Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightകോസ്​റ്റ്​ ഗാർഡിൽ...

കോസ്​റ്റ്​ ഗാർഡിൽ നാവികരാകാം

text_fields
bookmark_border
Indian-Coast-Guard
cancel

ഇന്ത്യൻ കോസ്​റ്റ്​ഗാർഡിൽ പത്താംക്ലാസ്​ വിജയിച്ച പുരുഷന്മാർക്ക്​ നാവികരാകാം. ഡൊമസ്​റ്റിക്​ ബ്രാഞ്ചിൽ 2021 ജനുവരി ബാച്ചിലേക്കാണ്​ (പത്താമത്​ എൻട്രി) തെരഞ്ഞെടുപ്പ്​. കുക്ക്​, സ്​റ്റുവാർഡായിട്ടാണ് ജോലി. ഒഴിവുകൾ 50 (ജനറൽ-20, EWS-5, ഒ.ബി.സി -14, എസ്​.സി-8, എസ്​.ടി-3). അടിസ്​ഥാന ശമ്പളം: 21,700 രൂപ. ക്ഷാമബത്ത, മറ്റു അലവൻസുകൾ, സൗജന്യ റേഷൻ, ചികിത്സാ സഹായം, വസ്​ത്രം, പാർപ്പിട സൗകര്യം, പെൻഷൻ, ഗ്രാറ്റുവിറ്റി മുതലായ ആനുകൂല്യങ്ങളും ലഭിക്കും.

യോഗ്യത: പത്താംക്ലാസ്​/തത്തുല്യ ബോർഡ്​ പരീക്ഷ 50 ശതമാനം മാർക്കിൽ കുറയാതെ പാസായിരിക്കണം. പട്ടികജാതി/വർഗക്കാർക്കും കായികതാരങ്ങൾക്കും അഞ്ചു ശതമാനം മാർക്കിളവുണ്ട്​. പ്രായം: 1.4.2021ൽ 18-22 വയസ്സ്​. 1999 ഏപ്രിൽ ഒന്നിനും 2003 മാർച്ച്​ 31നും മധ്യേ ജനിച്ചവരാകണം. എസ്​.സി/എസ്​.ടി വിഭാഗങ്ങൾക്ക്​ അഞ്ചു വർഷവും ഒ.ബി.സി വിഭാഗത്തിന്​ മൂന്നു വർഷവും പ്രായപരിധിയിൽ ഇളവ്​ ലഭിക്കും. 157 സെൻറീമീറ്ററിൽ കുറയാതെ ഉയരവും അതിനനുസൃതവുമായ നെഞ്ചളവും ഭാരവും ഉണ്ടായിരിക്കണം. നല്ല കാഴ്​ചശക്​തി വേണം. മെഡിക്കൽ, ഫിറ്റ്​നസ്​ ഉള്ളവരാകണം.

വിശദ വിവരങ്ങളടങ്ങിയ വിജ്​ഞാപനം www.joinindiancoastguard.gov.inൽ Opportunities ബട്ടണിൽ ക്ലിക്ക്​ ചെയ്​ത്​ ഡൗൺലോഡ്​ ചെയ്യാം. നിർദേശാനുസരണം അപേക്ഷ ഓൺലൈനായി നവംബർ 30 മുതൽ ഡിസംബർ ഏഴു വൈകീട്ട്​ അഞ്ചുമണിവരെ സമർപ്പിക്കാം. ആപ്ലിക്കേഷൻ/രജിസ്​ട്രേഷൻ നമ്പർ റഫറൻസിനായി സൂക്ഷിക്കണം. അഡ്​മിറ്റ്​ കാർഡ്​ ഡിസംബർ 19-25 മധ്യേ ഡൗൺലോഡ്​ ചെയ്യാം.സെലക്​ഷൻ: മെറിറ്റടിസ്​ഥാനത്തിൽ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി എഴുത്തുപരീക്ഷക്ക്​ ക്ഷണിക്കും. ടെസ്​റ്റിൽ യോ ഗ്യത നേടുന്നവർക്കായി കായികക്ഷമതാ പരീക്ഷ നടത്തും.കൊച്ചി പരീക്ഷാ കേന്ദ്രമാണ്​. ഡൊമസ്​റ്റിക്​ ബ്രാഞ്ചിൽ നാവിക്​ (കുക്ക്​/സ്​റ്റുവാർഡ്​) ആയി പ്രവേശിക്കുന്നവർക്ക്​ 47,600 രൂപ അടിസ്​ഥാന ശമ്പളമുള്ള പ്രധാൻ അധികാരി തസ്​തികയിൽ വരെ ഉദ്യോഗക്കയറ്റം ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coast guardcareer news
Next Story