ഇന്ത്യൻ ​ഓയിൽ കോർപറേഷനിൽ എൻജിനീയർ/ഓഫിസർ ഒഴിവ്​ 

  • തെരഞ്ഞെടുപ്പ്​ ഗേ​റ്റ്​-2020 സ്​​കോ​ർ അ​ടി​സ്​​ഥാ​ന​ത്തി​ൽ

23:48 PM
15/05/2020

ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ൽ എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്ക്​ അ​വ​സ​രം. കെ​മി​ക്ക​ൽ, സി​വി​ൽ, ഇ​ല​ക്​​ട്രി​ക്ക​ൽ, മെ​ക്കാ​നി​ക്ക​ൽ ബ്രാ​ഞ്ചു​ക​ളി​ൽ 65 ശ​ത​മാ​നം മാ​ർ​​ക്കോ​ടെ​ എ​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദ​മെ​ടു​ത്തി​രി​ക്ക​ണം. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ഡി വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ 55 ശ​ത​മാ​നം മ​തി.

ഗേ​റ്റ്​ 2020 സ്​​കോ​ർ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ സെ​ല​ക്​​ഷ​ൻ. പ്രാ​യ​പ​രി​ധി 2020 ജൂ​ൺ 30ന്​ 26. ​സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ ച​ട്ട​പ്ര​കാ​രം പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വു​ണ്ട്. അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി മേ​യ്​ 24 വ​രെ സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ ഫീ​സി​ല്ല.

അ​പേ​ക്ഷ​ക​രു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കി ഗ്രൂ​പ്​ ച​ർ​ച്ച​യും വ്യ​ക്​​തി​ഗ​ത അ​ഭി​മു​ഖ​വും ന​ട​ത്തി​യാ​ണ്​ നി​യ​മ​നം. എ​ൻ​ജി​നീ​യ​ർ/​ഓ​ഫി​സ​ർ ത​സ്​​തി​ക​യി​ൽ പ്ര​തി​മാ​സം 50,000 രൂ​പ​യാ​ണ്​ അ​ടി​സ്​​ഥാ​ന ശ​മ്പ​ളം. ക്ഷാ​മ​ബ​ത്ത​യും മ​റ്റാ​നു​കൂ​ല്യ​ങ്ങ​ളു​മു​ണ്ട്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ www.iocl.comൽ.

Loading...
COMMENTS