ആംഡ് പൊലീസ് ബറ്റാലിയനിൽ ഒഴിവുകൾ
text_fieldsആംഡ് പൊലീസ് ബറ്റാലിയനിൽ പൊലീസ് കോൺസ്റ്റബ്ൾ, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഉൾപ്പെടെ 52 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം www.keralapsc.gov.in/notificationൽ.
പൊലീസ് കോൺസ്റ്റബ്ൾ (ആംഡ് പൊലീസ് ബറ്റാലിയൻ) തസ്തികയിൽ തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കാസർകോട് ജില്ലകളിലാണ് ഒഴിവുകൾ. യോഗ്യത: പ്ലസ്ടു/തത്തുല്യം. പ്രായപരിധി 18-26. നിയമാനുസൃത വയസ്സിളവുമുണ്ട്. ശമ്പളനിരക്ക് 31,100-66,800 രൂപ. പുരുഷന്മാർക്ക് അപേക്ഷിക്കാം. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ തസ്തികയിൽ 30 ഒഴിവുകളുണ്ട്. പ്രായപരിധി 21-36. അപേക്ഷ ജനുവരി 18 വരെ സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

