തമിഴ്​നാട്​ പി.എസ്​.സി: പ്രായപരിധി കൂട്ടി

21:00 PM
01/06/2018
TNPSC

ചെന്നൈ: തമിഴ്​നാട്​ പി.എസ്​.സി പരീക്ഷ എഴുതുന്നവരുടെ  പ്രായപരിധി രണ്ടു വർഷം കൂട്ടി. വെള്ളിയാഴ്​ച നിയമസഭയിൽ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയാണ്​ ഇൗക്കാര്യം പ്രഖ്യാപിച്ചത്​. പട്ടികജാതി/വർഗ വിഭാഗങ്ങൾക്കും മറ്റു പിന്നാക്ക വിഭാഗങ്ങൾക്കും പി.എസ്​.സി പരീക്ഷ എഴുതാനുള്ള പ്രായപരിധി 35ൽനിന്ന്​ 37 ആയും മറ്റു വിഭാഗങ്ങളിൽപെട്ടവർക്ക്​ 30 വയസ്സിൽനിന്ന്​ 32 ആയുമാണ്​ ഉയർത്തിയത്​. ഗ്രൂപ്​​ ഒന്ന്​, ഒന്ന്​^എ, ഒന്ന്​^ബി പരീക്ഷകൾക്കാണ്​ ഇത്​ ബാധകമാവുക. 

Loading...
COMMENTS