Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightAchievementschevron_rightആദ്യാവസരത്തിൽ സിവിൽ...

ആദ്യാവസരത്തിൽ സിവിൽ സർവിസ്​​ കൈയെത്തിപ്പിടിച്ച സഫ്​നക്കിത്​ ഇരട്ടിമധുരം

text_fields
bookmark_border
ആദ്യാവസരത്തിൽ സിവിൽ സർവിസ്​​ കൈയെത്തിപ്പിടിച്ച സഫ്​നക്കിത്​ ഇരട്ടിമധുരം
cancel

സിവിൽ സർവിസ്​ ബാലികേറാമലയൊന്നുമല്ല. ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാകണം പഠനം. എല്ലാവർക്കും ഓരോ തെറ്റുകുറ്റങ്ങൾ ഉണ്ടായിരിക്കും. അത്​ തിരുത്തി മുന്നോട്ടുപോയാൽ വിജയം ഉറപ്പാണ്​​​. ആദ്യ അവസരത്തിൽതന്നെ സിവിൽ സർവിസ്​ പരീക്ഷയിൽ 45ാം റാങ്ക്​​ കൈയെത്തിപ്പിടിച്ച തിരുവനന്തപുരം സ്വദേശിനി സഫ്​ന നസ്​റുദ്ദീന്​​ പങ്കുവെക്കാനുള്ളത്​ കഠിനാധ്വാനത്തിലൂടെ നേടിയ​ വിജയകഥ​.

യു.പി.എസ്​.സി സിലബസ്​ കൃത്യമായി മനസിലാക്കിയ ശേഷമായിരുന്നു പഠനം. സിലബസ്​ പഠിച്ചു തീർക്കാനാവശ്യമായവയെല്ലാം കണ്ടെത്തി ശേഖരിച്ചുകൊണ്ടായിരുന്നു പഠനം. കൃത്യമായ പഠനമാണ്​ സിവിൽ സർവിസിന്​ ആവശ്യം. രണ്ടു ദിവസം പഠിച്ചശേഷം മാറ്റിവെച്ചാൽ ഒരിക്കലും വിജയം നേടാൻ കഴിയില്ല. ഒരു ദിവസം ഇത്രയും പഠിച്ചുതീർക്കുമെന്ന ലക്ഷ്യം മുന്നിൽ കണ്ടാകണം പഠനം. ക്ലാസുകൾ ഒന്നും മുടക്കിയിരുന്നില്ല. എൻെറ പ്രശ്​നങ്ങളെന്താണെന്ന്​ മനസിലാക്കിയ ശേഷമായിരുന്നു പഠനം. എഴുതു​േമ്പാഴും അഭിമുഖത്തിന്​ സമീപിക്കു​േമ്പാഴുമെല്ലാം ഓരോ പോരായ്​മകളുണ്ടായിരുന്നു. ഇവയെല്ലാം മുന്നിൽ കണ്ടശേഷമായിരുന്നു പഠനം.

സിവിൽ സർവിസ്​ തയാറെടുപ്പിൽ ഒരു​പാട്​ പേർ പിന്തുണ നൽകിയിരുന്നു. അതിൽ ഏറ്റവും പ്രധാനം വീട്ടുകാരുടെയും അധ്യാപകരുടെയും പിന്തുണയായിരുന്നു. നേടണം എന്ന വാശിയോടെ മുന്നോട്ടുപോകു​േമ്പാൾ പല തടസങ്ങളും നമുക്ക്​ മുന്നിലെത്തും. അപ്പോൾ കൂടെനിൽക്കാൻ കൂട്ടുകാരും കുടുംബവും മാത്രം മതി. ഫോർച്യൂൺ ഐ.എ.എസ്​ അക്കാദമയിയിലായിരുന്നു സിവിൽ സർവിസ്​ പഠനം. ഓരോ ഘട്ടത്തിലും എൻെറ തെറ്റുകുറ്റങ്ങൾ മനസിലാക്കി, തിരുത്തി മുന്നോട്ടുപോകാൻ അധ്യാപകർ സഹായിച്ചു. എൻെറ കരുത്തും പോരായ്​മയും എ​െന്താക്കെയാണെന്ന​ ബോധ്യത്തോടെയായിരുന്നു പഠനം.

സ്​കൂൾ കാലഘട്ടം മുതൽ പിന്തുണച്ച അധ്യാപകരാണ്​​ എൻെറ വിജയത്തിന്​ പിന്നിൽ. 2018 ൽ മാർ ഇവാനിയസ്​ കോളജിൽ നിന്ന്​ ബി.എ ഇക്കണോമിക്​സിൽ ബിരു​ദം നേടിയ ശേഷമാണ്​ ഐ.എ.എസ്​ കോച്ചിങ്ങിന്​ ചേർന്നത്​. ഒരു വർഷം കോച്ചിങ്​ പൂർത്തിയാക്കി, പരീക്ഷയെ നേരിട്ടു. റിട്ടയേർഡ്​ സബ്​ ഇൻസ്​പെക്​ടർ ഹാജ നസ്​റുദ്ദീ​െൻറയും കാട്ടാക്കട എംപ്ലോയ്​മെൻറ്​ എക്​​സ്​​േചഞ്ചിലെ ടൈപിസ്​റ്റായ എ.എൻ റംലയുടെയും മകളാണ്​ സഫ്​ന. സിവിൽ സർവിസ്​ എന്ന ലക്ഷ്യത്തിലേക്കുള്ള സഫ്​​നയുടെ ശ്രമങ്ങളിൽ സഹോദരിമാരായ ഫർസാനയും ഫസ്​നയും പുർണപിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:civil servicesafna nazarudeeen
News Summary - civil service rank holder safna nazarudeeen succes story
Next Story