Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.പി.എസ്‌.സി വഴി നിയമനം; കേന്ദ്ര സർക്കാർ സർവിസുകളിൽ എൻജിനീയറാകാം

text_fields
bookmark_border
ഒക്ടോ. 6 വരെ അപേക്ഷിക്കാം
യു.പി.എസ്‌.സി വഴി നിയമനം; കേന്ദ്ര സർക്കാർ സർവിസുകളിൽ എൻജിനീയറാകാം
cancel

വിവിധ കേന്ദ്ര സർക്കാർ സർവിസുകളിൽ എൻജിനീയറാകാം. യൂനിയൻ പബ്ലിക് സർവിസ് കമീഷന്റെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവിധ എൻജിനീയറിങ് മേഖലകളിലെ 40 എൻജിനീയറിങ് സർവിസുകളിലായി 408 ഒഴിവുകളാണ് ഉള്ളത്. ഒക്ടോബർ 6 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഒഴിവുകൾ: നാല് എൻജിനീയറിങ് മേഖലകളിലായാണ് ഒഴിവുകൾ.

സിവിൽ എൻജിനീയറിങ് കാറ്റഗറിയിൽ സെൻട്രൽ എൻജിനീയറിങ് സർവിസ്, ഇന്ത്യൻ റെയിൽവേ മാനേജ്മെന്റ് സർവിസ്. സിവിൽ ഉൾപ്പെടെ 10 അഖിലേന്ത്യ എൻജിനീയറിങ് സർവിസുകളിൽ അവസരമുണ്ട്.

മെക്കാനിക്കൽ എൻജിനീയറിങ് മേഖലയിൽ സെൻട്രൽ പവർ എൻജിനീയറിങ് സർവിസ്, സെൻട്രൽ വാട്ടർ എൻജിനീയറിങ് സർവിസ് ഉൾപ്പെടെ 12 സർവിസുകൾ.

ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ ഇന്ത്യൻ ഡിഫൻസ് സർവിസ് ഓഫ് എൻജിനീയേർസ്, ഇന്ത്യൻ നേവൽ ആർമമെന്റ് സർവിസ് ഉൾപ്പെടെ 9 സർവിസുകൾ.

ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ് കാറ്റഗറിയിൽ ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ സർവിസ്, ജൂനിയർ ടെലികോം ഓഫിസർ തുടങ്ങിയ 9 സർവിസുകൾ.

യോഗ്യത: എൻജിനീയറിങ് ബിരുദം/ തത്തുല്യം. ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ വിഭാഗത്തിൽ ഇന്ത്യൻ നേവൽ ആർമമെന്റ് സർവിസിന് താൽപര്യമുള്ളവർ വയർലെസ് കമ്യൂണിക്കേഷൻ ഇലക്ട്രോണിക്സ്/റേഡിയോ ഫിസിക്സ്/റേഡിയോ എൻജിനീയറിങ് എന്നിവ വിഷയമായി പഠിച്ച് എം.എസ്​സി/ തത്തുല്യം പാസായിരിക്കണം. അതുപോലെ ഇന്ത്യൻ റേഡിയോ റെഗുലേറ്ററി സർവിസിന് ആഗ്രഹിക്കുന്നവർ തൊട്ടുമുമ്പ് പറഞ്ഞ യോഗ്യത ഉള്ളവരോ റേഡിയോ കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ്/ ടെലികമ്യൂണിക്കേഷൻ എന്നിവയില്‍ ഒരു വിഷയമെടുത്ത് എം.എസ്​സി (ഫിസിക്സ്) പാസായവരോ ആയിരിക്കണം. അപേക്ഷകൻ ഇന്ത്യൻ പൗരനായിരിക്കണം.

പ്രായപരിധി: പ്രായം 01-01-2027 തീയതി കണക്കാക്കി പ്രായം 21നും 30 വയസ്സിനുമിടയിലായിരിക്കണം.

അപേക്ഷ ഫീസ്: 200 രൂപ. വനിതകൾക്കും പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്കും ഫീസില്ല. അപേക്ഷക്ക്: https://upsconline.nic.in. വിവരങ്ങൾ: https://upsc.gov.in. ഇ-മെയിൽ: upscsoap@nic.in ഹെൽപ് ലൈൻ: 011/24041001,40303444.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UPSC Recruitment: Become an Engineer in Central Government Services
Next Story