Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightസമ്പൂർണ വിജയം നേടിയ...

സമ്പൂർണ വിജയം നേടിയ സ്​കൂളുകളും എ പ്ലസുകാരും വർധിച്ചു

text_fields
bookmark_border
സമ്പൂർണ വിജയം നേടിയ സ്​കൂളുകളും എ പ്ലസുകാരും വർധിച്ചു
cancel

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ ടു ​പ​രീ​ക്ഷ​യി​ൽ വി​ജ​യ​ശ​ത​മാ​ന​ത്തി​നൊ​പ്പം സ​മ്പൂ​ർ​ണ വി​ജ​യം​ നേ​ടി​യ സ്​​കൂ​ളു​ക​ളു​ടെ എ​ണ്ണ​വും മു​ഴു​വ​ൻ വി​ഷ​യ​ത്തി​ലും എ ​പ്ല​സ്​ നേ​ടി​യ​വ​രു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം14,244  പേ​ർ മു​ഴു​വ​ൻ വി​ഷ​യ​ത്തി​ലും എ ​പ്ല​സ്​ നേ​ടി​യ​പ്പോ​ൾ ഇ​ത്ത​വ​ണ 18,510 ആ​യി ഉ​യ​ർ​ന്നു. 100​ ശ​ത​മാ​നം നേ​ടി​യ സ്​​കൂ​ളു​ക​ളു​ടെ എ​ണ്ണം 79ൽ ​നി​ന്ന്​ 114 ആ​യും ഉ​യ​ർ​ന്നു. 

എ ​പ്ല​സ്​ നേ​ട്ട​ത്തി​ൽ മ​ല​പ്പു​റം ജി​ല്ല​യാ​ണ്​ മു​ന്നി​ൽ -2234 േപ​ർ. ക​ഴി​ഞ്ഞ വ​ർ​ഷം-1865 പേ​ർ. ര​ണ്ടാം സ്​​ഥാ​ന​ത്ത് കോ​ഴി​ക്കോ​ടാ​ണ് - 1991.  എ​റ​ണാ​കു​ള​ത്ത്​ 1909 ഉം ​കൊ​ല്ല​ത്ത്​ 1717ഉം ​പേ​ർ​ എ ​പ്ല​സ്​ നേ​ടി. തി​രു​വ​ന​ന്ത​പു​ര​ത്ത്​ 1664ഉം ​തൃ​ശൂ​രി​ൽ 1662ഉം ​ക​ണ്ണൂ​രി​ൽ 1634ഉം ​പേ​ർ​ എ ​പ്ല​സ്​ നേ​ടി. മ​റ്റ് ജി​ല്ല​ക​ളി​ൽ​നി​ന്ന് എ ​പ്ല​സ്​ നേ​ടി​യ​വ​ർ:  പ​ത്ത​നം​തി​ട്ട-585, ആ​ല​പ്പു​ഴ-1032, കോ​ട്ട​യം-1386, ഇ​ടു​ക്കി-670, പാ​ല​ക്കാ​ട്-1000, വ​യ​നാ​ട്-453, കാ​സ​ർ​കോ​ട്- 485.

ഗ​ൾ​ഫി​ൽ 25 പേ​രും ല​ക്ഷ​ദ്വീ​പി​ൽ 10ഉം ​മാ​ഹി​യി​ൽ 53 പേ​രും മു​ഴു​വ​ൻ വി​ഷ​യ​ത്തി​ലും എ ​പ്ല​സ്​ നേ​ടി. സ്​​കോ​ൾ കേ​ര​ള​ക്കു കീ​ഴി​ൽ പ​ഠി​ച്ച​വ​രി​ൽ 132 പേ​ർ മു​ഴു​വ​ൻ വി​ഷ​യ​ത്തി​ലും എ ​പ്ല​സ്​ നേ​ടി. ടെ​ക്നി​ക്ക​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ 37 പേ​ർ മു​ഴു​വ​ൻ വി​ഷ​യ​ത്തി​ലും എ ​പ്ല​സ്​ നേ​ടി. ഈ ​വ​ർ​ഷം 234 പേ​രാ​ണ് മു​ഴു​വ​ൻ മാ​ർ​ക്കും നേ​ടി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ത്​ 183 പേ​രാ​യി​രു​ന്നു. ഇ​തി​ൽ 23 പേ​ർ കോ​ഴി​ക്കോ​ട്​ ജി​ല്ല​യി​ൽ നി​ന്നാ​ണ്. 

ക​ണ്ണൂ​രി​ൽ 22ഉം ​തി​രു​വ​ന​ന്ത​പു​രം, വ​യ​നാ​ട്​ ജി​ല്ല​ക​ളി​ൽ 20 പേ​ർ വീ​ത​വും മു​ഴു​വ​ൻ മാ​ർ​ക്കും നേ​ടി. കൊ​ല്ലം-16, പ​ത്ത​നം​തി​ട്ട-14, ആ​ല​പ്പു​ഴ-7, കോ​ട്ട​യം-18, ഇ​ടു​ക്കി-13, എ​റ​ണാ​കു​ളം-16, തൃ​ശൂ​ർ-18, പാ​ല​ക്കാ​ട്​-14, മ​ല​പ്പു​റം-17, കാ​സ​ർ​കോ​ട്​-15 എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റു​ജി​ല്ല​ക​ളി​ലെ എ​ണ്ണം.

Show Full Article
TAGS:plus two result education news 
Web Title - 100 percent shools -kerala news
Next Story