പൊതുവിദ്യാഭ്യാസം തകർക്കരുത്: കെ.എസ്.ടി.യു സെക്രട്ടേറിയറ്റ് മാർച്ച് നടത്തി
text_fieldsതിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിലെ വികലമായ പരിഷ്കാരങ്ങൾക്കും അനഭിലഷണീയ പ്രവണതകൾക്കുമെതിരെ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ (കെ.എസ്.ടി.യു ) സെക്രട്ടറിയേറ്റ് മാർച്ചും ധർണയും നടത്തി. അപ്രഖ്യാപിത നിയമന നിരോധനം പിൻവലിക്കുക, ക്ഷാമബത്ത കുടിശ്ശിക ഉടൻ നൽകുക, ശമ്പള പരിഷ്കരണ കുടിശ്ശിക നൽകുക, പാഠ്യപദ്ധതി പരിഷ്കരണം സുതാര്യമാക്കുക, ഭാഷാധ്യാപകരുടെയും കായികാധ്യാപകരുടെയും പ്രശ്നങ്ങൾ പരിഹരിക്കുക, ഹയർ സെക്കൻഡറി - വൊക്കേഷണൽ ഹയർ സെക്കൻഡറി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക, സർവീസിലുള്ളവരെ കെ. ടെറ്റിൽ നിന്ന് ഒഴിവാക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് സെക്രട്ടറിയേറ്റ് മാർച്ചും ധർണയും നടത്തിയത്.
പി.കെ ബഷീർ എം.എൽ.എ പ്രക്ഷോഭം ഉദ്ഘാടനം ചെയ്തു. മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് മുഖ്യ പ്രഭാഷണം നടത്തി. കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് കരിം പടുകുണ്ടിൽ അധ്യക്ഷത വഹിച്ചു. മുസ് ലീം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പ്രഫ. തോന്നയ്ക്കൽ ജമാൽ, കെ.എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എം. അഹമ്മദ്, സംസ്ഥാന ഭാരവാഹികളായ പി.കെ. അസീസ്, എ.സി അത്താഉല്ല, സി.എം. അലി, ഹമീദ് കൊമ്പത്ത്, പി.കെ.എം ഷഹീദ്, കല്ലൂർ മുഹമ്മദലി, നിഷാദ് പൊൻ കുന്നം, എം.എം.ജിജുമോൻ, ടി.പി അബ്ദുൽ ഗഫൂർ, കെ.ടി. അമാനുള്ള, പി.വി. ഹുസൈൻ, റഹിം കുണ്ടൂർ , ഐ. ഹുസൈൻ, ബഷീർ മാണിക്കോത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

