ലക്ഷം രൂപ വിലവരുന്ന ടെലിവിഷന്‍, സൗണ്ട് സിസ്റ്റം, എല്‍.സി.ഡി പ്രൊജക്ടര്‍, സൗണ്ട് റെക്കോര്‍ഡര്‍ എന്നിവയും ഒരു ലക്ഷം രൂപ വിലവരുന്ന കളി ഉപകരണങ്ങള്‍ എന്നിവക്ക് മാത്രമായി 5.40 കോടി രൂപയാണ് ചെലവാക്കിയത്. പദ്ധതിയിലെ നൂതന സംവിധാനങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി അധ്യാപകര്‍ക്ക് വിവിധ ഘട്ടങ്ങളിലായി ഏകദേശം 20 ദിവസത്തെ പ്രത്യേക പരിശീനവും നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

