Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightബിരുദവിദ്യാർഥികൾക്ക്​...

ബിരുദവിദ്യാർഥികൾക്ക്​ 1000 സ്​കോളർഷിപ്പ്​

text_fields
bookmark_border
ബിരുദവിദ്യാർഥികൾക്ക്​ 1000 സ്​കോളർഷിപ്പ്​
cancel

കേരള സംസ്​ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലി​െൻറ 2021-22 വർഷത്തെ ഉന്നത വിദ്യാഭ്യാസ സ്​കോളർഷിപ്പിന്​ അപേക്ഷ ക്ഷണിച്ചു. ഒന്നാംവർഷ ബിരുദ വിദ്യാർഥികൾക്ക്​ ഈ അധ്യയനവർഷം 1000 സ്​കോളർഷിപ്പുകൾ ലഭ്യമാകും. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.kshec.kerala.gov.inൽ. ജനുവരി 10നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷയുടെ പകർപ്പ്​ ബന്ധപ്പെട്ട സർട്ടിഫിക്കറ്റ്​/രേഖകളുടെ ശരിപ്പകർപ്പുകൾ സഹിതം പഠിക്കുന്ന സ്​ഥാപന മേധാവിക്ക്​ സമർപ്പിക്കണം​.

കേരളത്തിലെ സർക്കാർ​/എയ്​ഡഡ്​ ആർട്​സ്​ ആൻഡ്​ സയൻസ്​ കോളജുകളിൽ സയൻസ്​, സോഷ്യൽ സയൻസ്​, ഹ്യുമാനിറ്റീസ്​, ബിസിനസ്​ സ്​റ്റഡീസ്​ വിഷയങ്ങളിൽ ഒന്നാംവർഷ ബിരുദ വിദ്യാർഥികൾക്ക്​ അപേക്ഷിക്കാം. ഐ.എച്ച്​.ആർ.ഡിയുടെ അപ്ലൈഡ്​ സയൻസ്​ കോളജുകളിൽ സമാന ബിരുദ കോഴ്​സുകളിൽ ഒന്നാം വർഷം പഠിക്കുന്നവരെയും പരിഗണിക്കും. പ്രഫഷനൽ കോഴ്​സുകളിലെ വിദ്യാർഥികൾ അപേക്ഷിക്കേണ്ടതില്ല.

പ്ലസ്​ടു/യോഗ്യത പരീക്ഷയിൽ പട്ടികവർഗ വിദ്യാർഥികൾക്ക്​ പാസ്​മാർക്ക്​ മതി. പട്ടികജാതി വിദ്യാർഥികൾക്ക്​ സയൻസ്​, ഹ്യുമാനിറ്റീസ്​, സോഷ്യൽ സയൻസ്​ വിഷയങ്ങൾക്ക്​ 55 ശതമാനം .ബിസിനസ്​ സ്​റ്റഡീസിന്​ 60 ശതമാനം. ഭിന്നശേഷിക്കാർക്ക്​ എല്ലാ വിഷയങ്ങൾക്കും 45 ശതമാനം മാർക്ക്​ മതി. ബി.പി.എൽ, ഒ.ബി.സി വിഭാഗങ്ങൾക്ക്​ സയൻസ്​ 60 ശതമാനം. ഹ്യുമാനിറ്റീസ് ആൻഡ്​ സോഷ്യൽ സയൻസ്​ 55 ശതമാനം. ബിസിനസ്​ സ്​റ്റഡീസ്​ 65 ശതമാനം. പൊതുവിഭാഗം വിദ്യാർഥികൾക്ക്​ സയൻസ്​, ബിസിനസ്​ സ്​റ്റഡീസിന്​ 75 ശതമാനം, ഹ്യുമാനിറ്റീസ്​, സോഷ്യൽ സയൻസ്​ വിഷയങ്ങൾക്ക്​ 60 ശതമാനം മാർക്ക്​ വേണം.സ്​​കോളർഷിപ്പിന്​ തെരഞ്ഞെടുക്കപ്പെടുന്നവരുടെ ലിസ്​റ്റ്​ കൗൺസിലി​െൻറ വെബ്​സൈറ്റിൽ യഥാസമയം പ്രസിദ്ധപ്പെടുത്തും. 50 ശതമാനം സ്​കോളർഷിപ്പുകൾ പൊതുവിഭാഗത്തിൽപെടുന്ന വിദ്യാർഥികൾക്കാണ്​.

മറ്റു വിഭാഗങ്ങൾ: എസ്​.സി/എസ്​.ടി 10 ശതമാനം, ബി.പി.എൽ 10, ഒ.ബി.സി 27, ഫിസിക്കലി ചലഞ്ച്​ഡ്​ മൂന്നു ശതമാനം.ബിരുദപഠനത്തിന്​ ഒന്നാം വർഷം 12,000 രൂപ, രണ്ടാം വർഷം 18,000 രൂപ, മൂന്നാം വർഷം 24,000 രൂപ, പി.ജി തുടർപഠനത്തിന്​ ഒന്നാംവർഷം 40,000 രൂപ, രണ്ടാം വർഷം 60,000 രൂപ എന്നിങ്ങനെയാണ്​ സ്​കോളർഷിപ് തുക. ഈ വർഷം സ്​കോളർഷിപ്​ ലഭിക്കുന്ന വിദ്യാർഥികളുടെ അക്കാദമിക്​ മികവ്​ വിലയിരുത്തിയാവും തുടർവർഷങ്ങളിലേക്കുള്ള സ്​കോളർഷിപ്പിന്​ പരിഗണിക്കുക. കൂടുതൽ വിവരങ്ങൾക്ക്​ വെബ്​സൈറ്റ്​ കാണുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scholarship
News Summary - 1000 scholarships for graduate students
Next Story