സി.യു.ഇ.ടി പി.ജി ഫലം പ്രസിദ്ധീകരിച്ചു; സ്‌കോർ കാർഡ് ഡൗൺലോഡ് ചെയ്യാം, ലിങ്ക് ഇതാ..
text_fieldsന്യൂഡൽഹി: രാജ്യത്തെ വിവിധ കേന്ദ്ര സർവകലാശാലകളിലെയും മറ്റ് പ്രമുഖ സ്ഥാപനങ്ങളിലെയും ബിരുദാനന്തര ബിരുദ (പി.ജി) പ്രവേശനത്തിനായുള്ള സി.യു.ഇ.ടി പി.ജി 2026 പരീക്ഷാ ഫലം നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ exams.nta.ac.in/CUET-PG സന്ദർശിച്ച് ഫലം പരിശോധിക്കാം. അപേക്ഷാ നമ്പറും പാസ്‌വേഡും ഉപയോഗിച്ചാണ് സ്‌കോർ കാർഡ് ഡൗൺലോഡ് ചെയ്യേണ്ടത്.
കഴിഞ്ഞ മാർച്ച് 6 മുതൽ 27 വരെ നടന്ന പരീക്ഷയുടെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പരീക്ഷാ ഫലം വന്നതോടെ വിവിധ സർവകലാശാലകൾ ഉടൻ തന്നെ കൗൺസിലിങ് നടപടികൾ ആരംഭിക്കും. ഓരോ സർവകലാശാലയിലും പ്രവേശനം ആഗ്രഹിക്കുന്നവർ അതത് വെബ്സൈറ്റുകളിൽ പ്രത്യേകമായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.ഓരോ വിഷയത്തിലുമുള്ള കട്ട് ഓഫ് മാർക്കുകൾ സർവകലാശാലകൾ പിന്നീട് അറിയിക്കും.
ഫലം എങ്ങനെ പരിശോധിക്കാം...
- സി.യു.ഇ.ടി പി.ജിയുടെ ഔദ്യോഗിക വെബ്സൈറ്റായ exams.nta.ac.in/CUET-PG/ സന്ദർശിക്കുക.
- ഹോം പേജിലെ 'CUET (PG)-2026: Click Here to Download Score Card' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ അപേക്ഷാ നമ്പർ (Application Number), ജന്മദിനം (Date of Birth), സ്ക്രീനിൽ കാണുന്ന സെക്യൂരിറ്റി പിൻ എന്നിവ നൽകി 'സബ്മിറ്റ്' ചെയ്യുക.
- ശേഷം നിങ്ങളുടെ പരീക്ഷാ ഫലം സ്ക്രീനിൽ തെളിയും.
- ഫലം ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക.
കമ്പ്യൂട്ടർ അധിഷ്ഠിതമായി സി.ബി.ടി നടന്ന ഈ പരീക്ഷയിൽ 157 വ്യത്യസ്ത വിഷയങ്ങളിലായി ലക്ഷക്കണക്കിന് വിദ്യാർഥികളാണ് പങ്കെടുത്തത്. ഏപ്രിൽ 11ന് പ്രസിദ്ധീകരിച്ച ഉത്തരസൂചികയിൽ പരാതി നൽകാൻ വിദ്യാർഥികൾക്ക് അവസരം നൽകിയിരുന്നു. ഇതിന് ശേഷമാണ് അന്തിമഫലം ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

