Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_right19...

19 ഒ​ഴി​വു​ക​ളി​ൽ യു.​പി.​എ​സ്.​സി വി​ജ്​​ഞാ​പ​നം

text_fields
bookmark_border
19 ഒ​ഴി​വു​ക​ളി​ൽ യു.​പി.​എ​സ്.​സി വി​ജ്​​ഞാ​പ​നം
cancel
യൂ​നി​യ​ൻ പ​ബ്ലി​ക്​ സ​ർ​വി​സ്​ ക​മീ​ഷ​ൻ (യു.​പി.​എ​സ്.​സി) താ​ഴെ​പ്പ​റ​യു​ന്ന ത​സ്​​തി​ക​ക​ളി​ലെ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു:
1. അ​സി​സ്​​റ്റ​ൻ​റ്​ ​സോ​യി​ൽ ക​ൺ​സ​ർ​വേ​ഷ​ൻ ഒാ​ഫി​സ​ർ: ഒ​രു ഒ​ഴി​വ്​ (ജ​ന​റ​ൽ). കൃ​ഷി -ക​ർ​ഷ​ക​ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ വ​കു​പ്പി​ലാ​ണ്​ നി​യ​മ​നം. അ​ഗ്രോ​ണ​മി/​അ​ഗ്രി​ക്ക​ൾ​ച്ച​ർ വി​ത്​ അ​​ഗ്രോ​ണ​മി/​അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ കെ​മി​സ്​​ട്രി/​സോ​യി​ൽ സ​യ​ൻ​സ്​/​അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ എ​ക്​​സ്​​റ്റ​ൻ​ഷ​ൻ/​അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ ഇ​ക്ക​ണോ​മി​ക്​​സ്​/​അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ ബോ​ട്ട​ണി/​ബോ​ട്ട​ണി/​ഫോ​റ​സ്​​ട്രി​യി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം അ​ല്ലെ​ങ്കി​ൽ അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ബി​രു​ദ​മാ​​ണ്​ യോ​ഗ്യ​ത.

2. സ​യ​ൻ​റി​ഫി​ക്​ ഒാ​ഫി​സ​ർ (കെ​മി​ക്ക​ൽ): ഒ​ൻ​പ​ത്​ ഒ​ഴി​വ്​ (ജ​ന​റ​ൽ-​ആ​റ്, ഒ.​ബി.​സി-​ര​ണ്ട്, എ​സ്.​സി-​ഒ​ന്ന്). കേ​ന്ദ്ര ഉ​പ​ഭോ​ക്​​തൃ​കാ​ര്യ, ഭ​ക്ഷ്യ, പൊ​തു​വി​ത​ര​ണ​മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ൽ നാ​ഷ​ന​ൽ ടെ​സ്​​റ്റ്​ ഹൗ​സി​ലാ​ണ്​ ഒ​ഴി​വു​ക​ൾ. കെ​മി​സ്​​ട്രി​യി​ലോ മൈ​ക്രോ​ബ​യോ​ള​ജി​യി​ലോ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം അ​ല്ലെ​ങ്കി​ൽ കെ​മി​ക്ക​ൽ ടെ​ക്​​നോ​ള​ജി​യി​ലോ കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ലോ ബി​രു​ദ​മാ​ണ്​ യോ​ഗ്യ​ത. 

3. സ​യ​ൻ​റി​ഫി​ക്​ ഒാ​ഫി​സ​ർ (നോ​ൺ ഡി​സ്​​ട്ര​ക്​​ടീ​വ്): നാ​ല്​ ഒ​ഴി​വ്​  (ജ​ന​റ​ൽ-​മൂ​ന്ന്, ഒ.​ബി.​സി-​ഒ​ന്ന്). ഫി​സി​ക്​​സി​ൽ ബി​രു​ദാ​ന​​ന്ത​ര​ബി​രു​ദ​മോ ഇ​ല​ക്​​ട്രി​ക്ക​ൽ/​മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങി​ലോ മെ​റ്റ​ല​ർ​ജി​യി​ലോ ബി​രു​ദ​മോ ആ​ണ്​ യോ​ഗ്യ​ത. 

4. നോ​ട്ടി​ക്ക​ൽ സ​ർ​വേ​യ​ർ കം ​ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ (ടെ​ക്​​നി​ക്ക​ൽ): അ​ഞ്ച്​ ഒ​ഴി​വ്. ഷി​പ്പി​ങ്​ മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ൽ മും​ബൈ​യി​ലെ ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ൽ ഒാ​ഫ്​ ഷി​പ്പി​ങ്ങി​ലാ​ണ്​ നി​യ​മ​നം. ഫോ​റി​ൻ ഗോ​യി​ങ്​ ഷി​പ്പി​ൽ മാ​സ്​​റ്റ​റാ​യു​ള്ള കോം​പി​റ്റ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ആ​ണ്​ യോ​ഗ്യ​ത. 

https://upsconline.nic.in/ ലൂ​ടെ ന​വം​ബ​ർ 16 വ​രെ ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.  കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ https://upsconline.nic.in/ കാ​ണു​ക. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:upscnotification19 posts
News Summary - UPSC issues notification in 19 posts
Next Story