പിജിമറിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് അടക്കം വിവിധ തസ്തികകളിൽ 60 ഒഴിവുകൾ
text_fieldsപിജിമർ ചണ്ഡിഗഢിലും പി.ജി.ഐ സാറ്റലൈറ്റ് സെന്റർ സാൻഗ്രൂരിലും താഴെ കാണുന്ന തസ്തികകളിൽ നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ 19.
മൾട്ടി ടാസ്കിങ് സ്റ്റാഫ് (സാനിറ്റേഷൻ) ഗ്രേഡ് -III, ഒഴിവുകൾ -54 (സംവരണം ചെയ്യാത്തവ -28, എസ്.ടി -12, ഒ.ബി.സി-7, ഇ.ഡബ്ല്യു.എസ്-7) ഭിന്നശേഷിക്കാർക്ക് 3 ഒഴിവുകളിൽ നിയമനം. ശമ്പളനിരക്ക് 18000-56900 രൂപ. യോഗ്യത -എസ്.എസ്.എൽ.സി/ തത്തുല്യം, സ്വീപ്പിങ്, ഡസ്റ്റിങ്, ക്ലീനിങ് എന്നിവയിൽ അറിവുണ്ടാകണം. മിലിറ്ററി ഹോസ്പിറ്റൽ/ ഹോസ്റ്റൽ/ സർക്കാർ വകുപ്പിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. പ്രായപരിധി 18-30 വയസ്സ്.
മറ്റു തസ്തികകൾ: ലൈബ്രറി അറ്റൻഡന്റ് ഗ്രേഡ് -ഒഴിവ് 1 (എസ്.സി), അനിമൽ അറ്റൻഡന്റ് -1 (സംവരണം ചെയ്യാത്തവ), ബാർബർ-1 (ഒ.ബി.സി), മെഡിക്കൽ ഓഫിസർ -1, കമ്പ്യൂട്ടർ പ്രോഗ്രാമർ -1, ഫാർമസിസ്റ്റ് ഗ്രേഡ് -1 (ജനറൽ). അപേക്ഷാ ഫീസ്: 1500 രൂപ. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 800 രൂപ. ഭിന്നശേഷിക്കാർക്ക് ഫീസില്ല.
വിശദ വിവരങ്ങൾ: www.pgimer.edu.in/recruitment.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

