Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightബാ​ങ്ക് ഓ​ഫ്...

ബാ​ങ്ക് ഓ​ഫ് മ​ഹാ​രാ​ഷ്ട്ര​യി​ൽ ക്രെ​ഡി​റ്റ് ഓ​ഫി​സ​ർ: 100 ഒ​ഴി​വു​ക​ൾ

text_fields
bookmark_border
Bank of Maharashtra
cancel

കേ​ന്ദ്ര പൊ​തു​മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ട്ട ബാ​ങ്ക് ഓ​ഫ് മ​ഹാ​രാ​ഷ്ട്ര വി​വി​ധ ബ്രാ​ഞ്ചു​ക​ളി​ലേ​ക്കും പു​ണെ ഹെ​ഡ് ഓ​ഫി​സി​ലേ​ക്കും ക്ര​ഡി​റ്റ് ഓ​ഫി​സ​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. നേ​രി​ട്ടു​ള്ള നി​യ​മ​ന​മാ​ണ്. ആ​കെ 100 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്.

മി​ഡി​ൽ മാ​നേ​ജ്മെ​ന്റ് ഗ്രേ​ഡ് ​സ്കെ​യി​ൽ ര​ണ്ടി​ൽ 50 ഒ​ഴി​വു​ക​ളും (ജ​ന​റ​ൽ 22, ഒ.​ബി.​സി 13, എ​സ്.​സി 7, എ​സ്.​ടി 3, ഇ.​ഡ​ബ്ല്യു.​എ​സ് 5) സ്കെ​യി​ൽ 3ൽ 50 ​ഒ​ഴി​വു​ക​ളും (ജ​ന​റ​ൽ 22, ഒ.​ബി.​സി 13, എ​സ്.​സി 7, എ​സ്.​ടി 3, ഇ.​ഡ​ബ്ല്യു.​എ​സ് 5) ല​ഭ്യ​മാ​ണ്. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും (പി.​ഡ​ബ്ല്യു.​ബി.​ഡി) ഒ​ഴി​വു​ക​ളി​ൽ പ്ര​ത്യേ​ക സം​വ​ര​ണ​മു​ണ്ട്.

യോ​ഗ്യ​ത: 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ (എ​സ്.​സി/​എ​സ്.​ടി/​ഒ.​ബി.​സി/​പി.​ഡ​ബ്ല്യു.​ബി.​ഡി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 55 ശ​ത​മാ​നം മ​തി) ബി​രു​ദ​വും ദ്വി​വ​ത്സ​ര ഫു​ൾ​ടൈം എം.​ബി.​എ( ബാ​ങ്കി​ങ്/​ഫി​നാ​ൻ​സ്/​മാ​ർ​ക്ക​റ്റി​ങ്-​ഫോ​റെ​ക്സ്-​ക്രെ​ഡി​റ്റ്)-​പി.​ജി.​ഡി.​ബി.​എ-​പി.​ജി.​ഡി.​ബി.​എം-​സി.​എ-​സി.​എ​ഫ്.​എ-​ഐ.​സി.​ഡ​ബ്ല്യു.​എ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കാ​ണ് അ​വ​സ​രം.

എം.​എം.​ജി സ്കെ​യി​ൽ ര​ണ്ടി​ന് ഓ​ഫി​സ​റാ​യി മൂ​ന്നു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​മു​ണ്ടാ​ക​ണം. പ്രാ​യം 25-32. എം.​എം.​ജി സ്കെ​യി​ൽ മൂ​ന്നി​ന് ഓ​ഫി​സ​റാ​യി അ​ഞ്ചു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം വേ​ണം. പ്രാ​യം 25-35.

യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ളും സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ളു​മ​ട​ങ്ങി​യ വി​ശ​ദ​മാ​യ റി​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം www.bankofmaharashtra.inൽ ​നി​ന്നും ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. എ​സ്.​സി/​എ​സ്.​ടി/​ഒ.​ബി.​സി നോ​ൺ​ക്രീ​മി​ലെ​യ​ർ/ ഭി​ന്ന​ശേ​ഷി​ക്കാ​ർ(​പി.​ഡ​ബ്ല്യൂ.​ബി.​ഡി) വി​മു​ക്ത ഭ​ട​ന്മാ​ർ മു​ത​ലാ​യ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് നി​യ​മാ​നു​സൃ​ത വ​യ​സ്സി​ള​വു​ണ്ട്.

അ​പേ​ക്ഷാ​ഫീ​സ് 1180 രൂ​പ. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ബി.​ഡി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 118 രൂ​പ മ​തി. നി​ർ​ദേ​ശാ​നു​സ​ര​ണം ഓ​ൺ​ലൈ​നാ​യി ന​വം​ബ​ർ ആ​റു​വ​രെ അ​പേ​ക്ഷി​ക്കാം.

ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ ഗ്രേ​ഡ് ച​ർ​ച്ച / വ്യ​ക്തി​ഗ​ത അ​ഭി​മു​ഖം എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സെ​ല​ക്ഷ​ൻ. പ്ര​ഫ​ഷ​ന​ൽ പ​രി​ജ്ഞാ​ന​വും ജ​ന​റ​ൽ ബാ​ങ്കി​ങ്ങി​ലു​ള്ള അ​റി​വും പ​രി​ശോ​ധി​ക്കു​ന്ന നൂ​റു ചോ​ദ്യ​ങ്ങ​ളു​ണ്ടാ​വും. പ​ര​മാ​വ​ധി 200 മാ​ർ​ക്കി​നാ​ണി​ത്. കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷാ കേ​ന്ദ്ര​മാ​ണ്. മെ​റി​റ്റ് ലി​സ്റ്റ് ത​യാ​റാ​ക്കി​യ​താ​ണ് നി​യ​മ​നം. എം.​എം.​ജി സ്കെ​യി​ൽ 2 ത​സ്തി​ക​യു​ടെ ശ​മ്പ​ള​നി​ര​ക്ക് 48170-69810 രൂ​പ​യും സ്കെ​യി​ൽ 3 ത​സ്തി​ക​യു​ടെ ശ​മ്പ​ള​നി​ര​ക്ക് 63840-78230 രൂ​പ​യു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VacanciesBank of MaharashtraCredit Officer
News Summary - Credit Officer in Bank of Maharashtra: 100 Vacancies
Next Story