Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഇന്ത്യയിലെ...

ഇന്ത്യയിലെ ശതകോടീശ്വരൻമാരായ 10 പേരുടെയും അവരുടെ വിദ്യാഭ്യാസ യോഗ്യതയുടെയും പട്ടികയിതാ...

text_fields
bookmark_border
Mukesh Ambani, Gaoutham Adani
cancel
camera_alt

മുകേഷ് അംബാനി, ഗൗതം അദാനി

ഇന്ത്യയിലെ ഏറ്റവും ധനികരായ 10 പേരുടെയും അവരുടെ വിദ്യാഭ്യാസ യോഗ്യതയെയും കുറിച്ചാണ് പറയാൻ പോകുന്നത്. കൈവല്യ വോഹ്റ, മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരാണ് ഈ പട്ടികയിലുള്ളത്. ഹുറൂൺ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് എം3എം ഇന്ത്യ പ്രസിദ്ധീകരിച്ച എം3എം ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2025ന്റെ റിപ്പോർട്ട് അടിസ്ഥാനമാക്കിയുള്ളതാണ് ഡാറ്റ. ഈ വർഷം പട്ടികയിൽ നിരവധി യുവ ശതകോടീശ്വരന്മാരുണ്ട്. സെപ്‌റ്റോയുടെ സ്ഥാപകരായ കൈവല്യ വോറ (22), ആദിത് പാലിച്ച (23), എസ്‌.ജി ഫിൻസെർവിലെ രോഹൻ ഗുപ്ത, ഭാരത്‌പെയിലെ ശാശ്വത് നക്രാണി തുടങ്ങിയവർ ഉൾപ്പെടുന്നു.


മുകേഷ് അംബാനി

മുകേഷ് അംബാനിയും കുടുംബവുമാണ് ഇന്ത്യയിലെ ഏറ്റവും ധനികർ എന്ന പട്ടികയിൽ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചത്. ഹിൽ ഗ്രേഞ്ച് ഹൈസ്കൂളിലായിരുന്നു അംബാനിയുടെ സ്കൂൾ വിദ്യാഭ്യാസം. തുടർന്ന് മുംബൈ സർവകലാശാലയിൽ നിന്ന് സയൻസ് കെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി. അതിനു ശേഷം സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് എം.ബി.എ ബിരുദവും കരസ്ഥമാക്കി. അതിനു ശേഷം പിതാവിനൊപ്പം ബിസിനസിൽ ചേർന്നു.

ഗൗതം അദാനി

അഹ്മദാബാദിലെ ഷെത്ത് ചിമൻലാൽ നാഗിന്ദാസ് വിദ്യാലയ സ്കൂളിലായിരുന്നു ഗൗതം അദാനിയുടെ വിദ്യാഭ്യാസം. എന്നാൽ 16 വയസ്സുള്ളപ്പോൾ സ്കൂൾ വിദ്യാഭ്യാസം അദ്ദേഹം ഉപേക്ഷിച്ചു. ബിസിനസിൽ താൽപര്യമുണ്ടായിരുന്നുവെങ്കിലും പിതാവിന്റെ തുണി വ്യവസായം ആകർഷിച്ചില്ല. പിന്നീട് പഠനം പൂർത്തിയാക്കാൻ തീരുമാനിച്ചു. ഗുജറാത്ത് സർവകലാശാലയിൽ കൊമേഴ്സിൽ ബിരുദത്തിന് ചേർന്നു. എന്നാൽ രണ്ടാം വർഷത്തിനുശേഷം ബിസിനസിൽ സജീവമാകാൻ പഠനം ഉപേക്ഷിച്ചു.

റോഷ്‌നി നാടാർ മൽഹോത്ര

നോർത്ത് വെസ്റ്റേൺ യൂനിവേഴ്‌സിറ്റിയിൽ നിന്ന് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയ റോഷ്നി കെല്ലോഗ് സ്കൂൾ ഓഫ് മാനേജ്‌മെന്റിൽ നിന്ന് എം.ബി.എയും പൂർത്തിയാക്കി. കെല്ലോഗിൽ പഠിക്കുമ്പോൾ ഡീന്റെ വിശിഷ്ട സേവന അവാർഡ് ലഭിച്ചു. 2023 ൽ റോഷ്നിയെ അവരുടെ സാമൂഹിക സംഭാവനകൾക്കുള്ള അംഗീകാരമായി ഷാഫ്‌നർ അവാർഡ് നൽകി ആദരിച്ചു.

സൈറസ് എസ്. പൂനവല്ല

പൂനെയിലെ ബിഷപ്പ് സ്‌കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. 1966ൽ ബ്രിഹാൻ മഹാരാഷ്ട്ര കോളജ് ഓഫ് കൊമേഴ്‌സിൽ (ബി.എം.സി.സി) നിന്ന് ബിരുദവും പൂർത്തിയാക്കി. 1988ൽ പൂനെ സർവകലാശാലയിൽ നിന്ന് പിഎച്ച്.ഡിയും കരസ്ഥമാക്കി. ആഗോള രോഗപ്രതിരോധത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നൽകിയ സംഭാവനകൾ കണക്കിലെടുത്ത് 2019ൽ ഓക്‌സ്‌ഫർഡ് സർവകലാശാലയിൽ നിന്ന് ഓണററി ഡോക്ടർ ഓഫ് സയൻസ് (ഹോണറിസ് കോസ) ബിരുദവും 2018 ൽ മസാച്യുസെറ്റ്‌സ് സർവകലാശാലയിൽ നിന്ന് ഓണററി ഡോക്ടർ ഓഫ് ഹ്യൂമൻ ലെറ്റേഴ്‌സും സൈറസിന് ലഭിച്ചു.

കുമാർ മംഗലം ബിർള

എച്ച്.ആർ കോളജ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇക്കണോമിക്‌സിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം ലണ്ടൻ ബിസിനസ് സ്‌കൂളിൽ നിന്ന് എം.ബി.എയും പൂർത്തിയാക്കി. ചാർട്ടേഡ് അക്കൗണ്ടന്റായ അദ്ദേഹം 1995 ൽ ആദിത്യ ബിർല ഗ്രൂപ്പിന്റെ ചെയർമാനായി. കൂടാതെ, ലണ്ടൻ ബിസിനസ് സ്‌കൂളിൽ ഓണററി ഫെലോ എന്ന ബഹുമതിയും സ്വന്തമാക്കി.

നീരജ് ബജാജ്

1954 ഒക്ടോബർ 10 ന് ജനിച്ച അദ്ദേഹം കത്തീഡ്രലിലും ജോൺ കോണൺ സ്‌കൂളിലും പഠിച്ചു. മുംബൈയിലെ സിഡെൻഹാം കോളജ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇക്കണോമിക്‌സിൽ നിന്ന് കൊമേഴ്‌സ് ബിരുദം പൂർത്തിയാക്കിയ അദ്ദേഹം യു.എസിലെ ഹാർവാർഡ് ബിസിനസ് സ്‌കൂളിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടി.

ദിലീപ് ഷാങ്‌വി

കൊൽക്കത്ത സർവകലാശാലയിൽ നിന്ന് കൊമേഴ്‌സ് ബിരുദം നേടിയത്. ജെ. ജെ. അജ്മേര ഹൈസ്‌കൂളിലായിരുന്നു ആദ്യകാല പഠനം. സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസിന്റെ മാനേജിങ് ഡയറക്ടറാണ് അദ്ദേഹം.

അസിം പ്രേംജി

സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ അസിം പ്രേംജി 1960 കളുടെ അവസാനം മുതൽ വിപ്രോ ലിമിറ്റഡിനെ നയിച്ചു.

ശാശ്വത് നക്രാണി

2015 മുതൽ 2019 വരെ ഡൽഹിയിലെ ഐ.ഐ.ടിയിൽ നിന്ന് ടെക്‌സ്റ്റൈൽ ടെക്‌നോളജിയിൽ ബിരുദം നേടിയ ശാശ്വത് നക്രാണി. പഠന കാലയളവിലാണ് (അതും പത്തൊൻപതാം വയസ്സിൽ) അഷ്‌നീർ ഗ്രോവറിനൊപ്പം ഭാരത്‌പെ സ്ഥാപിച്ചത്.

അരവിന്ദ് ശ്രീനിവാസ്

1994 ജൂൺ 7 ന് ചെന്നൈയിൽ ജനിച്ച ശ്രീനിവാസ് 2021ൽ യു.സി ബെർക്ക്‌ലിയിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ പിഎച്ച്.ഡി നേടി. മുമ്പ് മദ്രാസ് ഐ.ഐ.ടിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിലും ബിരുദം കരസ്ഥമാക്കിയിരുന്നു.

കൈവല്യ വോറ

2001 ൽ ജനിച്ച കൈവല്യ വോറയുടെ പഠനം മുംബൈയിലായിരുന്നു. കംപ്യൂട്ടർ എൻജിനീയറിങ് പൂർത്തിയാക്കിയ ശേഷം യു.എസിലെ സ്റ്റാൻഫോർഡ് സർവകലാശാലയിൽ കംപ്യൂട്ടർ സയൻസിൽ ഉന്നത പഠനത്തിന് ചേർന്നു. എന്നാൽ സ്വന്തം സംരംഭം തുടങ്ങാൻ അത് പാതിവഴിയിൽ ഉപേക്ഷിച്ചു. സുഹൃത്ത് ആദിത് പാലിച്ച

ക്കൊപ്പം ചേർന്നാണ് സെപ്‌റ്റോ സ്ഥാപിച്ചത്.

ആദിത് പാലിച്ച

സെപ്റ്റോ സഹസ്ഥാപകനായ ആദിത് പാലിച്ച മുംബൈയിലെ ദിരുബായ് അംബാനി ഇന്റർനാഷനൽ സ്കൂളിലാണ് പഠിച്ചത്. അതിനു ശേഷം യു.എസിലെ സ്റ്റാൻഫോഡ് യൂനിവേഴ്സിറ്റിയിൽ നിന്ന് കംപ്യൂട്ടർ സയൻസ് ബിരുദവും പൂർത്തിയാക്കി. ഇപ്പോൾ 25 വയസുള്ള ആദിത് പാലിച്ചയുടെ ആസ്തി 4200 കോടി രൂപയാണ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IndiaEducation NewsLatest Newsrichest Indians
News Summary - 10 richest Indians and their education qualifications
Next Story