കണ്ണൂരിൽ ടെറി​േട്ടാറിയൽ  ആർമി റിക്രൂട്ട്​മെൻറ്​ റാലി 

  • ഫെ​ബ്രു​വ​രി നാ​ല്​ മു​ത​ൽ എ​ട്ട്​ വ​രെ കോ​ട്ട മൈ​താ​നി​യി​ൽ

09:38 AM
18/01/2019
army

ക​ണ്ണൂ​ർ: ടെ​റി​േ​ട്ടാ​റി​യ​ൽ ആ​ർ​മി 122 ഇ​ൻ​ഫ​ൻ​റ​റി ബ​റ്റാ​ലി​യ​നി​ൽ​ റി​ക്രൂ​ട്ട്​​മ​െൻറ്​ റാ​ലി ഫെ​ബ്രു​വ​രി നാ​ല്​ മു​ത​ൽ എ​ട്ട്​ വ​രെ ക​ണ്ണൂ​ർ കോ​ട്ട മൈ​താ​നി​യി​ൽ ന​ട​ക്കും. കാ​യി​ക​ക്ഷ​മ​ത-​മെ​ഡി​ക്ക​ൽ ടെ​സ്​​റ്റു​ക​ളാ​ണ്​ ന​ട​ക്കു​ക. ഫെ​ബ്രു​വ​രി നാ​ലി​ന്​ കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ ജി​ല്ല​ക​ളി​ൽ നി​ന്നു​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​ണ്​ അ​വ​സ​രം. ഫെ​ബ്രു​വ​രി ആ​റി​ന്​ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യും സ​ർ​ട്ടി​ഫി​ക്ക​റ്റ്​ പ​രി​ശോ​ധ​ന​യും ന​ട​ക്കും. 

ഒ​ഴി​വു​ക​ൾ: 

  • സോ​ൾ​ജ്യ​ർ ജ​ന​റ​ൽ ഡ്യൂ​ട്ടി -പ​ത്താം ക്ലാ​സി​ൽ​ ഒാ​രോ വി​ഷ​യ​ത്തി​നും 33 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ മാ​ർ​ക്ക്​ നേ​ടി ആ​കെ 45 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ജ​യം.
  • സോ​ൾ​ജ്യ​ർ ക്ല​ർ​ക്ക്​ (സ്​​റ്റാ​ഫ്​ ഡ്യൂ​ട്ടി)-​പ്ല​സ് ​ടു​വി​ന്​ ഒാ​രോ വി​ഷ​യ​ത്തി​നും 50 ശ​ത​മാ​നം മാ​ർ​ക്ക്​ നേ​ടി ആ​കെ 60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ജ​യം. പ്ല​സ് ​ടു/​പ​ത്താം ക്ലാ​സ്​ ത​ല​ത്തി​ൽ ഇം​ഗ്ലീ​ഷ്, ക​ണ​ക്ക്​/​അ​ക്കൗ​ണ്ട്​​സ്,/ബു​ക്ക്​ കീ​പ്പി​ങ്​ എ​ന്നി​വ​യി​ൽ ഒാ​രോ വി​ഷ​യ​ത്തി​നും 50 ശ​ത​മാ​നം മാ​ർ​ക്ക്​ നേ​ടി​യി​രി​ക്ക​ണം. 
  • ട്രേ​ഡ്​​സ്​​മാ​ൻ (ഷെ​ഫ്), ട്രേ​ഡ്​​സ്​​മാ​ൻ (ഡ്ര​സ​ർ) -പ​ത്താം​ക്ലാ​സ്​ പാ​സാ​യ​വ​ർ​ക്കും അ​ത​ത്​ ട്രേ​ഡു​ക​ളി​ൽ പ്രാ​വീ​ണ്യ​മു​ള്ള​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം.
  • ട്രേ​ഡ്​​സ്​​മാ​ൻ (ഹൗ​സ്​​കീ​പ്പ​ർ)- എ​ട്ടാം ക്ലാ​സ്​ പാ​സാ​യ ഹൗ​സ്​​കീ​പ്പി​ങ്ങി​ൽ മു​ൻ​പ​രി​ച​യ​മു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. 

മു​ഴു​വ​ൻ ത​സ്​​തി​ക​ക​ളി​ലേ​ക്കും പ്രായം 18നും 42​നും ഇ​ട​യി​ൽ.  ഉ​യ​രം-​ചു​രു​ങ്ങി​യ​ത്​ 160 സെ.​മീ. തൂ​ക്കം- ചു​രു​ങ്ങി​യ​ത്​ 50 കി.​ഗ്രാം. നെ​ഞ്ച​ള​വ്​ - 77 സെ.​മീ​റ്റ​ർ (അ​ഞ്ച്​ ​െസ. ​മീ​റ്റ​ർ വി​ക​സി​പ്പി​ക്ക​ണം). ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, ​േന​റ്റി​വി​റ്റി,  കാ​സ്​​റ്റ്​-​ക​മ്യൂ​ണി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ്, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, സ്വ​ഭാ​വ സ​ർ​ട്ടി​ഫി​ക്ക​റ്റ്, വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റ്, പാ​സ്​​പോ​ർ​ട്ട്​​ സൈ​സ്​ ക​ള​ർ​ഫോ​േ​ട്ടാ (20 എ​ണ്ണം), പാ​ൻ​കാ​ർ​ഡ്​-​ആ​ധാ​ർ​കാ​ർ​ഡ്, എ​ൻ.​സി.​സി, ക​മ്പ്യൂ​ട്ട​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്, നോ ​ഒ​ബ്​​ജ​ക്​​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ ഒ​റി​ജി​ന​ൽ സ​ഹി​ത​മാ​ണ്​ റി​ക്രൂ​ട്ട്​​മ​െൻറ്​ റാ​ലി​ക്ക്​ എ​ത്തേ​ണ്ട​ത്.

Loading...
COMMENTS