എന്‍ജിനീയറീങ് കോഴ്സുകളിലേയ്ക്കുളള കേന്ദ്രീകൃത അലോട്ട്മെന്റ്; ഓൺലൈൻ അപേക്ഷ ക്ഷണിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനീയറിങ് കോഴ്സുകളിലേയ്ക്ക് 2026-2027 അധ്യയന വർഷത്തെ കേന്ദ്രീകൃത അലോട്ട്മെന്റ് നടപടികൾ ആരംഭിച്ചു. ഈ ഘട്ടത്തിൽ വിദ്യാർഥികൾക്ക് വിവിധ എന്‍ജിനീയറിങ് കളിലേയ്ക്ക് ഓൺലൈൻ ഓപ്ഷനുകൾ സമർപ്പിക്കാവുന്നതാണ്. സർക്കാർ/എയ്ഡഡ്/സ്വയംഭരണഎയ്ഡഡ്/സർക്കാർ കോസ്റ്റ് ഷെയറിംഗ്/സ്വകാര്യ സ്വാശ്രയ/സ്വയംഭരണ (സ്വകാര്യ സ്വാശ്രയ) എഞ്ചിനീയറിങ് കോളേജുകളിലേയ്ക്കാണ് ഈ ഘട്ടത്തിൽ ഓപ്ഷനുകൾ ക്ഷണിക്കുന്നത്. 2026–ലെ എന്‍ജിനീയറിങ് കോഴ്സുകളിലേയ്ക്കുളള പ്രവേശനത്തിനായി യോഗ്യത നേടിയ വിദ്യാർഥികൾക്ക് 06.07.2026 വൈകുന്നേരം 4.00 മണി വരെ www.cee.kerala.gov.in എന്ന വെബ്‍സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.
ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാത്ത വിദ്യാർഥികളെ അലോട്ട്മെന്റിന് പരിഗണിക്കുന്നതല്ല. ഈ ഘട്ടത്തിൽ ലഭ്യമാക്കിയിട്ടുളള ഓപ്ഷനുകൾ തുടർന്നുളള ഘട്ടത്തിൽ പുതുതായി നൽകാൻ സാധിക്കുന്നതല്ല. ആയതിനാൽ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന എല്ലാ എഞ്ചിനീയറിംഗ് കോഴ്‌സുകളിലേയ്ക്കും ഈ ഘട്ടത്തിൽ തന്നെ ഓപ്ഷനുകൾ നൽകാൻ വിദ്യാർഥികൾ ശ്രദ്ധിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം സന്ദർശിക്കുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

