Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ 1178 ഒഴിവുകൾ

text_fields
bookmark_border
ഒഴിവുകൾ മൾട്ടി സ്കിൽഡ് വർക്കർ, സ്റ്റോർ കീപ്പർ ടെക്നിക്കൽ വിഭാഗങ്ങളിൽ
ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ 1178 ഒഴിവുകൾ
cancel
Listen to this Article

കേന്ദ്രസർക്കാർ ആഭിമുഖ്യത്തിലുള്ള ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (BRO) വിവിധ തസ്തികകളിൽ റിക്രൂട്ട്മെന്റിനായി അപേക്ഷ ക്ഷണിച്ചു. ആകെ ഒഴിവ് 1178. തസ്തികകളും ഒഴിവുകളും യോഗ്യതകളും ചുവടെ:

മൾട്ടി സ്കിൽഡ് വർക്കർ (മേസൺ), ഒഴിവുകൾ 147 (ജനറൽ 26, എസ്.സി 30, എസ്.ടി 15, ഒ.ബി.സി 56, ഇ.ഡബ്ല്യൂ.എസ് 20). യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം, ബിൽഡിങ് കൺസ്ട്രക്ഷൻ/ബ്രിക്സ് മേസൺ ഐ.ടി.ഐ ട്രേഡ് സർട്ടിഫിക്കറ്റ്. പ്രായം 18-25.

മൾട്ടി സ്കിൽഡ് വർക്കർ (നഴ്സിങ് അസിസ്റ്റന്റ്), ഒഴിവുകൾ 155 (ജനറൽ 56, എസ്.സി 26, എസ്.ടി 13, ഒ.ബി.സി 44, ഇ.ഡബ്ല്യൂ.എസ് 16), യോഗ്യത: ബയോളജി ഉൾപ്പെടെയുള്ള വിഷയങ്ങൾ പഠിച്ച് പ്ലസ് ടു/തത്തുല്യം. നഴ്സിങ്/ഓക്സിലറി നഴ്സിങ് മിഡ്വൈഫ് (ANM) സർട്ടിഫിക്കറ്റ്. നഴ്സിങ്/ഫാർമസി/ഡിപ്ലോമ/ഡിഗ്രി ഉള്ളവർക്കും അപേക്ഷിക്കാം. പ്രായം 18-27. ഈ തസ്തികകൾക്ക് ജൂലൈ 22വരെ അപേക്ഷ സ്വീകരിക്കും.

സ്റ്റോർകീപ്പർ ടെക്നിക്കൽ, ഒഴിവുകൾ 377 (ജനറൽ 157, എസ്.സി 53, എസ്.ടി 26, ഒ.ബി.സി 103, ഇ.ഡബ്ല്യൂ.എസ് 38). യോഗ്യത: പ്ലസ് ടു/തത്തുല്യം. വെഹിക്കിൾ/എൻജിനീയറിങ് ബന്ധപ്പെട്ടുള്ള സ്റ്റോർകീപ്പിങ് പരിജ്ഞാനം വേണം. സ്റ്റോർസ് എസ്റ്റാബ്ലിഷ്മെന്റിൽ മൂന്നു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം അഭിലഷണീയം. പ്രായം 18-27.

മൾട്ടി സ്കിൽഡ് വർക്കർ (ഡ്രൈവർ എൻജിൻ സ്റ്റാറ്റിക്), ഒഴിവുകൾ 499 (ജനറൽ-164, എസ്.സി 90, എസ്.ടി 50, ഒ.ബി.സി 177, ഇ.ഡബ്ല്യൂ.എസ് 18), യോഗ്യത: മെട്രിക്കുലേഷൻ/എസ്.എസ്.എൽ.സി/തത്തുല്യം. മെക്കാനിക് മോട്ടോർ വെഹിക്കിൾ/ട്രാക്ടേഴ്സ് ഐ.ടി.ഐ ട്രേഡ് സർട്ടിഫിക്കറ്റ്. പ്രായം 18-27. ഈ തസ്തികകൾക്ക് ജൂലൈ 11വരെ അപേക്ഷ സ്വീകരിക്കും.

സമഗ്രവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.bro.gov.inൽ. വിജ്ഞാപനത്തിലെ നിർദേശപ്രകാരം നിശ്ചിത തീയതികളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. സെലക്ഷൻ നടപടികളും ശമ്പളം മുതലായ വിവരങ്ങളും അപ്ഡേറ്റുകളും വെബ്സൈറ്റിൽ ലഭ്യമാകും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 1178 vacancies in Border Roads Organization
Next Story