Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹാന്‍ഡ്‌ലും ആന്റ് ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജിയില്‍ ഡിപ്ലോമ; അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
ഹാന്‍ഡ്‌ലും ആന്റ് ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജിയില്‍ ഡിപ്ലോമ; അപേക്ഷ ക്ഷണിച്ചു
cancel
Listen to this Article

ഇന്‍ഡ്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി നടത്തുന്ന എ.ഐ.സി.ടി.ഇ അംഗീകാരമുള്ള ത്രിവത്സര ഹാന്‍ഡ്‌ലും ആന്റ് ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജിയില്‍ ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.ഓണ്‍ലൈനായാണ് അപേക്ഷകൾ അയക്കേണ്ടത്. കണ്ണൂര്‍, സേലം(തമിഴ്‌നാട്), ഗഡക് (കര്‍ണ്ണാടക), വെങ്കിടഗിരി(ആന്ധ്രപ്രദേശ്) എന്നീ ഐ.ഐ.എച്ച്.ടികളിലേക്കാണ് പ്രവേശനം.

എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യ പരീക്ഷയില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പാസ്സായവര്‍ക്ക് അപേക്ഷിക്കാം. 15 വയസ്സിനും 23 വയസിനും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷകൾ അയക്കാവുന്നതാണ്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് പ്രായപരിധി 25 വയസ്സാണ്.

20 ശതമാനം സീറ്റുകള്‍ നെയ്ത്തു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ വിദ്യാഭ്യാസയോഗ്യത ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി, കമ്മ്യൂണിറ്റി എന്നീ സര്‍ട്ടിഫിക്കറ്റുകളും അപ്ലോഡ് ചെയ്യണം. ജൂലൈ 12 നകം അപേക്ഷകൾ സമര്‍പ്പിക്കേണ്ടതാണ്. iihtkannur.ac.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഫോണ്‍: 0497 2835390, 0497 2965390.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Diploma in Handloom and Textile Technology; Application invited
Next Story