Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range ഡി.എൻ.എ ഫിംഗർ പ്രിൻറിങ് സെൻററിൽ റിസർച്ച് സ്കോളേഴ്സ് പ്രോഗ്രാം
text_fieldsbookmark_border
കേന്ദ്ര ബയോടെക്നോളജി വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഹൈദരാബാദിലെ സെൻറർ ഫോർ ഡി.എൻ.എ ഫിംഗർപ്രിൻറിങ് ആൻഡ് ഡയഗ്നോസ്റ്റിക്സ് 2022 വർഷത്തെ റിസർച്ച് സ്കോളേഴ്സ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ഓൺലൈനായി ഡിസംബർ 10 വരെ സ്വീകരിക്കും.
ഏതെങ്കിലും ശാസ്ത്ര-സാങ്കേതിക വിഷയത്തിൽ അല്ലെങ്കിൽ അഗ്രികൾചറിൽ അക്കാദമിക് മികവോടെ മാസ്റ്റേഴ്സ് ഡിഗ്രി അല്ലെങ്കിൽ എം.ബി.ബി.എസ് ബിരുദവും CSIR-UGC/DBT/ICMR/ഇൻസ്പെയർ/ബിൻക്/ജെസ്റ്റ് ജൂനിയർ റിസർച്ച് ഫെലോഷിപ് യോഗ്യതയും നേടിയവർക്ക് അപേക്ഷിക്കാം.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.cdfd.org.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്. ഫെബ്രുവരിയിൽ വിഡിയോ കോൺഫറൻസ് വഴി നടത്തുന്ന ഇൻറർവ്യൂവിലൂടെയാണ് തിരഞ്ഞെടുക്കുന്നത്.
Next Story
