Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2017 3:30 AM IST Updated On
date_range 29 Aug 2017 3:30 AM ISTയു.പി.എസ്.സി 41 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
യൂനിയൻ പബ്ലിക് സർവിസ് കമീഷൻ വിവിധ തസ് തികകളിലായി 41 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തസ്തികകളും ഒഴിവുകളുടെ വിവരങ്ങളും താഴെ:
1. ഇക്കണോമിക് ഒാഫിസർ: ഒരു ഒഴിവ് (പട്ടികജാതി). കൃഷി-കർഷകക്ഷേമ മന്ത്രാലയത്തിനു കീഴിലെ കമീഷൻ ഫോർ അഗ്രികൾചറൽ കോസ്റ്റ്സ് ആൻഡ് പ്രൈസസിലാണ് ഒഴിവ്. ഇക്കണോമിക്സ്/അൈപ്ലഡ് ഇക്കണോമിക്സ്/ബിസിനസ് ഇക്കണോമിക്സ്/ഇക്കണോമെട്രിക്സ്/മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/കോമേഴ്സ് ബിരുദാനന്തര ബിരുദമാണ് യോഗ്യത.
2. സൂപ്രണ്ടിങ് എപിഗ്രാഫിസ്റ്റ് (ദ്രാവിഡിയൻ ഇൻസ്ക്രിപ്ഷൻ): ഒരു ഒഴിവ് (ജനറൽ) സാംസ്കാരിക മന്ത്രാലയത്തിന് കീഴിലെ ആർക്കിയേളാജിക്കൽ സർവേ ഒാഫ് ഇന്ത്യയിലാണ് ഒഴിവ്. തമിഴ്/തെലുഗു/മലയാളം/കന്നട ബിരുദാനന്തര ബിരുദവും ഗവേഷണബിരുദവുമാണ് യോഗ്യത. ബിരുദതലത്തിൽ പൗരാണിക ഇന്ത്യൻ ചരിത്രം ഒരു വിഷയമായി പഠിച്ചിരിക്കണം. അല്ലെങ്കിൽ, പൗരാണിക ഇന്ത്യൻ ചരിത്രം ഒരു വിഷയമായി ചരിത്രത്തിൽ ബിരുദാനന്തരബിരുദവും ഗവേഷണബിരുദവും. ബിരുദതലത്തിൽ തമിഴ്/തെലുഗു/മലയാളം/കന്നട വിഷയമായിരിക്കണം.
3. ജൂനിയർ ഇൻറർപ്രറ്റർ (ചൈനീസ്): ഒരു ഒഴിവ് (പട്ടികജാതി-ഒന്ന്) വിദേശകാര്യ മന്ത്രാലയത്തിലാണ് ഒഴിവ്. ചൈനീസിൽ ബിരുദാനന്തരബിരുദം (ബിരുദതലത്തിൽ ഇംഗ്ലീഷ് പഠിച്ചിരിക്കണം) അല്ലെങ്കിൽ ചൈനീസിൽ ബിരുദവും (ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം) ചൈനീസിൽനിന്ന് ഇംഗ്ലീഷ്/ഹിന്ദിയിലേക്കും തിരിച്ചും വിവർത്തനത്തിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും.
4. ജൂനിയർ ഇൻറർപ്രറ്റർ (ജാപ്പനീസ്): ഒരു ഒഴിവ് (ജനറൽ). വിദേശകാര്യ മന്ത്രാലയത്തിലാണ് ഒഴിവ്. ശാരീരികവെല്ലുവിളികൾ നേരിടുന്ന ഉദ്യോഗാർഥികൾക്കുള്ളതാണ് ഇൗ ഒഴിവ്. ജാപ്പനീസിൽ ബിരുദാനന്തരബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് ബിരുദതലത്തിൽ ഒരു വിഷയമായി പഠിച്ചിരിക്കണം. അല്ലെങ്കിൽ ജാപ്പനീസിൽ ബിരുദവും (ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം) ജാപ്പനീസിൽനിന്ന് ഇംഗ്ലീഷ്/ഹിന്ദിയിലേക്കും തിരിച്ചും വിവർത്തനത്തിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും.
5. സ്പെഷലിസ്റ്റ് ഗ്രേഡ് III: 27 ഒഴിവുകൾ (എസ്.സി-അഞ്ച്, എസ്.ടി-അഞ്ച്, ഒ.ബി.സി-12, ജനറൽ-അഞ്ച്). ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിലാണ് ഒഴിവുകൾ. എം.ബി.ബി.എസും മെഡിക്കൽ ബിരുദാനന്തരബിരുദവുമാണ് യോഗ്യത.
6. ഇക്കണോമിക് ഒാഫിസർ: 10 ഒഴിവ് (എസ്.സി-രണ്ട്, എസ്.ടി-ഒന്ന്, ഒ.ബി.സി-രണ്ട്, ജനറൽ-അഞ്ച്). ഇക്കണോമിക്സ് ബിരുദാനന്തരബിരുദക്കാർക്ക് അപേക്ഷിക്കാം.
അപേക്ഷ: ഒാൺലൈനായാണ് അപേക്ഷിക്കേണ്ടത്. http://www.upsconline.nic.in ലൂടെ സെപ്റ്റംബർ 14 വരെ അപേക്ഷിക്കാം. 25 രൂപയാണ് അപേക്ഷഫീസ്. എസ്.സി, എസ്.ടി വിഭാഗക്കാർ, ശാരീരികവെല്ലുവിളികൾ നേരിടുന്നവർ, വനിതകൾ എന്നിവർക്ക് ഫീസില്ല. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story