‘സിഡാക്’ പി.ജി ഡിപ്ലോമ കോഴ്സുകൾ; പ്രവേശന പരീക്ഷ ജനുവരി 11, 12
text_fieldsകേന്ദ്ര സർക്കാർ ആഭിമുഖ്യത്തിലുള്ള സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ് (സിഡാക്) 14 തൊഴിലധിഷ്ഠിത ഫുൾടൈം പി.ജി ഡിപ്ലോമ കോഴ്സുകളിലേക്ക് ജനുവരി 11, 12 തീയതികളിൽ പൊതുപ്രവേശന പരീക്ഷ നടത്തും. 900 മണിക്കൂർ ദൈർഘ്യമുള്ള (24 ആഴ്ച) കോഴ്സുകൾ ഫെബ്രുവരി 25ന് തിരുവനന്തപുരം, കൊച്ചി, ചെന്നൈ, ബഗ്ലൂരു, ഹൈദരാബാദ്, മുംബൈ, നാഗ്പൂർ, പൂനൈ, നോയിഡ, ന്യൂദൽഹി അടക്കമുള്ള രാജ്യത്തെ 19 സിഡാക് കേന്ദ്രങ്ങളിലും കോഴിക്കോട് ഉൾപ്പെടെയുള്ള നീലിറ്റ് സെന്ററുകളിലും ആരംഭിക്കും. സിഡാക് കോമൺ അഡ്മിഷൻ ടെസ്റ്റിൽ പങ്കെടുക്കുന്നതിന് ഓൺലൈനായി ഡിസംബർ 30 വരെ അപേക്ഷിക്കാം.
യോഗ്യത: ബി.ഇ/ബി.ടെക് (ഐ.ടി/കമ്പ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ/ഇൻസ്ട്രുമെന്റേഷൻ) അല്ലെങ്കിൽ എം.എസ് സി/എം.എസ് (കമ്പ്യൂട്ടർ സയൻസ്/ഐ.ടി ഇലക്ട്രോണിക്സ്)/എം.സി.എ പ്രായപരിധിയില്ല.
പരീക്ഷ: സി-കാറ്റ് ടെസ്റ്റിൽ എ.ബി.സി മൂന്ന് സെക്ഷനുകളാണുള്ളത്. ഓരോന്നിനും ഓരോ മണിക്കൂർ വീതം. പഠിക്കാൻ തെരഞ്ഞെടുക്കുന്ന കോഴ്സുകൾക്കനുസൃതമായാണ് ടെസ്റ്റ്പേപ്പറുകൾ/സെക്ഷനുകൾ അഭിമുഖീകരിച്ച് യോഗ്യത നേടേണ്ടത്. ചില കോഴ്സുകൾക്ക് സെക്ഷൻ എ,ബി എന്നിവയിൽ യോഗ്യത നേടിയാൽ മതി. മറ്റു ചില കോഴ്സുകൾക്ക് മൂന്നും അഭിമുഖീകരിക്കേണ്ടതുണ്ട്. കോഴ്സുകളും യോഗ്യതാമാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും www.cdac.in, https://acts.cadc.in എന്നീ വെബ്സൈറ്റുകളിലുണ്ട്.
സി-കാറ്റ് ഓരോ സെക്ഷനിലുംഒബ്ജക്ടിവ് മാതൃകയിലുള്ള 50 ചോദ്യങ്ങളുണ്ടാവും. ശരി ഉത്തരത്തിന് മൂന്നു മാർക്ക്. ഉത്തരം തെറ്റിയാൽ ഓരോ മാർക്ക് വീതം കുറയും. പരീക്ഷയുടെ വിശദാംശങ്ങൾ വെബ്സൈറ്റിലുണ്ട്. കേരളത്തിൽ തിരുവനന്തപുരവും കൊച്ചിയും പരീക്ഷാ കേന്ദ്രങ്ങളാണ്. കാറ്റ് ഫീസ്: പേപ്പർ എ+ബി 1550 രൂപ, എ+ബി+സി 1750 രൂപ. വെബ്സൈറ്റിലെ നിർദേശങ്ങൾ പാലിച്ച് അപേക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റുകൾ സന്ദർശിക്കേണ്ടതാണ്.
കോഴ്സുകൾ ഇവ:
പി.ജി. ഡിപ്ലോമ- അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്, ബിഗ്ഡേറ്റ അനലിറ്റിക്സ്, എംബെഡഡ് സിസ്റ്റംസ് ഡിസൈൻ, ഐ.ടി ഇൻഫ്രാ സ്ട്രക്ചർ-സിസ്റ്റംസ് ആൻഡ് സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിങ്സ്, വി.എൽ.എസ്.ഐ ഡിസൈൻ, മൊബൈൽ കമ്പ്യൂട്ടിങ്, അഡ്വാൻസ്ഡ് സെക്യൂർ സോഫ്റ്റ്വെയർ ഡവലപ്മെന്റ്, റോബോട്ടിക്സ് ആൻഡ് അലൈഡ് ടെക്ക്നോളജീസ്, എച്ച്.പി.സി സിസ്റ്റം അഡ്മിനിസ്ട്രേഷൻ, ഫിൻടെക് ആൻഡ് ബ്ലോക്ക് ചെയിൻ ഡെവലപ്മെന്റ്, സൈബർ സെക്യൂരിറ്റി ആൻഡ് ഫോറൻസിക്സ്, അൺമാൻഡ് എയർക്രാഫ്റ്റ് സിസ്റ്റം പ്രോഗ്രാമിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

