Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightസി.എസ്​​.െഎ.ആർ-സെൻട്രൽ...

സി.എസ്​​.െഎ.ആർ-സെൻട്രൽ ഡ്രഗ്​​ ഇൻസ്​റ്റിറ്റ്യൂട്ടിൽ ടെക്​നിക്കൽ ഓഫിസർ, അസിസ്​റ്റൻറ്​ ടെക്​നീഷ്യൻ ഒഴിവുകൾ

text_fields
bookmark_border
jobs
cancel

കേന്ദ്ര സർക്കാറിനു കീഴിൽ ലഖ്​നോവിലെ സി.എസ്​.ഐ.​ആർ- സെൻട്രൽ ഡ്രഗ്​ റിസർച്​​ ഇൻസ്​റ്റിറ്റ്യൂട്ട്​ വിവിധ തസ്​തികകളിലേക്കുള്ള റിക്രൂട്ട്​മെൻറിന്​ അപേക്ഷ ക്ഷണിച്ചു (പരസ്യ നമ്പർ 11/2020). ലൈഫ്​ സയൻസസ്​, കെമിക്കൽ സയൻസസ്​, പ്രീ-ക്ലിനിക്കൽ സയൻസസ്​, സയൻറിഫിക്​ ആൻഡ്​ ടെക്​നിക്കൽ സപ്പോർട്ട്​ ഡിവിഷനുകളിലാണ്​ നിയമനം. നേരിട്ടുള്ള നിയമനമാണ്​.

തസ്​തികകൾ

സീനിയർ ടെക്​നിക്കൽ ഓഫിസർ, ഒഴിവുകൾ-2 (ജനറൽ-1, ഇ.ഡബ്ല്യു.എസ്​-1), ശമ്പളം 83,037 രൂപ.

ടെക്​നിക്കൽ ഓഫിസർ, ഒഴിവുകൾ-7, ശമ്പളം 60,929 രൂപ.

ടെക്​നിക്കൽ അസിസ്​റ്റൻറ്​, ഒഴിവുകൾ-35, ശമ്പളം 51,294 രൂപ.

(ജനറൽ-15, ഇ.ഡബ്ല്യു.എസ്​-4, എസ്​.സി -4, ഒ.ബി.സി-13, എസ്​.ടി- 4, പി.ഡബ്ല്യു.ഡി-2)

ടെക്​നീഷ്യൻ (സപ്പോർട്ട്​ സ്​റ്റാഫ്​), ഒഴിവുകൾ-11 (ജനറൽ-4, ഇ.ഡബ്ല്യു.എസ്​-1, ഒ.ബി.സി-3, എസ്​.സി-2, പി.ഡബ്ല്യു.ഡി-1), ശമ്പളം 28,047 രൂപ.

യോഗ്യതമാനദണ്ഡങ്ങൾ, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്​ഷൻ നടപടി ഉൾപ്പെടെ വിശദവിവരങ്ങളടങ്ങിയ ​ഔദ്യോഗിക വിജ്ഞാപനം https://cdri.res.inൽ ​Technical & Support Staff Recruitment-2020 ലിങ്കിൽ ലഭ്യമാണ്​.അപേക്ഷ ഓൺലൈനായി ഫെബ്രുവരി 5, രാത്രി 11.59 മണി വരെ സ്വീകരിക്കും.

അപേക്ഷയുടെ ഹാർഡ്​കോപ്പി ബന്ധപ്പെട്ട രേഖകൾ സഹിതം The Administrative Officer, CSIR-Central Drug Research Institute, Sector-10, Janakipuram, Sitapur Road, Lucknow-226031ൽ ഫെബ്രുവരി 22നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:job vacancycsirCentral Drug Institute
News Summary - Vacancies of Technical Officer and Assistant Technician in CSIR-Central Drug Institute
Next Story