Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightസാ​േങ്കതിക സർവകലാശാല:...

സാ​േങ്കതിക സർവകലാശാല: താൽക്കാലിക നിയമന പട്ടിക റദ്ദാക്കി

text_fields
bookmark_border
technical-university
cancel

തി​രു​വ​ന​ന്ത​പു​രം: സാ​േ​ങ്ക​തി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പു​ക​ളി​ൽ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ നി​യ​മ​ന​ത്തി​നാ​യി ത​യാ​റാ​ക്കി​യ പ​ട്ടി​ക വി​വാ​ദ​ങ്ങ​ളെ തു​ട​ർ​ന്ന്​ റ​ദ്ദാ​ക്കി. പു​തി​യ പ​ട്ടി​ക ത​യാ​റാ​ക്കാ​ൻ വി​ജ്ഞാ​പ​നം ഇ​റ​ക്കാ​നും സി​ൻ​ഡി​ക്കേ​റ്റ്​ തീ​രു​മാ​നി​ച്ചു.

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 40 മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പു​ക​ളി​ൽ ക്യാ​മ്പ്​ കോ​ഒാ​ഡി​നേ​റ്റ​ർ, ക്യാ​മ്പ്​ അ​സി​സ്​​റ്റ​ൻ​റ്, പ്യൂ​ൺ എ​ന്നീ ത​സ്​​തി​ക​ക​ളി​ൽ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. ഇ​തി​ൽ 27 ക്യാ​മ്പ് കോ​ഒാ​ഡി​നേ​റ്റ​ർ​മാ​രു​ടെ നി​യ​മ​നം ഇ​തി​ന​കം ന​ട​ത്തി​യി​രു​ന്നു. അ​സി​സ്​​റ്റ​ൻ​റ്​ ത​സ്​​തി​ക​യി​ലേ​ക്ക്​​ മ​തി​യാ​യ വി​ജ്ഞാ​പ​നം ഇ​റ​ക്കാ​തെ​യാ​യി​രു​ന്നു നി​യ​മ​ന നീ​ക്കം.

നി​യ​മ​ന ന​ട​പ​ടി​ക​ൾ​ക്കാ​യി സി​ൻ​ഡി​ക്കേ​റ്റ്​ ഉ​പ​സ​മി​തി​യെ നി​യ​മി​ച്ചി​രു​ന്നെ​ങ്കി​ലും സ​മി​തി അ​റി​യാ​തെ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ അ​പേ​ക്ഷ സ്വീ​ക​രി​ച്ച്​​ പ​ട്ടി​ക ത​യാ​റാ​ക്കി​യ​താ​ണ്​ വി​വാ​ദ​മാ​യ​ത്​. ഉ​പ​സ​മി​തി അം​ഗ​ങ്ങ​ൾ​ക്ക്​ പ​ട്ടി​ക സ​മ​ർ​പ്പി​ച്ച​പ്പോ​ൾ അം​ഗീ​കാ​രം ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല. പ്ര​ത്യേ​ക വി​ജ്ഞാ​പ​നം ന​ൽ​കി അ​പേ​ക്ഷ ക്ഷ​ണി​ക്കാ​നാ​യി​രു​ന്നു സി​ൻ​ഡി​ക്കേ​റ്റ്​ തീ​രു​മാ​നം.

എ​ന്നാ​ൽ, വി​ജ്ഞാ​പ​നം ഇ​റ​ക്കാ​തെ പി​ന്നാ​മ്പു​റ​ത്തു​കൂ​ടെ അ​പേ​ക്ഷ സ്വീ​ക​രി​ച്ച്​ സ്വ​ന്ത​ക്കാ​രെ നി​യ​മി​ക്കാ​നാ​ണ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ചി​ല ഉ​േ​ദ്യാ​ഗ​സ്ഥ​ർ ശ്ര​മി​ച്ച​തെ​ന്ന്​ ആ​രോ​പ​ണം ഉ​യ​ർ​ന്നു. പ​ട്ടി​ക​ക്ക്​ അം​ഗീ​കാ​രം ന​ൽ​കു​ന്ന വി​ഷ​യം ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന സി​ൻ​ഡി​ക്കേ​റ്റി​​െൻറ പ​രി​ഗ​ണ​ന​ക്ക്​ വ​ന്നെ​ങ്കി​ലും ഉ​പ​സ​മി​തി അം​ഗ​ങ്ങ​ളു​ടെ എ​തി​ർ​പ്പ്​ കാ​ര​ണം പ​ട്ടി​ക റ​ദ്ദാ​ക്കാ​നും പ​ക​രം പു​തി​യ വി​ജ്ഞാ​പ​നം ഇ​റ​ക്കാ​നും തീ​രു​മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:technical universitytemporary employeemalayalam newsCareer and Education News
News Summary - Technical University Temporary Employee -Career and Education News
Next Story