സമൂഹമാധ്യമത്തിലെ 10, 12 പരീക്ഷ ടൈംടേബിൾ വ്യാജമെന്ന് സി.ബി.എസ്.ഇ
text_fieldsന്യൂഡൽഹി: സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന 10, 12 ക്ലാസുകളിലെ പരീക്ഷ ടൈംടേബ്ൾ വ്യാജമെന്ന് സി.ബി.എസ്.ഇ. ഈ ക്ലാസുകളിലെ പരീക്ഷ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും എന്നാൽ, ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും ബോർഡ് വ്യക്തമാക്കി. 10, 12 ക്ലാസുകളിലെ തിയറി പരീക്ഷ 2023 ഫെബ്രുവരി 15 മുതലും പ്രാക്ടിക്കൽ പരീക്ഷ ജനുവരി ഒന്നു മുതലും ആരംഭിക്കുമെന്ന് സി.ബി.എസ്.ഇ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ, ടൈംടേബിൾ പ്രസിദ്ധീകരിച്ചിരുന്നില്ല.
പ്രാക്ടിക്കൽ പരീക്ഷക്ക് മുമ്പ് സിലബസ് പ്രകാരമുള്ള പാഠഭാഗങ്ങൾ പൂർത്തീകരിക്കാൻ സ്കൂളുകൾക്ക് നിർദേശം നൽകിയിരുന്നു. 12ാം ക്ലാസ് പ്രാക്ടിക്കൽ പരീക്ഷക്ക് സ്കൂളിന് പുറത്തുള്ള എക്സാമിനർമാരെ നിയമിക്കും. 10, 12 ക്ലാസുകളിലെ മുഴുവൻ വിഷയങ്ങളുടെയും മാതൃക ചോദ്യപേപ്പർ സി.ബി.എസ്.ഇ പ്രസിദ്ധീകരിച്ചു.