റെയിൽവേയിൽ 11,420 ഒഴിവുകൾ
text_fieldsപ്രതീകാത്മക ചിത്രം
റെയിൽവേയിൽ വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽനിന്ന് റിക്രൂട്ട്മെന്റ് ബോർഡുകൾ (ആർ.ആർ.സി) അപേക്ഷകൾ ക്ഷണിച്ചു. കേന്ദ്രീകൃത വിജ്ഞാപന നമ്പർ 5/2025, 6/2025, 7/2025) പ്രകാരം താഴെ പറയുന്ന തസ്തികകൾക്കാണ് അപേക്ഷിക്കാവുന്നത്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം യഥാസമയം ആർ.ആർ.സി വെബ്സൈറ്റിൽ ലഭ്യമാകും.
• ജൂനിയർ എൻജിനീയർ (ജെ.ഇ), ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് (ഡി.എം.എസ്), കെമിക്കൽ ആൻഡ് മെറ്റലർജിക്കൽ അസിസ്റ്റന്റ് (സി.എം.എ) (വിജ്ഞാപന നമ്പർ (സി.ഇ.എൻ)05/2025). അടിസ്ഥാന ശമ്പളം 35,400 രൂപ. ആകെ 2570 ഒഴിവുകൾ.
യോഗ്യത: സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് മുതലായ ബ്രാഞ്ചുകളിൽ ത്രിവത്സര അംഗീകൃത എൻജിനീയറിങ് ഡിപ്ലോമ ഉള്ളവർക്ക് ജൂനിയർ എൻജിനീയർ തസ്തികക്കും ഏതെങ്കിലും ബ്രാഞ്ചിൽ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമയുള്ളവർക്ക് ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികക്കും ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളോടെ ബി.എസ്‍സി ബിരുദം ഉള്ളവർക്ക് (45 ശതമാനത്തിൽ കുറയരുത്) കെമിക്കൽ ആൻഡ് മെറ്റലർജിക്കൽ അസിസ്റ്റന്റ് തസ്തികക്കും അപേക്ഷിക്കാം. പ്രായപരിധി 18-33. നിയമാനുസൃത വയസ്സിളവ് ലഭിക്കും.
വിശദമായ യോഗ്യത, മാനദണ്ഡങ്ങളും അപേക്ഷാ സമർപ്പണത്തിനുള്ള മാർഗനിർദേശങ്ങളും സെലക്ഷൻ നടപടികളുമടങ്ങിയ കേന്ദ്രീകൃത വിജ്ഞാപനം നമ്പർ 05/2025 www.rrbthiruvananthapuram.gov.in, www.rrbchennai.gov.in മുതലായ വെബ്സൈറ്റിൽ ലഭ്യമാകും. ഓൺലൈനിൽ ഒക്ടോബർ 31 മുതൽ നവംബർ 30 വരെ അപേക്ഷിക്കാം.
നോൺ ടെക്നിക്കൽ ഗ്രാജ്വേറ്റ്, അണ്ടർ ഗ്രാജ്വേറ്റ് തസ്തികകൾ
വിജ്ഞാപന നമ്പർ-സി.ഇ.എൻ 6/2025, 7/2025). ഗ്രാജ്വേറ്റ് വിഭാഗത്തിൽ (6/2025) ഉൾപ്പെടുന്ന തസ്തികകൾ: ചീഫ് കമേഴ്സ്യൽ -കം- ടിക്കറ്റ് സൂപ്പർവൈസർ, സ്റ്റേഷൻ മാസ്റ്റർ: അടിസ്ഥാന ശമ്പളം 35,400 രൂപ. ഗുഡ്സ് ട്രെയിൻ മാനേജർ, ജൂനിയർ അക്കൗണ്ടന്റ് അസിസ്റ്റന്റ് -കം- ടൈപ്പിസ്റ്റ്, സീനിയർ ക്ലർക്ക്-കം-ടൈപ്പിസ്റ്റ്: അടിസ്ഥാന ശമ്പളം 29,200 രൂപ. ട്രാഫിക് അസിസ്റ്റന്റ്- അടിസ്ഥാന ശമ്പളം 25,500 രൂപ (ആകെ 5800 ഒഴിവുകൾ).
അണ്ടർ ഗ്രാജ്വേറ്റ് വിഭാഗത്തിൽ (7/2025) ഉൾപ്പെട്ട തസ്തികകൾ: കമേഴ്സ്യൽ -കം-ടിക്കറ്റ് ക്ലർക്ക്: അടിസ്ഥാന ശമ്പളം 21,700 രൂപ. അക്കൗണ്ട്സ് ക്ലർക്ക് -കം- ടൈപ്പിസ്റ്റ്, ജൂനിയർ ക്ലർക്ക്- കം -ടൈപ്പിസ്റ്റ് ട്രെയിൻസ് ക്ലർക്ക്: അടിസ്ഥാന ശമ്പളം 19,900 രൂപ (ആകെ ഒഴിവുകൾ 3050). യോഗ്യത: ചീഫ് കമേഴ്സ്യൽ-കം-ടിക്കറ്റ് സൂപ്പർവൈസർ, സ്റ്റേഷൻ മാസ്റ്റർ, ഗുഡ്സ്ട്രെയിൻ മാനേജർ തസ്തികകൾക്ക് അംഗീകൃത സർവകലാശാല ബിരുദമാണ് യോഗ്യത. പ്രായപരിധി 18-33. നിയമാനുസൃത വയസ്സിളവുണ്ട്.
ജൂനിയർ അക്കൗണ്ട്സ് അസിസ്റ്റന്റ്-കം-ടൈപ്പിസ്റ്റ്, സീനിയർ ക്ലർക്ക്-കം-ടൈപ്പിസ്റ്റ് തസ്തികകൾക്ക് ബിരുദവും കമ്പ്യൂട്ടറിൽ ഇംഗ്ലീഷ്/ഹിന്ദി ടൈപ്പിങ് പ്രാവീണ്യവും ഉണ്ടാകണം. പ്രായപരിധി 18-33. നിയമാനുസൃത വയസ്സിളവ് ലഭിക്കും. അണ്ടർ ഗ്രാജ്വേറ്റ് വിഭാഗത്തിൽപ്പെടുന്ന എല്ലാ തസ്തികകൾക്കും 50 ശതമാനം മാർക്കിൽ കുറയാതെ പ്ലസ് ടു /തത്തുല്യ പരീക്ഷ പാസായിരിക്കണം. എസ്.സി/ എസ്.ടി/ ഭിന്നശേഷി/ വിമുക്തഭടന്മാർ എന്നീ വിഭാഗത്തിൽപ്പെടുന്നവർക്ക് 50 ശതമാനം മാർക്ക് വേണമെന്നില്ല.
കമേഴ്സ്യൽ-കം-ടിക്കറ്റ് ക്ലർക്ക്, ട്രെയിൻസ് ക്ലർക്ക് തസ്തിക ഒഴികെ മറ്റെല്ലാ തസ്തികകൾക്കും കമ്പ്യൂട്ടറിൽ ഇംഗ്ലീഷ്/ഹിന്ദി ടൈപ്പിങ് പ്രാവീണ്യം അനിവാര്യമാണ്. പ്രായപരിധി 18-30. നിയമാനുസൃത വയസ്സിളവുണ്ട്. വിശദ വിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം മുകളിൽ പറഞ്ഞ ആർ.ആർ.ബികളുടെ വെബ്സൈറ്റുകളിൽ യഥാസമയം ലഭ്യമാകും.
നോൺടെക്നിക്കൽ ഗ്രാജ്വേറ്റ് വിഭാഗം തസ്തികകൾക്ക് ഒക്ടോബർ 21 മുതൽ നവംബർ 20 വരെയും അണ്ടർ ഗ്രാജ്വേറ്റ് വിഭാഗം തസ്തികകൾക്ക് ഒക്ടോബർ 28 മുതൽ നവംബർ 27 വരെയും ഓൺലൈനിൽ അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

