Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ 12ാം ക്ലാസ് ഇംപ്രൂവ്മെന്റ് പരീക്ഷ 23-28 തീയതികളിൽ

text_fields
bookmark_border
CBSE
cancel
camera_alt

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: സംഘർഷബാധിതമായ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ 12ാം ക്ലാസ് ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 23-28 തീയതികളിൽ നടത്തും. യുദ്ധത്തെ തുടർന്ന് പരീക്ഷ നിർത്തിവെ​ച്ചതിനെ തുടർന്ന് പ്രത്യേക പദ്ധതിയിൽ മാർക്ക് നൽകിയവർക്കാണ് ഇംപ്രൂവ്​മെന്റിന് അവസരം.

ബഹ്റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ രാജ്യങ്ങളിൽ 12ാം ക്ലാസ് പരീക്ഷ നടത്തിയിരുന്നില്ല. ഇവർക്കായി പ്രത്യേക മൂല്യനിർണയ രീതി സ്വീകരിച്ച് നേരത്തെ ഫലം പ്രസിദ്ധീകരിച്ചിരുന്നു. മേയ് 13ലെ ഫലപ്രകാരമുള്ള മാർക്കിൽ അതൃപ്തിയുള്ള വിദ്യാർഥികൾക്കായാണ് പരീക്ഷ വീണ്ടും നടത്തുക. കഴിഞ്ഞ മാസമായിരുന്നു ഇവർക്ക് അപേക്ഷിക്കാൻ അവസരം നൽകിയത്. തിങ്കളാഴ്ചയോടെ അഡ്മിറ്റ് കാർഡുകൾ അയച്ചിട്ടുണ്ട്.

ഇതുപ്രകാരം ഒക്ടോബർ 23ന് പൊളിറ്റിക്കൽ സയൻസ്, മാതമാറ്റിക്സ്, അ​ൈപ്ലഡ് മാതമാറ്റിക്സ് വിഷയങ്ങളുമാകും നടക്കുക. ഒക്ടോബർ 24ന് സൈക്കോളജി, ബിസിനസ് സ്റ്റഡീസ്, ഫിസിക്കൽ ആക്ടിവിറ്റി എന്നിവയും 26ന് ബയോളജി, ഇൻഫർമേഷൻ ടെക്നോളജി, മൾട്ടിമീഡിയ, മാർക്കറ്റിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരീക്ഷകളും നടക്കും. 27ന് ഹോം സയൻസ്, ഇൻഫോർമാറ്റിക്സ് പ്രാക്ടീസസ്, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളും 28ന് ഇംഗ്ലീഷുമാകും പരീക്ഷ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CBSE Gulf Improvement Exams
Next Story