സി.യു.ഇ.ടി യു.ജി 2026: രജിസ്ട്രേഷൻ ആരംഭിച്ചു
text_fieldsന്യൂ ഡൽഹി: 47 കേന്ദ്രസർവകലാശാലകളിലെയും 300ലധികം മറ്റ് കോളേജുകളിലെയും ബിരുദ കോഴ്സുകളിലേക്കുള്ള പൊതുപരീക്ഷയായ സി.യു.ഇ.ടി യു.ജി 2026 പരീക്ഷയുടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. വിദ്യാർഥികൾക്ക് നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ (എൻ.ടി.എ) ഔദ്യോഗിക വെബ്സൈറ്റായ cuet.nta.nic.in വഴി ജനുവരി 30 വരെ അപേക്ഷിക്കാം. അപേക്ഷ ഫീസ് സമർപ്പിക്കാനുള്ള അവസാന തീയ്യതി ജനുവരി 31 ആണ്. ഫെബ്രുവരി രണ്ട് മുതൽ നാല് വരെ അപേക്ഷയിലെ തെറ്റ് തിരുത്താനുള്ള സൗകര്യ ലഭിക്കും.
ഒന്നിലധികം ഷിഫ്റ്റുകളിലായി മെയ് 11 മുതൽ 31 വരെയാണ് പരീക്ഷകൾ നടക്കുക. കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലുള്ള പരീക്ഷക്ക് 60 മിനിറ്റ് (ഒരു മണിക്കൂർ) ആണ് ദൈർഘ്യം. ഓരോ ശരിയുത്തരത്തിനും അഞ്ച് മാർക്ക് ലഭിക്കും. ഒരു തെറ്റുത്തരത്തിന് ഒരു മാർക്ക് നഷ്ടപ്പെടും.
ജനറൽ കാറ്റഗറി 1000 രൂപ, ഒ.ബി.സി (എൻ.സി.എൽ), ഇ.ഡബ്ല്യു.എസ് 900 രൂപ, എസ്.സി, എസ്.ടി, പി.ഡബ്ല്യു.ബി.ഡി, മറ്റ് ലിംഗക്കാർ എന്നിവർക്ക് 800 രൂപ എന്നിങ്ങനെയാണ് അപേക്ഷ ഫീസ്. തിരഞ്ഞെടുത്ത വിഷയങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി അപേക്ഷാ ഫീസ് വ്യത്യാസപ്പെടും.
വിദ്യാർഥികൾ വെബ്സൈറ്റ് സന്ദർശിച്ച് അടിസ്ഥാന വിവരങ്ങൾ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കണം.
ശേഷം ഫോട്ടോയുടെയും ഒപ്പിന്റെയും സ്കാൻ ചെയ്ത പകർപ്പുകൾ നിർദ്ദിഷ്ട ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്ത് ഓൺലൈനായി ഫീസ് അടക്കാം. അപേക്ഷാ ഫോമിന്റെ പകർപ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

