Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡിജിറ്റൽ സർവകലാശാലക്ക് തുടർച്ചയായി രണ്ടാം വർഷവും ഐഐസി ഫോർ സ്റ്റാർ റേറ്റിങ്

text_fields
bookmark_border
ഡിജിറ്റൽ സർവകലാശാലക്ക് തുടർച്ചയായി രണ്ടാം വർഷവും ഐഐസി ഫോർ സ്റ്റാർ റേറ്റിങ്
cancel

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇൻസ്റ്റിറ്റ്യൂഷൻസ് ഇന്നൊവേഷൻ കൗൺസിൽ (ഐഐസി) 2024–25 വർഷത്തെ റേറ്റിങ്ങിൽ ഡിജിറ്റൽ സർവകലാശാലക്ക് ഫോർ സ്റ്റാർ അംഗീകാരം. തുടർച്ചയായി രണ്ടാം വർഷമാണ് സർവകലാശാല ഈ ദേശീയ അംഗീകാരം നിലനിർത്തുന്നത്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇന്നൊവേഷൻ സെല്ലിന് കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂഷൻസ് ഇന്നൊവേഷൻ കൗൺസിൽ,

വിദ്യാർഥികളിൽ നവീന ആശയങ്ങളും സംരംഭകത്വ മനോഭാവവും വളർത്തുന്നതിന് മുൻ കൈ എടുക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നല്കി വരുന്ന അംഗീകാരമാണിത്.

നവീന ആശയങ്ങളുടെ രൂപീകരണം, പ്രോട്ടോടൈപ്പുകളുടെ വികസനം, ഹാക്കത്തോണുകൾ, മെന്ററിങ് പരിപാടികൾ, വ്യവസായ മേഖലയുമായും സ്റ്റാർട്ടപ്പ് സംവിധാനങ്ങളുമായുമുള്ള സഹകരണം തുടങ്ങിയതിലൂടെയാണ് ഡിജിറ്റൽ സർവ കലാശാലയുടെ ഇന്നൊവേഷൻ ഇക്കോസിസ്റ്റം പ്രവർത്തിക്കുന്നത്.

സർവകലാശാലയിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും പുതിയ ആശയങ്ങൾ വികസിപ്പിക്കാനും അവ പ്രായോഗിക പരിഹാരങ്ങളാക്കി മാറ്റാനും സംരംഭകത്വ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുമുള്ള അവസരങ്ങളാണ് കൗൺസിൽ ഒരുക്കുന്നത്.

“അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകളുടെ കാലഘട്ടത്തിൽ, സർവകലാശാലയുടെ എല്ലാ പ്രവർത്തനങ്ങളിലും തുടർച്ചയായ മാറ്റങ്ങൾ കൊണ്ടുവരികയും വിദ്യാർഥികളിലും അധ്യാപകരിലുമുൾപ്പെടെ എല്ലാവരിലും 'ഇന്നോവേറ്റീവ് ഇക്കോ സിസ്റ്റത്തിന്റെ ഭാഗമാണ് തങ്ങളെന്ന മനോഭാവം ഉണ്ടാക്കാൻ കഴിഞ്ഞതിന്റെയും ഫലമായാണ് രണ്ടാം തവണയും ഫോർ സ്റ്റാർ റേറ്റിങ് നേടാനായതെന്ന് ഈ നേട്ടത്തിനായി പ്രവർത്തിച്ച വിദ്യാർഥികളെയും അധ്യാപകരെയും അനധ്യാപകരെയും അഭിനന്ദിച്ചു കൊണ്ട് ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സജി ഗോപിനാഥ് പറഞ്ഞു.

വ്യവസായ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, ഇൻക്യുബേറ്ററുകൾ, മറ്റ് ഇന്നൊവേഷൻ പങ്കാളികൾ എന്നിവരുമായുള്ള സഹകരണവും കൗൺസിലിന്റെ പ്രവർത്തനങ്ങളുടെ ഭാഗമാണ്. കൗൺസിലിന്റെ ഇന്നൊവേഷൻ ഓഫീസറും കൺവീനറുമായ ശരത് എസ്. എം. ആണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Digital University Star Rating
Next Story