Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഇടുക്കി ജില്ലയിൽ...

ഇടുക്കി ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത് 11,562 പേർ

text_fields
bookmark_border
ഇടുക്കി ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത് 11,562 പേർ
cancel

തൊ​ടു​പു​ഴ: ക​ത്തി​ക്കാ​ളു​ന്ന ചൂ​ടി​നൊ​പ്പം പ​രീ​ക്ഷ​ച്ചൂ​ടി​നെ​ക്കൂ​ടി നേ​രി​ടു​ക​യാ​ണ്​ വി​ദ്യാ​ർ​ഥി​ക​ളും സ്കൂ​ളു​ക​ളും. എ​സ്.​എ​സ്.​എ​ൽ.​സി മോ​ഡ​ൽ പ​രീ​ക്ഷ​ക​ൾ​ക്ക്​ തു​ട​ക്ക​മാ​യി​ട്ടു​ണ്ട്. മാ​ർ​ച്ച് നാ​ല്​ മു​ത​ൽ 25 വ​രെ​യാ​ണ് എ​സ്.​എ​സ്.​എ​ൽ.​സി പൊ​തു​പ​രീ​ക്ഷ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഒ​ന്നും ര​ണ്ടും വ​ർ​ഷ മോ​ഡ​ൽ പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി 15ന് ​ആ​രം​ഭി​ച്ചി​രു​ന്നു. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പൊ​തു​പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് ഒ​ന്നി​ന്​ ആ​രം​ഭി​ച്ച് 26ന്​ ​അ​വ​സാ​നി​ക്കും.

എ​ട്ട്, ഒ​മ്പ​ത്​ ക്ലാ​സു​ക​ളി​ലെ വാ​ർ​ഷി​ക പ​രീ​ക്ഷ​യും മാ​ർ​ച്ച് ഒ​ന്നി​ന്​ ആ​രം​ഭി​ക്കും. ഇ​തി​നു പി​ന്നാ​ലെ എ​ൽ.​പി, യു.​പി വി​ഭാ​ഗം പ​രീ​ക്ഷ​ക​ളും കൂ​ടി ആ​രം​ഭി​ക്കു​ന്ന​തോ​ടെ സ്കൂ​ളു​ക​ൾ പൂ​ർ​ണ​മാ​യും പ​രീ​ക്ഷാ​ച്ചൂ​ടി​ലാ​കും. പ​രീ​ക്ഷ​ക​ളെ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ നേ​രി​ടാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് കു​ട്ടി​ക​ൾ. ഇ​വ​ർ​ക്ക്​ പൂ​ർ​ണ പ്രോ​ത്സാ​ഹ​ന​വും സ​ഹാ​യ​വു​മാ​യി അ​ധ്യാ​പ​ക​രും കൂ​ടെ​യു​ണ്ട്.

പ​രീ​ക്ഷ എ​ഴു​തു​ന്ന​ത് 11,562 പേ​ർ

ജി​ല്ല​യി​ൽ ഇ​ത്ത​വ​ണ 11,562 വി​ദ്യാ​ർ​ഥി​ക​ളാ​ണ് എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. 6064 ആ​ൺ​കു​ട്ടി​ക​ളും 5498 പെ​ൺ​കു​ട്ടി​ക​ളും. സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ ക​ല്ലാ​ർ ജി.​എ​ച്ച്.​എ​സി​ലാ​ണ് കൂ​ടു​ത​ൽ കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തു​ന്ന​ത് – 354 പേ​ർ. എ​യ്ഡ​ഡ് വി​ഭാ​ഗ​ത്തി​ൽ ക​രി​മ​ണ്ണൂ​ർ എ​സ്.​ജെ എ​ച്ച്.​എ​സ്.​എ​സി​ലാ​ണ് കൂ​ടു​ത​ൽ പേ​ർ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത് –378 പേ​ർ. സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ എ​ഴു​കും​വ​യ​ൽ ജി.​എ​ച്ച്.​എ​സി​ലാ​ണ് കു​റ​വ് കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്.ര​ണ്ടു​പേ​ർ മാ​ത്രം. ക​ഴി​ഞ്ഞ​വ​ർ​ഷം ജി​ല്ല​യി​ൽ 11,320 വി​ദ്യാ​ർ​ഥി​ക​ളാ​ണ് എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. 99.68 ശ​ത​മാ​ന​മാ​യി​രു​ന്നു വി​ജ​യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSLC examIdukki
News Summary - 11,562 people are appearing for the SSLC exam in Idukki district
Next Story