Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഐ.എസ്.ആർ.ഒയിൽ...

ഐ.എസ്.ആർ.ഒയിൽ ടെക്നീഷ്യൻ, ഫാർമസിസ്റ്റ്

text_fields
bookmark_border
ഐ.എസ്.ആർ.ഒയിൽ ടെക്നീഷ്യൻ, ഫാർമസിസ്റ്റ്
cancel
Listen to this Article

ഐ.എസ്.ആർ.ഒയുടെ അഹ്മദാബാദിലുള്ള സ്​പേസ് ആപ്ലിക്കേഷൻസ് സെന്റർ താഴെപറയുന്ന തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. (പരസ്യ നമ്പർ എസ്.എ.സി.04.2025). ആകെ ഒഴിവുകൾ 55.

  • ഗ്രൂപ് സി- ടെക്നീഷ്യൻ ബി, ട്രേഡുകൾ -ഫിറ്റർ -ഒഴിവുകൾ -4, മെഷിനിസ്റ്റ് -3, ​ഇലക്ട്രോണിക്സ് മെക്കാനിക് -15, ലാബ് അസിസ്റ്റന്റ് (കെമിക്കൽ പ്ലാന്റ്) -2, ഐ.ടി/ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്, ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇലക്ട്രോണിക് സിസ്റ്റം മെയിന്റനൻസ് -15, ഇലക്ട്രീഷ്യൻ -8, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് -8. നിർദിഷ്ട വിഭാഗങ്ങൾക്ക് സംവരണമുണ്ട്. യോഗ്യത -എസ്.എസ്.എൽ.സി/തത്തുല്യം + ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ/എൻ.ടി.സി/ എൻ.എ.സി. പ്രായപരിധി 18-3​5 വയസ്സ്. ശമ്പള നിരക്ക് 21,700-69,100 രൂപ.
  • ഫാർമസിസ്റ്റ് എ, ഒഴിവ്-1. യോഗ്യത: ഫസ്റ്റ്ക്ലാസ് ഫാർമസി ഡിപ്ലോമ. പ്രായപരിധി 18-35 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്.

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://careers.sac.gov.in, www.sac.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. അ​പേക്ഷാ ഫീസ് -500 രൂപ. നിർ​ദേശാനുസരണം ഓൺലൈനിൽ നവംബർ 13 ​വൈകീട്ട് അഞ്ചുമണിക്കുമുമ്പ് അപേക്ഷിക്കാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Career Newsjob VacanciesIndian Space Research Organisation
News Summary - Technician and Pharmacist at ISRO
Next Story