Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightആർ.സി.സിയിൽ...

ആർ.സി.സിയിൽ സ്​റ്റൈപ്പ​േൻറാടെ പരിശീലനം അ​പേ​ക്ഷ ജൂ​ൺ 5 വ​രെ

text_fields
bookmark_border
ആർ.സി.സിയിൽ സ്​റ്റൈപ്പ​േൻറാടെ പരിശീലനം  അ​പേ​ക്ഷ ജൂ​ൺ 5 വ​രെ
cancel

റീ​ജ​ന​ൽ കാ​ൻ​സ​ർ സെൻറ​ർ തി​രു​വ​ന​ന്ത​പു​രം (ആ​ർ.​സി.​സി) ന​ട​ത്തു​ന്ന ഇ​നി പ​റ​യു​ന്ന ഏ​ക​വ​ർ​ഷ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​തി​ന്​ അ​പേ​ക്ഷി​ക്കാം. അ​ഡ്വാ​ൻ​സ്​​ഡ്​ ട്രെ​യി​നി​ങ്​ ഇ​ൻ ക്ലി​നി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്​​നോ​ള​ജി, സീ​റ്റു​ക​ൾ 4, അ​ഡ്വാ​ൻ​സ്​​ഡ്​ ട്രെ​യി​നി​ങ്​ ഇ​ൻ ബ്ല​ഡ്​ ബാ​ങ്കി​ങ്​ ആ​ൻ​ഡ്​​ ട്രാ​ൻ​സ്​​ഫ്യൂ​ഷ​ൻ ടെ​ക്​​നോ​ള​ജി 2, ക്വാ​ളി​റ്റി എ​ക്​​സ​ല​ൻ​സ്​ പ്രോ​ഗ്രാം ഇ​ൻ പ​തോ​ള​ജി 3. യോ​ഗ്യ​ത: ബി.​എ​സ്​​സി എം.​എ​ൽ.​ടി/​ബി.​എ​സ്​​സി ലൈ​ഫ്​ സ​യ​ൻ​സ​സ്​/​സു​വോ​ള​ജി/​ബോ​ട്ട​ണി/​കെ​മി​സ്​​ട്രി/​ബ​യോ കെ​മി​സ്​​ട്രി ബി​രു​ദ​വും എം.​എ​ൽ.​ടി ഡി​പ്ലോ​മ​യും ഫ​സ്​​റ്റ്​/​സെ​ക്ക​ൻ​ഡ്​​ ക്ലാ​സി​ൽ പാ​സാ​യി​രി​ക്ക​ണം. പ്രാ​യ​പ​രി​ധി 1.1.2021ൽ 35 ​വ​യ​സ്. അ​പേ​ക്ഷ​ഫീ​സ്​ 300 രൂ​പ. എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ത്തി​ന്​ 150 രൂ​പ മ​തി. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക്​ പ്ര​തി​മാ​സം 10,000 രൂ​പ സ്​​റ്റൈ​പ്പ​ൻ​റ്​ ല​ഭി​ക്കും.

അ​ഡ്വാ​ൻ​സ്​​ഡ്​ ട്രെ​യി​നി​ങ്​ ഇ​ൻ ഡ​യ​ഗ്​​നോ​സ്​​റ്റി​ക്​ ഇ​മേ​ജി​ങ്​-​സീ​റ്റു​ക​ൾ 4, യോ​ഗ്യ​ത: റേ​ഡി​യേ​ഷ​ൻ ടെ​ക്​​നോ​ള​ജി ഡി​പ്ലോ​മ (DRT)/ത​ത്തു​ല്യം. പ്രാ​യ​പ​രി​ധി 1.1.2021ൽ 30 ​വ​യ​സ്സ്. അ​പേ​ക്ഷ​ഫീ​സ്​ 100 രൂ​പ. എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ 25 രൂ​പ മ​തി. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക്​ പ്ര​തി​മാ​സം 7000 രൂ​പ സ്​​റ്റൈ​പ്പ​ൻ​റു​ണ്ട്.

അ​പേ​ക്ഷ​​ഫോ​റം www.rcctvm.gov.inൽ. ​അ​പേ​ക്ഷ ബ​ന്ധ​​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം അ​ഡീ​ഷ​ന​ൽ ഡ​യ​റ​ക്​​ട​ർ (അ​ക്കാ​ദ​മി​ക്) റീ​ജ​ന​ൽ കാ​ൻ​സ​ർ സെൻറ​ർ, മെ​ഡി​ക്ക​ൽ കോ​ള​ജ്​ പി.​ഒ, തി​രു​വ​ന​ന്ത​പു​രം-11 എ​ന്ന വി​ലാ​സ​ത്തി​ൽ ജൂ​ൺ അ​ഞ്ചി​ന​കം ല​ഭി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trainingRCC
News Summary - Training with stipend in RCC Application deadline is June 5th
Next Story