അ​സി​സ്​​റ്റ​ൻ​റ്​ ആ​ന്ത്ര​പ്പോ​ള​ജി​സ്​​റ്റ്, സ്​​​പെ​ഷ​ലി​സ്​​റ്റ്​ ഗ്രേ​ഡ്​ III ഒ​ഴി​വു​ക​ളി​ൽ യു.​പി.​എ​സ്.​സി വി​ജ്​​ഞാ​പ​നം

22:07 PM
12/11/2017
യൂ​നി​യ​ൻ പ​ബ്ലി​ക്​ സ​ർ​വി​സ്​ ക​മീ​ഷ​ൻ താ​ഴെ​പ്പ​റ​യു​ന്ന ത​സ്​​തി​ക​ക​ളി​ലെ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു:
1. ​അ​സി​സ്​​റ്റ​ൻ​റ്​ ആ​ന്ത്ര​പ്പോ​ള​ജി​സ്​​റ്റ്​ (ക​ൾ​ച​റ​ൽ ആ​ൻ​ഡ്​ ആ​ന്ത്ര​പ്പോ​ള​ജി ഡി​വി​ഷ​ൻ): മൂ​ന്ന്​ ഒ​ഴി​വ്​ (ജ​ന​റ​ൽ-​ഒ​ന്ന്, ഒ.​ബി.​സി-​ര​ണ്ട്). സാം​സ്​​കാ​രി​ക​മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ ആ​ന്ത്ര​പ്പോ​ള​ജി​ക്ക​ൽ സ​ർ​വേ ഒാ​ഫ്​ ഇ​ന്ത്യ​യി​ലാ​ണ്​ നി​യ​മ​നം. സ്​​​ഥി​രം ഒ​ഴി​വു​ക​ളാ​ണ്. ആ​ന്ത്ര​പ്പോ​ള​ജി​യി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​മാ​ണ്​ യോ​ഗ്യ​ത. ക​ൾ​ച​റ​ൽ ആ​ന്ത്ര​പ്പോ​ള​ജി​യി​ൽ ഒ​രു വ​ർ​ഷ​ത്തെ ഗ​വേ​ഷ​ണ​പ​രി​ച​യം വേ​ണം. 

2. സ്​​പെ​ഷ​ലി​സ്​​റ്റ്​ ഗ്രേ​ഡ്​ III (റേ​ഡി​യോ ഡ​യ​ഗ്​​നോ​സി​സ്): 10 ഒ​ഴി​വ്​ (ജ​ന​റ​ൽ-​ഒ​ന്ന്, ഒ.​ബി.​സി-​ആ​റ്, എ​സ്.​സി-​ര​ണ്ട്, എ​സ്.​ടി-​ഒ​ന്ന്).​ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ​മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലാ​ണ്​ നി​യ​മ​നം. ഒ​ഴി​വു​ക​ൾ സ്​​ഥി​ര​മാ​ണ്. എ​ന്നാ​ൽ നി​യ​മ​നം താ​ൽ​ക്കാ​ലി​ക അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രി​ക്കും. ഉ​ദ്യോ​ഗാ​ർ​ഥി​യു​ടെ മെ​ച്ച​പ്പെ​ട്ട പ്ര​ക​ട​ന​ത്തി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ പി​ന്നീ​ട്​ സ്​​ഥി​ര​നി​യ​മ​നം ന​ൽ​കും. എം.​ബി.​ബി.​എ​സും റേ​ഡി​യോ ഡ​യ​ഗ്​​നോ​സി​സി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​മോ ഡി​േ​പ്ലാ​മ​യോ ആ​ണ്​ യോ​ഗ്യ​ത.

www.upsconline.nic.in ലൂ​ടെ ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന​തീ​യ​തി ന​വം​ബ​ർ 30. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്​​ഞാ​പ​നം ​www.upsconline.nic.in എന്ന വെ​ബ്​​സൈ​റ്റി​ലു​ണ്ട്.
COMMENTS